Latest News

വിവിധ ഭാഷകളിലായി മകള്‍ എഴുതിയ ഒരു കത്തിന്റെ ഫോട്ടോ പങ്ക് വച്ച് അസിന്‍; ചക്കര മമ്മ എന്ന് മലയാളത്തിലടക്കം ആറ് ഭാഷകളില്‍ കത്തെഴുതി താരപുത്രി

Malayalilife
 വിവിധ ഭാഷകളിലായി മകള്‍ എഴുതിയ ഒരു കത്തിന്റെ ഫോട്ടോ പങ്ക് വച്ച് അസിന്‍; ചക്കര മമ്മ എന്ന് മലയാളത്തിലടക്കം ആറ് ഭാഷകളില്‍ കത്തെഴുതി താരപുത്രി

മൈക്രോമാക്സിന്റെ ഉടമയായ രാഹുല്‍ ശര്‍മയെ വിവാഹം ചെയ്തു പോയതിന് ശേഷം അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയാണ് അസിന്‍. വിവാഹത്തിന് ശേഷം ഒരു പൊതു പരിപാടികളിലും മുഖം കാണിക്കാതെ മറഞ്ഞു നില്‍ക്കുന്ന നടി, ഇന്‍സ്റ്റഗ്രാമില്‍ വളരെ ആക്ടീവാണ്. ഭര്‍ത്താവ് രാഹുലിന്റെയും മകള്‍ അരിന്റെയും എല്ലാ വിശേഷങ്ങളും നിരന്തരം പങ്കുവയ്ക്കാറുണ്ട്.

ഇപ്പോളിതാ മകളുടെ ഒരു കത്ത് പങ്ക് വച്ചിരിക്കുകയാണ് നടി.വിവിധ ഭാഷകളിലായി മകള്‍ എഴുതിയ ഒരു കത്തിന്റെ ഫോട്ടോ. ഇതിലെത്ര ഭാഷയുണ്ട് എന്ന് പറയാമോ എന്ന് ചോദിച്ച് അസിന്‍ പങ്കുവച്ച പോസ്റ്റ് ആദ്യം കൗതുകമായിരുന്നു. 

റഷ്യന്‍, ഫ്രഞ്ച്, സ്പാനിഷ്, ജര്‍മന്‍, ഇറ്റാലിയന്‍ ഭാഷകള്‍ക്കൊപ്പം മലയാളവും ചേര്‍ത്ത് ആറ് ഭാഷകളിലായാണ് കത്ത്. അമ്മയോടുള്ള സ്നേഹമാണ് അതില്‍ കുറിച്ചിരിയ്ക്കുന്നത്. 'പ്രിയപ്പെട്ട മമ്മ, ഐ ലവ് യു. നിങ്ങളാണ് ഏറ്റവും മികച്ചത്, ദയയും സ്നേഹവുമുള്ള സ്വീറ്റ് മമ്മ. തമാശക്കാരിയുമാണ്. എനിക്ക് നല്ലൊരു വെക്കേഷന്‍ ആയിരുന്നു. നന്ദി മമ്മ' എന്നാണ് പല ഭാഷകളിലായി ആറുവയസ്സുകാരിയായ അരിന്‍ എഴുതിയിരിക്കുന്നത്. അവസാനത്തെ വരിയില്‍, 'ചക്കര ഉമ്മ, ചക്കര മമ്മ' എന്ന് കൂടെ എഴുതിയിട്ടുണ്ട്.

വിവാഹത്തോടെ സിനിമയോട് പൂര്‍ണമായും വിടപറഞ്ഞ നിലയിലാണ് അസിന്‍. മലയാളി ആണെങ്കിലും, തമിഴ്, ബോളിവുഡ് ചിത്രങ്ങളാണ് അസിന്‍ തോട്ടുങ്കല്‍ എന്ന താരത്തിന്റെ മൂല്യം ഉയര്‍ത്തിയത്. 2016 ജനുവരിയിലായിരുന്നു അസിന്റെയും രാഹുലിന്റെയും വിവാഹം. 2017ല്‍ മകള്‍ ജനിച്ചു. സത്യന്തിക്കാട് സംവിധാനം ചെയ്ത് 2001ല്‍ പുറത്തിറങ്ങിയ 'നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക' എന്ന മലയാളം ചിത്രത്തിലൂടെ അസിന്‍ സിനിമാ ലോകത്തേക്ക് എത്തുന്നത്.

2001ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. മലയാളത്തില്‍ നിന്നും അസില്‍ തെലുങ്കിലേക്ക് പോയി. തെലുങ്കില്‍ ആദ്യമായി അഭിനയിച്ച 'അമ്മനന്ന ഓ തിമിള' എന്ന ചിത്ത്രതിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചു.
 

Read more topics: # അസിന്‍.
asin thottumkal DAUGHTER writes Letter

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES