ആസിഫ് അലി നായകനായി ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രം എന്ന ചിത്രത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ( എ. ഐ) അഥവാ നിര്‍മ്മിത ബുദ്ധി എന്ന സാങ്കേതിക വിദ്യയുടെ സഹായത്തോടെ മമ്മൂട്ടി എത്തുന്നു .
എണ്‍പതുകളില്‍ മമ്മൂട്ടി നായകനായി ഭരതന്‍ സംവിധാനം ചെയ്ത കാതോട് കാതോരം എന്ന ചിത്രത്തിന്റെ കാലത്ത് നടന്ന കഥയാണ് രേഖാചിത്രത്തിന്റെ പ്രമേയം. ഈ രംഗങ്ങളാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പുനഃസൃഷ്ടിക്കുന്നത്. കാതോടു കാതോരത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച ലൂയിസ് എന്ന കഥാപാത്രം വീണ്ടും വരുന്നു എന്ന പ്രത്യേകതയുമുണ്ട്.
ചിത്രത്തിലെ സൂപ്പര്‍ ഹിറ്റ് ഗാനം ദേവദൂതര്‍ പാടി എന്ന ഗാനത്തിന്റെ റീമിക്‌സും ഉള്‍പ്പെടുത്തുന്നുണ്ട്. ഔസേപ്പച്ചന്‍ സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയാണ് കാതോട് കാതോരം. മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി ഇതാദ്യമായാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ എത്തുന്നത്. കമല്‍ഹാസന്‍ നായകനായി ഷങ്കര്‍ സംവിധാനം ചെയ്ത ഇന്ത്യന്‍ 2 ല്‍ മണ്‍മറഞ്ഞ നടന്മാരായ നെടുമുടി വേണു, വിവേക്, മനോബാല എന്നിവരെ എ.ഐ സഹായത്തോടെ അവതരിപ്പിച്ചിരുന്നു.
എ.ഐ, സി.ജി.ഐ, ബോഡി ഡബിള്‍സ് തുടങ്ങിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് ഇവരെ വീണ്ടും അവതരിപ്പിച്ചത്.അതേസമയം മമ്മൂട്ടിയെ നായകനാക്കി ദ പ്രീസ്റ്റ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രം ഒരുക്കിയ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് രേഖാചിത്രം. അനശ്വര രാജന്‍, ഭാമ അരുണ്‍, സെറിന്‍ ശിഹാബ് എന്നിവരാണ് നായികമാര്‍. മനോജ് കെ. ജയന്‍ ആണ് മറ്റൊരു പ്രധാന താരം. ജോഫിന്‍ ടി. ചാക്കോ, രാമു സുനില്‍ എന്നിവരുടെ കഥയ്ക്ക് ജോണ്‍ മന്ത്രിക്കല്‍ തിരക്കഥയും സംഭാഷണവും ഒരുക്കുന്നു.
ഛായാഗ്രഹണം അപ്പു പ്രഭാകര്‍, ചിത്രസംയോജനം : ഷമീര്‍ മുഹമ്മദ്, വസ്ത്രാലങ്കാരം സമീറ സനീഷ്, മാളികപ്പുറം, 2018 എന്നീ വിജയ ചിത്രങ്ങള്‍ക്കും റിലീസിന് ഒരുങ്ങുന്ന ആനന്ദ് ശ്രീബാലയ്ക്കും ശേഷം കാവ്യ ഫിലിം കമ്പനിയും ആന്‍ മെഗാ മീഡിയയും ചേര്‍ന്നാണ് നിര്‍മ്മാണം