പുത്തന്‍ ലക്ഷ്വറി കാര്‍ സ്വന്തമാക്കി മലയാളത്തിന്റെ പ്രിയതാരം ആസിഫ് അലി. ബിഎംഡബ്ല്യുവിന്റെ ന്യൂ മോഡലായ 730LD എം മോഡല്‍ ആണ് ആസിഫ് വാങ്ങിയിരിക്കുന്നത്.ഇന്ത്യന്‍ സെലിബ്രിറ്റികള്‍ക്കിടയില്‍ ഏറെ ജനപ്രിയമായ ബ്രാന്‍ഡാണ് ബിഎംഡബ്ല്യു. ഭാര്യ സമയ്ക്കും മക്കളായ ആദം, ഹയ എന്നിവര്‍ക്കൊപ്പമെത്തിയാണ് ആസിഫ് വാഹനം ഏറ്റുവാങ്ങിയത്.
കഴിഞ്ഞ വര്‍ഷം അവസാനം ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറും താരം സ്വന്തമാക്കിയിരുന്നു.
ഈ കാറിന്റെ ടോപ്പ് മോഡലിന്റെ വില 1.35 കോടിയാണ്. 2993 സിസി ഉള്ള ബിഎംഡബ്ല്യുവിന്റെ ട്വിന്‍ പവര്‍ ടര്‍ബോ ഇന്‍ലൈന്‍ 6 സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് കാറിന്. 8 സ്പീഡ് സ്റ്റെപ്ട്രോണിക് ഓട്ടോമാറ്റിക് ട്രാന്സ്മിഷന് ഉള്ള വാഹനത്തിന് 17 കിലോമീറ്റര്‍ ആണ് കമ്പനി വാഗ്ദാനം നല്കുന്ന മൈലേജ്. ക്രൂസ് കണ്ട്രോള് വിത്ത് ബ്രേക്കിംഗ് ഫങ്ഷന്, സെര്‍വട്രോണിക് സ്റ്റീയറിംഗ് അസിസ്റ്റ് തുടങ്ങി നിരവധി സൗകര്യങ്ങളോടും സന്നാഹങ്ങളോടെയും ബിഎംഡബ്ല്യു പുറത്തിറക്കിയിരിക്കുന്ന കാറാണ് ഇത്.നേരത്തെ പൃഥ്വിരാജും ടോവിനോയും സെവന് സീരിസ് വാഹനങ്ങള്‍ വാങ്ങിയിട്ടുണ്ട്...
ഈ കഴിഞ്ഞ ജനുവരിയിലാണ് ബിഎംഡബ്ല്യു ഇന്ത്യ, 2023 ബിഎംഡബ്ല്യു 7 സീരീസും ആദ്യത്തെ ബിഎംഡബ്ല്യു i7 ഇലക്ട്രിക് സെഡാനും അവതരിപ്പിച്ചത്. നിലവില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന ബിഎംഡബ്ല്യു 7 സീരീസ് മൂന്ന് ഡീസല്‍ വേരിയന്റുകളില്‍ ലഭ്യമാണ്.
ഷാജി കൈലാസിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ കാപ്പ സേതു സംവിധാനം ചെയ്ത മഹേഷും മാരുതിയുംഎന്നീ ചിത്രങ്ങളാണ് അവസാനമായി തിയേറ്ററിലെത്തിയ ആസിഫ് ചിത്രങ്ങള്‍. കഴിഞ്ഞയാഴ്ച തിയേറ്ററുകളിലെത്തിയ മഹേഷും മാരുതിയും സമ്മിശ്ര പ്രതികരണങ്ങളാണ് നേടുന്നത്.
ഇക്കഴിഞ്ഡ ദിവസം യുവനടന് അര്ജുന് അശോകനും പുതിയ മിനി കൂപ്പര്‍ സ്വന്തമാക്കിയിരുന്നു. ബ്രിട്ടിഷ് വാഹന നിര്‍മാതാക്കളായ മിനിയുടെ ലക്ഷ്വറി ഹാച്ച് കൂപ്പര്‍ എസ് ജെസിഡബ്ല്യു ആണ് അര്‍ജുന്റെ പുതിയ വാഹനം. 47.70 ലക്ഷം രൂപ മുതലാണ് മിനി എസ് ജെസിഡബ്ല്യുവിന് വില വരുന്നത്.