മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ അരങ്ങേറ്റം കുറിക്കുന്ന 'തുടക്കം' എന്ന സിനിമയിലൂടെ ചിത്രത്തിലൂടെ മറ്റൊരു നടന്റെ കടന്നുവരവും പ്രഖ്യാപിക്കപ്പെട്ടി രിക്കുകയാണ്.ആശിഷ്‌ജോ ആന്റെണിയാണ് ഈ നടന്‍.മോഹന്‍ലാലാണ് ആശിഷിനെ ചടങ്ങില്‍ അവതരിപ്പിച്ചത്.ആന്റണി പെരുമ്പാവൂരിന്റെ മകനാണ് ആശിഷ്.
എമ്പുരാന്‍ എന്ന ചിത്രത്തില്‍ നിര്‍ണ്ണായകമായ രംഗത്ത് പ്രത്യക്ഷപ്പെട്ടിരുന്നു ആശിഷ് . അന്ന് ഈ കഥാപാത്രം ആരെന്ന് പ്രേക്ഷകര്‍ക്കിടയില്‍ ഏറെ കൗതുകമുണര്‍ത്തിയിരുന്നു. ആ അന്വേഷണമാണ് ഇന്ന് ഈ ചടങ്ങില്‍ എത്തിച്ചേര്‍ന്നത്.
ആശിഷ് ജോ ആന്റണി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത 'എമ്പുരാനി'ലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. സിനിമയുടെ ക്ലൈമാക്‌സ് ഭാഗത്താണ് ആശിഷ് പ്രത്യക്ഷപ്പെട്ടത്. 'നേര്' സിനിമയിലൂടെ സഹനിര്‍മാതാവായാണ് ആശിഷ് ജോ ആന്റണി സിനിമാ രംഗത്തെത്തുന്നത്. 'നേര്' സിനിമയുടെ ഇതര ദക്ഷിണേന്ത്യന്‍ ഭാഷകളിലെ സിനിമയുടെ റീമേക്ക് നിര്‍മിക്കുന്നത് ആന്റണി പെരുമ്പാവൂരും മകന്‍ ആഷിഷ് ജോ ആന്റണിയും ചേര്‍ന്നാണ്.
നേരത്തെ മോഹന്‍ലാല്‍ സംവിധാനം ചെയ്ത 'ബറോസി'ന്റെ രാജ്യാന്തര വിതരണവും ആശിഷ് ആണ് നേരിട്ടു നടത്തിയത്. ഫാര്‍സ് ഫിലിംസും ആശിഷ് ജോ ആന്റണിയുടെ ആശിര്‍വാദ് സിനിമാസ് കമ്പനിയുമായി ചേര്‍ന്നായിരുന്നു ബറോസിന്റെ രാജ്യാന്തര വിതരണം.
ചിത്രത്തിലെ സുപ്രധാനമായ ഒരു കഥാപാത്രത്തെയാണ് ആശിഷ് ജോ ആന്റെണി അവതരിപ്പിക്കുന്നത്.ആശിഷിന്റെ കടന്നുവരവും തികച്ചും യാദൃശ്ചികമാണന്ന് മോഹന്‍ലാല്‍ പറഞ്ഞു.ഇതില്‍ ഒരു കഥാപാത്രം ഉണ്ടായപ്പോള്‍ ആശിഷിനോട് ചെയ്യാമോ എന്നു ചോദിക്കുകയായിരുന്നു.
അയാള്‍ അതിനു സമ്മതം മൂളുകയായിരുന്നു.