ചൈനയിലും ചുവടുറപ്പിച്ച് മലയാളത്തിന്റെ നടനവിസ്മയം മോഹന്‍ലാല്‍. ഇട്ടിമാണി മേഡ് ഇന്‍ ചൈന സിനിമയ്ക്ക് വേണ്ടിയാണ് മോഹന്‍ലാല്‍ ചൈനയിലെത്തിയത്. ഒടിയന്, ദൃശ്യം തുടങ്ങിയ മോഹന്‍ലാല്‍ സിനിമകള്‍ക്ക് ചൈനയില്‍ മികച്ച പ്രതികരണമാണ് നേടിയെടിുക്കാന് സാധിച#്ചത് ഇതിന് പിന്നാലെയാണ് ചൈനയില്‍ ഓഫീസ് തുടങ്ങാന്‍ ആശിര്‍വാദ് സിനിമാസ് ഒരുങ്ങുന്നത്. മോഹന്‍ലാലിനൊപ്പം ആന്റണി പെരുമ്പാവൂരും ചൈനയിലെത്തിയിരുന്നു.
മോഹന്‍ലാലിന്റെ ദൃശ്യം, ഒടിയന് തുടങ്ങിയ സിനിമകള്‍ക്ക് ചൈനയില്‍ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. അതേസമയം ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന, ചൈനയില്‍ റിലീസ് ചെയ്യുണ്ടോയെന്ന കാര്യം വ്യക്തമല്ല. എന്നാല്‍ മോഹന്‍ലാല്‍ നായകനാകുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം ചൈനയിലും റിലീസ് ചെയ്യാന്‍ ആലോചിക്കുന്നുണ്ട്.