Latest News

മസില്‍ പെരുപ്പിച്ച് നില്‍ക്കുന്ന ആര്യ; ചിത്രം ഏറ്റെടുത്ത് ആരാധകര്‍

Malayalilife
 മസില്‍ പെരുപ്പിച്ച് നില്‍ക്കുന്ന ആര്യ; ചിത്രം ഏറ്റെടുത്ത് ആരാധകര്‍

മസിലും പെരുപ്പിച്ച് നില്‍ക്കുന്ന ആര്യയുടെ ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോള്‍ തമിഴകം . ആര്യയുടെ ചിത്രം കണ്ട് ആരാധകര്‍ തന്നെ ചോദിക്കുകയാണ് ഇത് നമ്മുടെ ആര്യ തന്നെയോ? ബോക്‌സിങ് ആധാരമാക്കി പാ രഞ്ജിത് സംവിധാനം ചെയ്യുന്ന  അടുത്ത പടത്തിനു വേണ്ടിയുളള തയ്യാറെടുപ്പിലാണ് ആര്യ . അതിനാല്‍ ചിത്രത്തിന് വേണ്ടിയുളള വ്യത്യസ്ത ലുക്കില്‍ എത്താനുളള ശ്രമത്തിലാണ് താരം . താരം ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റിനു മുന്നേ തന്നെ സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവയ്ച്ച ചിത്രം വൈറലായി മാറുകയായിരുന്നു .  

ശരീരഭാരം കുറച്ച് ഒരു ബോക്‌സറായാണ് താരം ആരാധകര്‍ക്ക് മു്ന്നില്‍ എത്തുന്നത് എന്നാണ് അണിയറയില്‍ നിന്ന് ലഭിക്കുന്ന വിവരം .  ഈ ചിത്രമെന്നത് അനുരാഗ് കശ്യപിന്റെ ഹിന്ദിയിലുള്ള മുക്കാബാസിന്റെ റീമേക്കാവും എന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു .  പാ രഞ്ജിത് സൂര്യയെ വെച്ച്  നേരത്തെ  പ്ലാന്‍ ചെയ്തിരുന്നെങ്കിലും അത് ആര്യയിലേക്ക് എത്തപ്പെടുകയായിരുന്നു. 


 

Read more topics: # arya new look,# for a movie
arya new look for a movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES