മുട്ടുവിന്‍ തുറക്കപ്പെടും എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സംവിധാന രംഗത്തേക്ക് കടന്നതാണ് അരുണ്‍ രാജ്. തുടര്‍ന്ന് 2020ല്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിര്‍മ്മിച്ച മെമ്മറിസ് ഓഫ് മര്‍ഡര്‍ എന്ന ഷോര്‍ട്ട് ഫിലിമിന് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ നിന്നും അരുണ്‍ രാജിന് മികച്ച സംവിധായകനും ഛായാഗ്രാഹകനും ഉള്ള അവാര്‍ഡ് നേടിക്കൊടുത്തു. പിന്നീട് ഒരുക്കിയ കുരുശ് എന്ന ചി്ര്രതവും ഏറെ ശ്രദ്ധ നേടിയ ചിത്രങ്ങളിലൊന്നാണ്.
ഇപ്പോളിതാ അരുണ്‍ രാജ് ഒരു ഹോസ്പിറ്റലിന്റെ പരസ്യ ചിത്രം ചെയ്യാന്‍ വേണ്ടി മാനേജ്‌മെന്റ് വലിയ തുക ഓഫര്‍ ചെയ്യെതെങ്കിലും ആ ഓഫര്‍ 10 പാവപ്പെട്ട രോഗികള്‍ക്ക് ഡയാലിസിസ് ചെയ്താല്‍ മതിയെന്ന് പറഞ്ഞ് മാതൃകയായി മാറിയ വാര്‍ത്തയാണ് പുറത്ത് വരുന്നത്.
ഒരുപാട് അവഗണനകള്‍ സഹിച്ച് , മലയാള സിനിമയില്‍ എത്തിയ ഒരാളാണ് അരുണ്‍ രാജ്. ഇപ്പോഴും വാടകവീട്ടില്‍ താമസിക്കുന്ന അരുണിന്റെ ഈ പ്രവര്‍ത്തിക്ക് കയ്യടി നേടിയിരിക്കുകയാണ്.
ബിഎസ്സി ഇലക്ട്രോണിക്‌സ് ബിരുദധാരിയായ അരുണ്‍രാജ് തന്റെ ഇഷ്ട മേഖലയില്‍ എത്താന്‍ നിരവധി ദുരിതങ്ങളാണ് താണ്ടിയാണ് ഈ മേഖലയില്‍ എത്തിയത്. ഡിഗ്രി പഠന കാലത്ത് കോസ്റ്റ് ഗാര്‍ഡ് ആയി ജോലി ലഭിച്ച വിശാഖപട്ടണത്ത് പരിശീലനത്തിനായി പോയെങ്കിലും തന്റെ മേഖല ഇതല്ല എന്ന ഉറച്ച വിശ്വാസം ഉള്ളതുകൊണ്ട് ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. സാമ്പത്തിക പരാധീനത ഉള്ള അരുണിന്റെ വീട്ടുകാര്‍ക്ക് ഇത് ഉള്‍ക്കൊള്ളാന്‍ വലിയ ബുദ്ധിമുട്ടായിരുന്നു.
അരുണിന്റെ പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ് മഹാത്മ അയ്യങ്കാളിയുടെ ജീവിതചരിത്രം പറയുന്ന കതിരവന്‍.