വിരുന്ന് സിനിമയിലെ വൈറല്‍ വീഡിയോയില്‍ തെന്നിന്ത്യന്‍ ചലച്ചിത്ര രംഗത്തെ ആക്ഷന്‍ ഹീറോ അര്‍ജുനും, ദക്ഷിണേന്ത്യന്‍ ഭാഷകളിലെ നടി നിക്കി ഗല്‍റാണിയും. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന 'വിരുന്ന്' എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുകയാണ് ഇരുവരും. കുട്ടിക്കാനത്തെ പ്രശസ്തമായ ആഷ്‌ലി ബംഗ്‌ളാവില്‍ ചിത്രീകരണം നടക്കുന്നതിനിടയിലാണ് കൗതുകകരമായ ഒരു കാഴ്ച വീഡിയോയില്‍ എത്തുന്നത്.
ഒരു ആക്ഷന്‍ സീനാണ് കണ്ണന്‍ താമരക്കുളം പ്ലാന്‍ ചെയ്തിരിക്കുന്നത്. അര്‍ജുനും നിക്കിയും ഈ ആക്ഷന്‍ രംഗത്തില്‍ വില്ലനെ നേരിടുന്നതാണ് സാഹചര്യം. ആക്ഷന്‍ കോറിയോഗ്രാഫര്‍ ശക്തി ശരവണനാണ്. ശരവണന്‍ നിഖിക്ക് ഷോട്ടുകള്‍ പറഞ്ഞു കൊടുക്കുന്നു. പക്ഷേ, അതുപോലെ ചെയ്യാന്‍ നിക്കി ഗല്‍റാണിക്ക് സാധിക്കുന്നില്ല. ആക്ഷന്‍ അത്ര വശമില്ല നിക്കിക്ക്. അര്‍ജുനാകട്ടെ ആക്ഷന്റെ തലതൊട്ടപ്പനും.
അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ട വിഡിയോയില്‍ നിക്കി ഗില്‍റാണി ആക്ഷന്‍ കിങ്ങായ അര്‍ജുന്റെ വയറ്റില്‍ തുടര്‍ച്ചയായി പഞ്ച് ചെയ്യുന്നതും അവസാന പഞ്ചില്‍ അര്‍ജുന്‍ വേദന അഭിനയിക്കുന്നതും കാണാം.ആക്ഷന്‍ കൊറിയോഗ്രാഫര്‍ ശരവണന്‍ ഷോട്ട് വേണ്ട വിധം പറഞ്ഞു കൊടുത്തിട്ടും ഒരു ആക്ഷന്‍ രംഗം നിക്കിക്ക് ചെയ്യാന്‍ സാധിച്ചില്ല, പ്രയാസപ്പെട്ടു നിന്നിരുന്ന നിക്കിയെ അര്‍ജുന്‍ ഫ്രെയിമിന് പുറത്ത് നിര്‍ത്തി പരിശീലിപ്പിച്ചു. അര്‍ജുന്റെ പരിശീലനത്തിലൂടെ നിക്കി ആ ആക്ഷന്‍ രംഗം മനോഹരമായി പൂര്‍ത്തിയാക്കി. അപ്പോഴാണ് ഇത്തരമൊരു രസകരമായ വീഡിയോ എടുക്കാന്‍ ഇരുവര്‍ക്കും തോന്നിയത്.
കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായ ' വിരുന്ന്' മലയാളത്തിലും തമിഴിലുമായിട്ടാണ് ഒരുങ്ങുന്നത്. അര്‍ജുന്‍ സര്‍ജയും നിക്കി ഗില്‍റാണിയും ഒന്നിക്കുന്ന ഈ ചിത്രം ഒരു ആക്ഷന്‍ ചിത്രമാണ്.
നെയ്യാര്‍ ഫിലിംസിന്റെ ബാനറില്‍ ഗിരീഷ് നെയ്യാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അര്‍ജുനേയും നിക്കി ഗില്‍റാണിയെയും കൂടാതെ മുകേഷും, ഗിരീഷ് നെയ്യാറും, അജു വര്‍ഗീസും മുഖ്യ വേഷങ്ങളില്‍ എത്തുന്നുണ്ട്. ബൈജു സന്തോഷ്,ഹരീഷ് പേരടി, ധര്‍മജന്‍ ബോള്‍ഗാട്ടി, സോനാ നായര്‍, മന്‍രാജ്, സുധീര്‍, കൊച്ചുപ്രേമന്‍, ജയകൃഷ്ണന്‍, പൂജപ്പുര രാധാകൃഷ്ണന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.