Latest News

യാത്രകള്‍ക്ക് കൂട്ടായ് മിനി കൂപ്പര്‍ കൂടി എത്തിച്ച് അര്‍ജ്ജുന്‍ അശോകന്‍;പുതിയ ആഡംബര വാഹനം സ്വന്തമാക്കിയ സന്തോഷം പങ്ക് വച്ച് താരപുത്രന്‍

Malayalilife
യാത്രകള്‍ക്ക് കൂട്ടായ് മിനി കൂപ്പര്‍ കൂടി എത്തിച്ച് അര്‍ജ്ജുന്‍ അശോകന്‍;പുതിയ ആഡംബര വാഹനം സ്വന്തമാക്കിയ സന്തോഷം പങ്ക് വച്ച് താരപുത്രന്‍

പുത്തന്‍ വാഹനം ഗ്യാരെജില്‍ എത്തിച്ച് യുവ നടന്‍ അര്‍ജുന്‍ അശോകന്‍. മിനിയുടെ ലക്ഷ്വറി ഹാച്ച് കൂപ്പര്‍ എസ് ജെസിഡബ്ല്യു ആണ് നടന്‍ സ്വന്തമാക്കിയിരിക്കുന്നത്. പുതിയ വാഹനം വാങ്ങിക്കുന്നതിന്റെ സന്തോഷം അര്‍ജുന്‍ പങ്കുവച്ചിട്ടുണ്ട്.

'സര്‍വ്വശക്തനായ ദൈവത്തോട് എന്നേക്കും നന്ദിയുള്ളവനാണ്. എന്റെ കുടുംബവും അനുഗ്രഹിച്ച ഓരോരുത്തരും. എന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ എന്നെ പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്തു', എന്നാണ് അര്‍ജുന്‍ അശോകന്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്.

നേരത്തെ ഫോക്‌സ്വാഗന്‍ വെര്‍ട്യൂസ് അര്‍ജുന്‍ വാങ്ങിയിരുന്നു. അതേസമയം, തുറമുഖം ആണ് അര്‍ജുന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത സിനിമ.
നിവിന്‍ പോളി നെഗറ്റീവ് കഥാപാത്രമായി എത്തിയ ചിത്രത്തില്‍ അര്‍ജുന്‍ ആയിരുന്നു നായകനായി എത്തിയത്.

കൂപ്പര്‍ എസിനെ കൂടുതല്‍ സ്‌പോര്‍ട്ടിയാക്കിയാണ് ജെസിഡബ്ല്യു പതിപ്പ് കമ്പനി പുറത്തിറക്കുന്നത്. കൂപ്പര്‍ എസിന്റെ അടിസ്ഥാന വില ആരംഭിക്കുന്നത് ഏകദേശം 42 ലക്ഷം രൂപയില്‍ ആണ്. ബ്ലാക്ക് നിറത്തിലുള്ള സ്പോര്‍ട്സ് സീറ്റുകളാണ് ഇന്റീരിയറിലെ ശ്രദ്ധാകേന്ദ്രം. മലയാള സിനിമയിലെ അഭിനേതാക്കളില്‍ മഞ്ജു വാര്യര്‍, മോഹന്‍ലാല്‍, ജോജു ജോര്‍ജ്, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ക്ക് മിനി കൂപ്പര്‍ ഉണ്ട്

നിഖിതയാണ് അര്‍ജുന്റെ ഭാര്യ. 2018 ഡിസംബറിലായിരുന്നു എറണാകുളം സ്വദേശിനിയും ഇന്‍ഫോ പാര്‍ക്കില്‍ ഉദ്യോഗസ്ഥയുമായ നിഖിത ഗണേശുമായുള്ള അര്‍ജുന്റെ വിവാഹം. എട്ടുവര്‍ഷത്തോളം നീണ്ട പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. ഇവര്‍ക്ക് അന്‍വി എന്നു പേരുള്ള മകളുമുണ്ട്.
 

arjun ashokan bought mini cooper

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES