Latest News

മലയാളത്തിലെ ഒരു സൂപ്പർസ്റ്റാർ ചിത്രത്തിൽ അഭിനയിക്കുമ്പോൾ പ്രൊഡക്ഷൻ മാനേജരിൽ നിന്നും മോശം അനുഭവം ഉണ്ടായി; അയാളുടെ പെരുമാറ്റത്തെ ചോദ്യം ചെയ്തു. പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല; തുറന്ന് പറച്ചിലുമായി യുവനടി അര്‍ച്ചന പത്മിനി

Malayalilife
മലയാളത്തിലെ ഒരു സൂപ്പർസ്റ്റാർ ചിത്രത്തിൽ അഭിനയിക്കുമ്പോൾ പ്രൊഡക്ഷൻ മാനേജരിൽ നിന്നും മോശം അനുഭവം ഉണ്ടായി; അയാളുടെ പെരുമാറ്റത്തെ ചോദ്യം ചെയ്തു. പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല; തുറന്ന് പറച്ചിലുമായി യുവനടി അര്‍ച്ചന പത്മിനി

മലയാള സിനിമയിലെ ഒരു സൂപ്പർസ്റ്റാറിന്റെ ചിത്രത്തിൽ അഭിനയിക്കുമ്പോഴായിരുന്നു തനിയ്‌ക്കെതിരെ മോശമായ അനുഭവം ഉണ്ടായതെന്ന് വ്യക്തമാക്കി നടി അര്‍ച്ചന പത്മിനി. മാത്യഭൂമിയുടെ മാസികയായ സ്റ്റാറാൻ സ്‌റ്റൈലിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിത്ത് അളവൾക്കൊപ്പം, മിന്നാമിനുങ്ങ് എന്നി ചിത്രങ്ങളിൽ നടിയായും രണ്ട്‌ പേർ ചുംബിക്കുമ്പോൾ എന്ന ഡോക്യുമെന്ററിയിൽ അസിസ്റ്റന്റ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുള്ളയാളാണ് അര്‍ച്ചന.

സിനിമയിലെ പ്രൊഡക്ഷൻ മാനേജറാണ് തന്നോട് മോശമായി പെരുമാറിയതെന്ന് അര്‍ച്ചന പത്മിനി പറഞ്ഞു. എന്നാൽ ഇയാളുടെ പൊരുമാറ്റത്തെ താൻ ചോദ്യം ചെയ്തിരുന്നു. അത് പിന്നീട് സെറ്റിൽ വലിയ പ്രശ്‌നമാകുകയും ചെയ്തിരുന്നു. തന്റെ നിലപാടുകൾ അറിയിച്ച് ആ വ്യക്തിയെക്കെതിരെ പരാതി നൽകിയിട്ടും ഫലമുണ്ടായില്ല, പിന്നിടും അയാൾ സിനിമയിൽ തുടരുകയായിരുന്നെന്ന് അര്‍ച്ചന പറഞ്ഞു. സംഭവത്തിന് ശേഷം തനിക്ക് ഭീഷണി നേരിടേണ്ടതായി വന്നുവെന്നും അര്‍ച്ചന വ്യക്തമാക്കി.

എന്നാൽ സൂപ്പർ താരത്തിന്റെ പേര് എടുത്തു പറയാതെയായിരുന്നു താരത്തിന്റെ പ്രതികരണം. സൂപ്പർസ്റ്റാറിന്റെ സിനിമയാണെന്നും കൊന്നിട്ടാൽ പോലും ആരും അറിയില്ലെന്നും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. സിനിമയോട് മാനസികമായി സഹകരിക്കാൻ പറ്റാതെയായപ്പോൾ ചിത്രത്തിൽ നിന്ന് പിന്മാറുകയായിരുന്നെന്നും അര്‍ച്ചന പറഞ്ഞു.

Read more topics: # archana padmini,# production manager
archana-padmini-says-about-casting-cauch-issue

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES