Latest News

സംഗീതം എന്റെ വ്യക്തിത്വമായി ചേര്‍ന്നുനില്‍ക്കുന്നതാണ്. ഞാന്‍ മാറുന്നില്ല  പിന്നെ എന്തിനാണ് എന്റെ സംഗീതം മാറുന്നത്; വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി എ.ആര്‍.റഹ്മാന്‍

Malayalilife
സംഗീതം എന്റെ വ്യക്തിത്വമായി ചേര്‍ന്നുനില്‍ക്കുന്നതാണ്. ഞാന്‍ മാറുന്നില്ല  പിന്നെ എന്തിനാണ് എന്റെ സംഗീതം മാറുന്നത്; വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി എ.ആര്‍.റഹ്മാന്‍

മികച്ച ഈണങ്ങള്‍ കൊണ്ട് സംഗീതാരാധകരുടെ മനസില്‍ തന്റെതായ ഇടം നേടിയ സംഗീത സംവിധായകനാണ് എ.ആര്‍ റഹ്മാന്‍. എന്നാല്‍ അദ്ദേഹം ഈയടുത്തിടെ ചെയ്ത അദ്ദേഹത്തിന്റെ പല ആല്‍ബങ്ങളും വിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്.ഈ വിമര്‍ശനങ്ങള്‍ക്കൊക്കെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹമിപ്പോള്‍. മണിരത്നം ചിത്രമായ 'ചെക്ക ചിവന്ത വാന'ത്തിന്റെ പ്രമോഷനിടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.


എന്റെ സംഗീതം എന്റെ വ്യക്തിത്വമായി ചേര്‍ന്നുനില്‍ക്കുന്നതാണ്. ഞാന്‍ മാറുന്നില്ല പിന്നെ എന്തിനാണ് എന്റെ സംഗീതം മാറുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്.ഹിന്ദുത്വ ശക്തികളില്‍ നിന്നും ഭീഷണിയുണ്ടെന്ന് സല്‍മാന്‍ ഖാന്‍ സുപ്രീം കോടതിയില്‍: 'ലവ് യാത്രി'യ്ക്കെതിരെ നടപടി പാടില്ലെന്ന് കോടതി.


വിമര്‍ശനങ്ങള്‍ എന്നെ ബാധിക്കാറില്ല. സിനിമാ സംവിധായകരുടെ ഇഷ്ടത്തിനനുസരിച്ചാണ് ഞാന്‍ സംഗീതം ഒരുക്കുന്നത്. അതോടൊപ്പം ആരാധകരുടെ ഇഷ്ടത്തിനും പ്രാധാന്യം നല്‍കുന്നു.മണിരത്നത്തിനോടൊപ്പം യാത്ര ചെയ്യാന്‍ തുടങ്ങിയിട്ട് വര്‍ഷം ഇരുപത്താറായി.അദ്ദേഹത്തിന്റെ ഓരോ നിര്‍ദ്ദേശവും ഹൃദയം കൊണ്ട് സ്വീകരിക്കാനാണ് എനിക്കിഷ്ടം. അതുതന്നെയാണ് ഞങ്ങളുടെ കൂട്ടുക്കെട്ടിന്റെ വിജയവും.നിരവധി ചിത്രങ്ങളില്‍ മണിരത്നത്തിനോടൊപ്പം താന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹം തന്ന സ്നേഹവും പിന്‍തുണയുമാണ് തന്നെ വളര്‍ത്തിയതെന്ന് റഹ്മാന്‍ പറഞ്ഞു.

Read more topics: # ar rehman about her music
ar rehman about her music

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES