Latest News

വൈരമുത്തുവിനെക്കുറിച്ച് ഒരുപാട് പേര്‍ പറഞ്ഞിട്ടുണ്ട്; അതൊരു പരസ്യമായ രഹസ്യമാണ് ;വെളിപ്പെടുത്തലുമായി എ.ആര്‍ റഹ്മാന്റെ സഹോദരി റൈയ്ഹാന

Malayalilife
വൈരമുത്തുവിനെക്കുറിച്ച് ഒരുപാട് പേര്‍ പറഞ്ഞിട്ടുണ്ട്; അതൊരു പരസ്യമായ രഹസ്യമാണ് ;വെളിപ്പെടുത്തലുമായി എ.ആര്‍ റഹ്മാന്റെ സഹോദരി റൈയ്ഹാന

ഗായിക ചിന്മയി ഗാനരചയിതാവ് വൈരമുത്തുവിനെതിരേ മീ ടു ആരോപണവുമായി രംഗത്ത് വന്നതിന്റെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്റെ സഹോദരിയും ഗായികയുമായ എ.ആര്‍ റൈയ്ഹാന രംഗത്തെത്തിയിരിക്കുന്നത്. വൈരമുത്തുവിന്റെ പെരുമാറ്റത്തെക്കുറിച്ച് ഒരുപാട് സ്ത്രീകള്‍ തന്നോട് നേരത്തേ തന്നെ പറഞ്ഞിട്ടുണ്ടെന്നും അതൊരു പരസ്യമായ രഹസ്യമാണെന്നും റൈയ്ഹാന ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

വിവാദങ്ങള്‍ പുറത്ത് വന്നപ്പോള്‍ എ.ആര്‍ റഹ്മാന്‍ ഞെട്ടിപ്പോയെന്നും ,ഇതൊക്കെ സത്യമാണോ എന്നാണ് റഹ്മാന്‍ ആദ്യം എന്നോട് ചോദിച്ചത് കാരണം റഹ്മാന്‍ വിവാദങ്ങളില്‍ നിന്ന് മാറി നില്‍ക്കുന്ന ഒരു വ്യക്തിയാണ്. ചിന്‍മയിക്ക് റഹ്മാന്‍ ഇപ്പോള്‍ പാടാന്‍ അവസരങ്ങള്‍ നല്‍കുന്നില്ല എന്ന പ്രചരണങ്ങളെക്കുറിച്ചും റൈയ്ഹാന പ്രതികരിച്ചു.പൊതുവേ വിവാദങ്ങളുമായി ചുറ്റിപ്പറ്റി നില്‍ക്കുന്നവര്‍ക്ക് റഹ്മാന്‍ അവസരം നല്‍കാറില്ല. ഈ വിഷയത്തില്‍ റഹ്മാന്റെ നിലപാട് എനിക്ക് അറിയില്ല. ഞങ്ങള്‍ ഒരിക്കലും ജോലി സംബന്ധമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറില്ലെന്നും റൈയ്ഹാന വ്യക്തമാക്കി.

തനിക്ക് അത്തരത്തില്‍ ഒരു അനുഭവം ഉണ്ടായിട്ടില്ലെന്നും അതുകൊണ്ട് തന്നെ  വൈരമുത്തുവിനെ വിമര്‍ശിക്കാന്‍ സാധിക്കില്ലെന്നും റൈയ്ഹാന വ്യക്തമാക്കി. ഞങ്ങള്‍ കുറിച്ച് തവണ മാത്രമേ നേരിട്ട് കണ്ടിട്ടുള്ളൂ. അപ്പോഴെല്ലാം അദ്ദേഹം എന്നോട് മര്യാദയോടു കൂടി തന്നെയാണ് പെരുമാറിയിട്ടുള്ളതെന്നും റൈയ്ഹാന പറഞ്ഞു.ചിന്‍മയിയുടെ ആരോപണങ്ങള്‍ താന്‍ പൂര്‍ണമായി വിശ്വസിക്കുന്നുവെങ്കിലും അത് പുറത്ത് പറയാന്‍ അവര്‍ ഇത്രയും കാലം താമസിച്ചത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെന്നും റൈയ്ഹാന കൂട്ടിച്ചേര്‍ത്തു.

അവര്‍ വൈരമുത്തുവിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പിക്കാന്‍ വേണ്ടിയാണ് ഇതെല്ലാം പറഞ്ഞത് എന്ന് ഞാന്‍ കരുതുന്നില്ല. എന്നാല്‍ എന്തുകൊണ്ട് ചിന്‍മയി പതിനഞ്ച് വര്‍ഷങ്ങള്‍ കാത്തിരുന്നു. അന്ന് തന്നെ പ്രതികരിക്കണമായിരുന്നു. കാരണം മറ്റൊന്നുമല്ല ചിന്‍മയിയും അമ്മയും (ടി. പത്മഹാസിനി, വൈരമുത്തുവിനെതിരേ ചിന്‍മയിയുടെ അമ്മയും രംഗത്ത് എത്തിയിരുന്നു) അത്ര ഭീരുക്കളൊന്നുമല്ല. ഒരിക്കല്‍ ഞാനുമായി ചിന്‍മയിയുടെ അമ്മ വഴക്കിട്ടിട്ടുണ്ട്. എന്റെ സംഗീത പരിപാടിക്ക് ജനങ്ങളെ കൂട്ടാന്‍ ഞാന്‍ ചിന്‍മയിയുടെ പേര് ഉപയോഗിക്കുന്നുവെന്ന് പറഞ്ഞായിരുന്നു ആ വഴക്ക് റൈയ്ഹാന പറഞ്ഞു.
 

ar-rahmans-sister-and-singer-ar-reihana-open-about-allegation-against-vairamuthu-chinmayi-me-too

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES