ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രമാണ് അന്വേഷിപ്പിന്‍ കണ്ടെത്തും. നവാഗതനായ ഡാര്വിന് കുര്യാക്കോസ് ഈ ചിത്രം സംവിധാനം ചെയ്യുന്നു. ജോണി ആന്റണി, ജിനു.വി. ഏബ്രഹാം എന്നിവരുടെ സഹ സംവിധായകനായി പ്രവര്‍ത്തിച്ചു കൊണ്ടാണ് ഡാര്വിന് കുര്യാക്കോസ് സ്വതന്ത്ര സംവിധായകനിലേക്കെത്തുന്നത്.
തീയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസ്, പ്രശസ്ത തിരക്കഥാ കത്ത് ജിനു.വി. ഏബ്രഹാം എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. കാപ്പയുടെ മികച്ച വിജയത്തിനു ശേഷം തീയേറ്റര്‍ ഓഫ് ഡ്രീംസ് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്.
ഈ ചിത്രത്തിന്റെ ചിത്രീകരണം മാര്‍ച്ച് ആറ് തിങ്കളാഴ്ച്ച കോട്ടയത്ത് ആരംഭിക്കുന്നു. വന്‍ താരനിരയും സംഭവ ബഹുലങ്ങളായ നിരവധി മുഹൂര്‍ത്തങ്ങളും കോര്‍ത്തിണക്കി വിശാലമായ ക്യാന്‍വാസ്സിലാണ് ഈ ചിത്രത്തിന്റെ അവതരണം.
സമീപകാലത്തെ വലിയ മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായിരിക്കുമിത്. ഇന്‍വസ്റ്റിഗേറ്റീവ് ത്രില്ലര്‍ ജോണറിലുള്ള ഒരു ചിത്രമാണിത്. എന്നാല്‍ പതിവു രീതിയിലുള്ള അന്വേഷണങ്ങളുടെ കഥയല്ല, മറിച്ച് അന്വേഷകരുടെ കഥയാണ് ഈ ചിത്രം പറയുന്നത്.
എഴുപതോളം മികച്ച താരങ്ങള്‍ അണിനിരക്കുന്ന ഈ ചിത്രത്തില്‍ സിദ്ദിഖ്, ഇന്ദ്രന്‍സ്, ഷമ്മി തിലകന് ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടില്‍, രമ്യാ സുവി ( നന്‍പകല്‍ മയക്കം ഫെയിം) എന്നിവര്‍ പ്രധാന താരങ്ങളാണ്. മറ്റ് അഭിനേതാക്കളുടെ നിര്‍ണ്ണയം പൂര്‍ത്തിയായി വരുന്നു.
ഈ ചിത്രത്തില്‍ രണ്ടു നായികമാരാണുള്ളത്. പുതുമുങ്ങളാണ് നായികമാര്‍.
സന്തോഷ് നാരായണന്റെ സംഗീതം. തമിഴ്, തെലുങ്ക്, ചലച്ചിത്ര വേദിയിലെ മികച്ച സംഗീത സംവിധായകനായ സന്തോഷ് നാരായണനാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകന്... ഈ ഭാഷകളിലെ നിരവധി വന്താര നിരയുടെ ചിത്രങ്ങള്‍ക്ക് സന്തോഷ് നാരായണന് സംഗീതം പകര്‍ന്ന് ഇന്ന് ദഷിണേന്ത്യന്‍ സിനിമയുടെ ഏറവും ഡിമാന്റുള്ള സംഗീത സംവിധായകനായി മാറിയിരിക്കുകയാണ്.
വിനയന് സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിന്റെ പഞ്ചാത്തല സംഗീതം നിര്‍വ്വഹിച്ചത് സന്തോഷ് നാരായണനാണ്. എന്നാല്‍ സംഗീത സംവിധിനും പശ്ചാത്തല സംഗീതവും ഉള്‍പ്പടെ ഒരു സിനിമയുടെ സംഗീതം പൂര്‍ണ്ണമായും സന്തോഷ് നാരായണന് നിര്‍വ്വ ഹിക്കുന്ന ആദ്യ മലയാള ചിത്രമായിരിക്കും അന്വേഷിപ്പിന്‍ കണ്ടെത്തും.
മാര്‍ച്ച് ആറിന് ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം രണ്ടു ഘട്ടങ്ങളിലായിട്ടാണ് പൂര്‍ത്തിയാകുന്നത്. കോട്ടയം, തൊടുപുഴ, കട്ടപ്പന എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂര്‍ത്തിയാകുന്നത്.
ഈ ചിത്രത്തിനു വേണ്ടി നാലുകോടി രൂപയോളം ചെലവിട്ട് ഒരു ടൗണ്‍ഷിപ്പ് തന്നെ കലാസംവിധായകനായ ദിലീപ് നാഥ് രൂപകല്‍പ്പന നല്കി ഒരുക്കി വരുന്നു. ഈ സെറ്റ് ഇതിനകം തന്നെ കട്ടപ്പനയിലും പരിസരങ്ങളിലും വലിയ കൗതുകം സൃഷ്ടിച്ചിരിക്കുന്നു. ഒറിജിനല്‍ കട്ടപ്പനയെ വെല്ലുന്ന വിധത്തിലാണ് കട്ടപ്പനയുടെ സെറ്റൊരുങ്ങുന്നത്.
ചായാഗ്രഹണം - ഗൗതം ശങ്കര്‍ (തങ്കം ഫെയിം ). എഡിറ്റിംഗ് - സൈജു ശ്രീധര്‍. കലാ സംവിധാനം - ദിലീപ് നാഥ്. മേക്കപ്പ്. സജീകാട്ടാക്കട. കോസ്റ്റ്യും - ഡിസൈന്‍ - സമീരാ സനീഷ്. പ്രൊഡക്ഷന്‍ കണ്ട്രോളര്. ബെന്നി കട്ടപ്പന. പിആര്‍ഒ - വാഴൂര്‍ ജോസ്.