ഡയമണ്ട് നെക്ലേസിലെ രാജശ്രീ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് അനുശ്രീ. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ തന്റേതായ സ്ഥാനം വെള്ളിത്തിരയില്‍ ഉറപ്പിച്ച താരം സോഷ്യല്‍ മീഡിയയിലും സജീവമാണ്. എല്ലാ ഫോട്ടോഷൂട്ടുകളും വിശേഷങ്ങളും അതിലൂടെ പങ്കിടാറുള്ള താരം ഇപ്പോഴിതാ തന്റെ യാത്രയില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് അനുശ്രീ ഇപ്പോള്‍.
ഒന്നും പ്രതീക്ഷിക്കാതിരിക്കുക, ആരെയും കുറ്റപ്പെടുത്താതെയിരിക്കുക. നിങ്ങളുടെ സന്തോഷവും സങ്കടവും നിങ്ങളുടെ ഉള്ളില്‍ തന്നെ സൂക്ഷിക്കുക, നിങ്ങള്‍ ഓകെയാവും.' എന്നാണ് ചിത്രങ്ങള്‍ പങ്കിട്ട് അനുശ്രീ കുറിച്ചത്.സെല്‍ഫ് ലവ് എന്നാണ് ചിത്രങ്ങള്‍ക്ക് അനുശ്രീ നല്‍കിയ ഹാഷ് ടാഗ്.
നിമിഷ നേരത്തിനുള്ളില്‍ താരം പങ്കുവച്ച പോസ്റ്റ് ചര്‍ച്ചയായിരിക്കുകയാണ്. പോസ്റ്റ് കണ്ട് നിരവധി പേരാണ് കമന്റുമായി എത്തുന്നത്. അനുശ്രീ ആത്മീയതയുടെ വഴിയിലേക്ക് പോയോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
പത്തനാപ്പുരം സ്വദേശിനിയാണ് അനുശ്രീ. നാട്ടിലെത്തിയാല്‍ സിനിമാതാരത്തിന്റെ അലങ്കാരങ്ങളൊന്നുമില്ലാതെ നാട്ടുകാര്‍ക്കൊപ്പം കൂടാനാണ് തനിക്കിഷ്ടമെന്ന് അനുശ്രീ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. നാട്ടിലെ ആഘോഘങ്ങളിലും സജീവ സാന്നിധ്യമാവാറുണ്ട് അനുശ്രീ.