ഒരുപാട് തളര്‍ച്ചകളിലൂടെ കടന്നു പോയ ആഴ്ച്ചയാണിത്.... ഭയം തോന്നിയ ആഴ്ച്ച...കണ്ണീരണിഞ്ഞ ഒരാഴ്ച്ച; എന്നാല്‍ മുന്നോട്ട് പോകാന്‍ തീരുമാനിച്ചു; ്‌നടി അനുശ്രീ പങ്ക് വച്ച പോസ്റ്റ് ചര്‍ച്ചയാകുമ്പോള്‍

Malayalilife
topbanner
 ഒരുപാട് തളര്‍ച്ചകളിലൂടെ കടന്നു പോയ ആഴ്ച്ചയാണിത്.... ഭയം തോന്നിയ ആഴ്ച്ച...കണ്ണീരണിഞ്ഞ ഒരാഴ്ച്ച; എന്നാല്‍ മുന്നോട്ട് പോകാന്‍ തീരുമാനിച്ചു; ്‌നടി അനുശ്രീ പങ്ക് വച്ച പോസ്റ്റ് ചര്‍ച്ചയാകുമ്പോള്‍

യമണ്ട് നക്ലൈസ് എന്ന സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് വളരെ പ്രിയങ്കരിയായി മാറി നടിയാണ് അനുശ്രീ.വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമാപ്രേക്ഷകരുടെ മനസ്സിലിടം നേടിയ താരം പങ്ക് വച്ച ഒരു പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

തനിക്ക് അതിജീവിക്കേണ്ടി വരുന്ന സങ്കടത്തെക്കുറിച്ചാണ് താരം പോസ്റ്റില്‍ പറയുന്നത്. കഴിഞ്ഞ ഒരാഴ്ച വളരെയധികം സങ്കടകരമായിരുന്നുവെന്നാണ് അനുശ്രീ പറയുന്നത്. എന്നാല്‍ ആ സങ്കടത്തിന്റെ കാരണം എന്തെന്ന് താരം തുറന്ന് പറഞ്ഞിട്ടില്ല.

'ഇത് ഒരു താഴ്ചയുടെ ആഴ്ചയായിരുന്നു... ഇത് ഭയത്തിന്റെ ആഴ്ചയായിരുന്നു...ഇത് കണ്ണീരിന്റെ ആഴ്ചയായിരുന്നു... ഇത് ഡൗട്ടിന്റെ ആഴ്ചയായിരുന്നു..ഇത് സങ്കടത്തിന്റെയും ഏകാന്തതയുടെയും ആഴ്ചയായിരുന്നു. ഉത്കണ്ഠയും...പ്രതീക്ഷയും...അത് പരിഹരിക്കാന്‍ ഞാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു, പക്ഷേ അത് മാറില്ലെന്ന് എനിക്ക് ഉറപ്പായി, അതിനാല്‍ ഞാന്‍ മുന്നോട്ട് പോകാന്‍ തീരുമാനിച്ചു, കാരണം എനിക്കൊരു ലോകം ഉണ്ട്... സ്നേഹിക്കാന്‍ ഒരു കുടുംബം... പിന്തുണയ്ക്കാന്‍ സുഹൃത്തുക്കള്‍ ..സുന്ദരമായ ഒരു ജീവിതം മുന്നോട്ട്..അതിനാല്‍ ഇനി മുതല്‍ ഈ സങ്കടത്തിലേക്ക് ഞാന്‍ തിരിഞ്ഞു നോക്കില്ല...''ഈ സങ്കടം'' ഞാന്‍ ഇതിനെക്കുറിച്ച് ഇന്ന് അവസാനമായി ചിന്തിക്കുകയാണ്.പുതിയ തുടക്കം ഇവിടെ നിന്നാണ്...'' എന്നാണ് അനുശ്രീ കുറിച്ചിരിക്കുന്നത്. 

ഒപ്പം ഒരു വീഡിയോയും പങ്കുവച്ചിട്ടുണ്ട്. വീഡിയോയില്‍ കണ്ണിലൊരു സങ്കടം ഒളിപ്പിച്ച് ക്യാമറയ്ക്കു നേരെ റോസാപുഷ്പങ്ങള്‍ നീട്ടുന്നതും കാണാം.
അനു?ശ്രീയുടെ പോസ്റ്റ് കണ്ടിട്ട് ''ബ്രേക്ക് അപ്പ് ആയതാണോ, കരയണ്ട... സാരമില്ല... എന്നും ചിരിക്കൂ...'' എന്നതടക്കം പലരും കമന്റുകളിടുന്നുണ്ട്. ഏതായാലും താരത്തിന്റെ പുതിയ പോസ്റ്റ് കണ്ടിട്ട് സംശയത്തിലാണ് ആരാധകര്‍.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anusree (@anusree_luv)

Read more topics: # അനുശ്രീ
anusree POST about the last week

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES