Latest News

യുട്യൂബ് ട്രെന്റിങില്‍ ഇടംപിടിച്ച് തുടക്കം ട്രെയിലര്‍; വിസ്മയ മോഹന്‍ലാല്‍ നായികയാവുന്ന ജൂഡ് ആന്റണി ചിത്രത്തിന്റെ ട്രെയിലറില്‍ നിറയുന്നത് സസ്‌പെന്‍സ്

Malayalilife
യുട്യൂബ് ട്രെന്റിങില്‍ ഇടംപിടിച്ച് തുടക്കം ട്രെയിലര്‍; വിസ്മയ മോഹന്‍ലാല്‍ നായികയാവുന്ന ജൂഡ് ആന്റണി ചിത്രത്തിന്റെ ട്രെയിലറില്‍ നിറയുന്നത് സസ്‌പെന്‍സ്

മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്ന 'തുടക്കം' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. '2018' എന്ന മെഗാഹിറ്റ് ചിത്രത്തിന് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയായതിനാല്‍ ചിത്രത്തിന് വലിയ പ്രതീക്ഷയാണ്. 95 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ വിസ്മയയുടെ വൈകാരിക പ്രകടനങ്ങളും ഭയത്തെ അതിജീവിച്ച് മുന്നേറുന്ന കഥാപാത്രത്തിന്റെ യാത്രയുമാണ് ശ്രദ്ധേയമാകുന്നത്.

നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകന്‍ ആശിഷ് ജോ ആന്റണിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. മനോജ് കെ. ജയന്‍, കെ.ബി. ഗണേഷ് കുമാര്‍, ബോബി കുര്യന്‍, ജാഫര്‍ ഇടുക്കി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ട്രെയിലറിന്റെ അവസാന ഭാഗങ്ങളില്‍ മോഹന്‍ലാലിന്റെ സാന്നിധ്യം സൂചിപ്പിക്കുന്ന രംഗങ്ങള്‍ ആരാധകരില്‍ കൗതുകം വര്‍ധിപ്പിച്ചിട്ടുണ്ട്.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജോമോന്‍ ടി. ജോണും സംഗീതം ജേക്‌സ് ബിജോയിയും നിര്‍വഹിക്കുന്നു. ലിനീഷ് നെല്ലിക്കല്‍, അഖില്‍ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. മികച്ച താരനിരയും സാങ്കേതിക സംഘവും അണിനിരക്കുന്ന 'തുടക്കം' പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്.

Read more topics: # തുടക്കം
Thudakkam Official Trailer Vismaya Mohanlal

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES