Latest News

പരസ്പരം ഫോളൊ ചെയ്യുന്നതാണ് പ്രശ്നമെങ്കില്‍ അത് വേണ്ട എന്ന്  തീരുമാനിച്ചു; ഞങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന് ഇപ്പോഴും ഒരു മാറ്റവും ഇല്ല; ബുമ്രയുമായുള്ള പ്രണയ വിവാദത്തില്‍ അനുപമയ്ക്ക് പറയാനുള്ളത്

Malayalilife
 പരസ്പരം ഫോളൊ ചെയ്യുന്നതാണ് പ്രശ്നമെങ്കില്‍ അത് വേണ്ട എന്ന്  തീരുമാനിച്ചു;  ഞങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന് ഇപ്പോഴും ഒരു മാറ്റവും ഇല്ല; ബുമ്രയുമായുള്ള പ്രണയ വിവാദത്തില്‍ അനുപമയ്ക്ക് പറയാനുള്ളത്

സിനിമാ താരം അനുപമ പരമേശ്വരനെയും ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്രയെയും ചേര്‍ത്ത് പ്രണയ വിവാദം പടര്‍ന്നത് അടുത്തിടെയാണ്.ഇന്ത്യയുടെ പെയ്സ് ബൗളര്‍ എന്ന വിശേഷണങ്ങളാല്‍ അറിയപ്പെടുന്ന ബുമ്ര. ബുമ്ര ട്വിറ്ററില്‍ ഫോളൊ ചെയ്യുന്ന ഏക നടിയായിരുന്നു അനുപമ പരമേശ്വരന്‍ എന്നതായിരുന്നു ഇതിന് കാരണം. ഈ വാര്‍ത്ത സോഷ്യല്‍ മീഡിയ വലിയ ആഘോഷമാക്കിയിരുന്നു. എന്നാല്‍ ഒടുവില്‍ ബുമ്ര അനുപമയെ അണ്‍ഫോളൊ ചെയ്യുന്നത് വരെയെത്തി കാര്യങ്ങള്‍. 

ഇപ്പോളിതാ ഈ വിവാദങ്ങള്‍ക്കൊക്കെ മറുപടി നല്കുകയാണ് അനുപമ. വനിതയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അനുപമയുടെ തുറന്ന് പറച്ചില്‍.പക്ഷെ ഇതിലൊന്നും യാതൊരു സത്യവുമില്ലെന്ന വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് നടി അനുപമ പരമേശ്വരന്‍.

ഇന്ത്യയിലെ ഏറ്റഴും വേഗതയേറിയ ബൗളര്‍മാരിലൊരാള്‍. ഞങ്ങള്‍ സുഹൃത്തുക്കളാണ്. അതിനപ്പുറം ഒന്നും ഇല്ല. സുഹൃത്തുക്കള്‍ ആയതുകൊണ്ട് സോഷ്യല്‍മീഡിയയില്‍ പരസ്പരം ഫോളോ ചെയ്തു. പക്ഷെ ആളുകള്‍ അതിനെ മറ്റൊരു വിധത്തിലാക്കി. എന്റ ചിത്രങ്ങളോട് ചേര്‍ന്ന് ബുമ്ര എന്ന് പറഞ്ഞ് പോസ്റ്റിടുക, ബുമ്രയുടെ പേജില്‍ എന്റെ പേര് ചേര്‍ത്ത് കമന്റിടുക തുടങ്ങിയ രീതികള്‍ തീര്‍ത്തും വിഷമമായി. 

ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും പ്രൊഫഷണല്‍ ലൈഫും പേഴ്സണല്‍ ലൈഫും ഉണ്ട്. സൗഹൃദവുമായി അത് കൂട്ടിക്കുഴയ്ക്കേണ്ട ആവശ്യമില്ലല്ലോ. പക്ഷെ സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ അതൊന്നും ചിന്തിക്കില്ല. പരസ്പരം ഫോളൊ ചെയ്യുന്നതാണ് പ്രശ്നമെങ്കില്‍ അത് വേണ്ട എന്ന്  തീരുമാനിച്ചു. അപ്പോഴേയ്ക്ക് അനുപമയെ നിരാശപ്പെടുത്തി ബുമ്ര അണ്‍ഫോളൊ ചെയ്തു എന്നായി. ഞങ്ങള്‍ രണ്ടും ഇതിനെക്കുറിച്ചൊന്നും ഒട്ടും ബോതേര്‍ഡ് അല്ല. ഞങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന് ഇപ്പോഴും ഒരു മാറ്റവും ഇല്ല' അനുപമ പറയുന്നു

പ്രേമം എന്ന ചിത്രത്തിലൂടെ എത്തിയ അനുപമ ഇപ്പോള്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മാതാവായി അരങ്ങേറുന്ന ചിത്രത്തിന്റെ സഹസംവിധായികയായി പ്രവര്‍ത്തിക്കുകയാണ്.

Read more topics: # അനുപമ,# ബുമ്ര
anupama parameswaran saya about bumra controversy

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES