ഈ ഇടയ്ക്കാണ് ബിഗ്‌ബോസ് മലയാളത്തിന്റെ ഏഴാം സീസണിന്റെ ലോഗോ പുറത്തുവന്നത്. ഇതോടെ മലയാളി ആരാധകര്‍ എല്ലാം കടുത്ത ആകാംക്ഷയിലാണ്. ഇത്തവണത്തെ ഷോയില്‍ ആരൊക്കെ കാണുമെന്നതിനെ കുറിച്ചുള്ള ധാരാളം അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്.
അക്കൂട്ടത്തില്‍ ആളുകള്‍ കേട്ട പേരാണ് അനുമോളുടേത്. ടെലിവിഷന്‍ പരമ്പരകളിലൂടെ ഏറെ പ്രസിദ്ധയായ താരമാണ് അനു. ഇപ്പോഴിതാ ബിഗ്‌ബോസിലേക്ക് ഉണ്ടോ എന്ന വാര്‍ത്തകളോട് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് അനുമോള്‍.
ബിഗ്‌ബോസ് മലയാളം ഏഴാം സീസണില്‍ അനുമോള്‍ അനുക്കുട്ടിയും ഉണ്ടാകും എന്നു പറഞ്ഞുകൊണ്ടുള്ള വീഡിയോയ്ക്കു താഴെ ''ഇത് എപ്പോ? ഞാന്‍ അറിഞ്ഞില്ലല്ലോ'', എന്നാണ് അനുമോള്‍ കമന്റ് ചെയ്തത്. ബിഗ് ബോസ് മലയാളത്തിന്റെ മുന്‍ സീസണുകള്‍ക്കു മുന്‍പും മല്‍സരാര്‍ത്ഥികളുടെ പട്ടികയില്‍ അനുമോളുടെ പേര് ഉയര്‍ന്നു കേട്ടിരുന്നു. എന്നാല്‍ അപ്പോഴും താരം ഷോയില്‍ എത്തിയിരുന്നില്ല.