Latest News

ആദ്യ കാഴ്ചയില്‍ പ്രണയം തോന്നിയിട്ടുണ്ട്! വെളിപ്പെടുത്തലുകളുമായി നെവര്‍ ഹാവ് ഐ എവറില്‍ നടി അനു സിത്താര

Malayalilife
ആദ്യ കാഴ്ചയില്‍ പ്രണയം തോന്നിയിട്ടുണ്ട്!  വെളിപ്പെടുത്തലുകളുമായി  നെവര്‍ ഹാവ് ഐ എവറില്‍  നടി അനു സിത്താര

  ലയാളത്തിലെ യുവനടിമാരില്‍ പ്രധാനിയാണ് അനു സിത്താര. ചെറിയ വേഷങ്ങളിലൂടെ 2013 ല്‍ സിനിമയിലേക്കെത്തിയ അനു ഇപ്പോള്‍ നായിക നടിയായി മാറിയിരിക്കുകയാണ്. കൈ നിറയെ സിനിമകളുമായി തിരക്കിലാണ് നടിയിപ്പോള്‍. ടൊവിനോ തോമസ് നായകനായി അഭിനയിച്ച് മധുപാല്‍ സംവിധാനം ചെയ്ത ഒരു കുപ്രസിദ്ധ പയ്യനാണ് അനു സിത്താര നായികയായി അഭിനയിച്ച് അടുത്തിടെ തിയറ്ററുകളിലേക്കെത്തിയ ചിത്രം. ഒരുപാട് അഭിമുഖങ്ങളില്‍ അനു പങ്കെടുത്തിട്ടുണ്ടെങ്കിലും നെവര്‍ ഹാവ് ഐ എവറിലെത്തിയ അനുവിന് കുഴപ്പിക്കുന്ന ചോദ്യങ്ങള്‍ക്കായിരുന്നു മറുപടി പറയേണ്ടി വന്നത്. 

ഇഷ്ടപ്പെടാത്ത സിനിമയെ പുകഴ്ത്തി പറഞ്ഞിട്ടുണ്ട് . എപ്പോളൊക്കെ എങ്ങനെ എന്നൊന്നും എനിക്ക് അറിയില്ല. ഇടയ്ക്ക് ചെറിയ ചെറിയ സിനിമകളെ കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും അനു പറയുന്നു. സിനിമയില്‍ അഭിനയിച്ചതില്‍ ഖേദം തോന്നിയിട്ടില്ല. എല്ലാം സ്റ്റോറി കേട്ടിട്ട് ചെയ്ത സിനിമകളാണ്. എല്ലാം ഞാന്‍ എടുത്ത അവസരങ്ങളായിരുന്നു. അതിനാല്‍ അത് ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടില്ല.
നല്ല കാര്യങ്ങള്‍ക്ക് വേണ്ടി സെലിബ്രിറ്റി ഗുണങ്ങള്‍ എടുക്കാറുണ്ടെന്നും അനു പറയുന്നു.

എനിക്ക് നല്ല കഥാപാത്രം ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് തോന്നിയിട്ടുണ്ട്. കാരണം അത്രയും ഭംഗിയായിട്ട് ഒരോ ആളുകളും ചെയ്യുമ്പോള്‍ ഇഷ്ടം തോന്നിട്ടുണ്ട്. ആദ്യ കാഴ്ചയില്‍ പ്രണയം തോന്നിയിട്ടുണ്ട്. അത് വിഷ്ണുവേട്ടനാണ് (അനുവിന്റെ ഭര്‍ത്താവ്) വേറെ ആരുമല്ല.അനു പറയുന്നു.

 

anu sithara-explain her- first love

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES