Latest News

പൗരത്വഭേദഗതി ബില്ലിനെതിരെയുളള പ്രതിക്ഷേധം! ഇവിടെ ജാവേദും ജോസഫും ജയദേവും വേണമെന്ന് അനൂപ് മേനോന്‍

Malayalilife
പൗരത്വഭേദഗതി ബില്ലിനെതിരെയുളള പ്രതിക്ഷേധം!  ഇവിടെ ജാവേദും ജോസഫും ജയദേവും വേണമെന്ന് അനൂപ് മേനോന്‍

പൗരത്വഭേദഗതി ബില്‍ ലോക്സഭ പാസാക്കിയ വിഷയത്തില്‍ രാജ്യത്തു നടക്കുന്ന പ്രതിഷേധങ്ങളോടു പ്രതികരിച്ച് നടന്‍ അനൂപ് മേനോന്‍. ഫേയ്സ്ബുക്കിലൂടെയാണ് അനൂപ് മേനോന്‍ തന്റെ പ്രതികരണമറിയിച്ചിരിക്കുന്നത്. നാനാത്വത്തില്‍ ഏകത്വം എന്നു വിശ്വസിക്കാന്‍ ഇന്ത്യയിലെ ജനങ്ങളെ ആരും നിര്‍ബന്ധിച്ചതല്ലെന്നും അത് രക്തത്തിലും ശ്വാസത്തിലും അലിഞ്ഞു ചേര്‍ന്നതാണെന്നും അനൂപ് മേനോന്‍ പറയുന്നു. മതേതരത്വം എന്ന ആശയം ഉള്‍ക്കൊണ്ട ഇന്ത്യന്‍ ജനതയ്ക്കിടയില്‍ ജാവേദും ജോസഫും ജയദേവും ഒരുപോലെ വാഴണമെന്നും അദ്ദേഹം പറയുന്നു.

ഞങ്ങള്‍ക്ക് അറിയാവുന്ന ഇന്ത്യയില്‍ മതേതര മൂല്യങ്ങളെ ഉയര്‍ത്തിപിടിക്കുക എന്നത് ആരിലും ചുമത്തട്ടപ്പെട്ട ഒന്നായിരുന്നില്ല. മുതിര്‍ന്നവരെ ബഹുമാനിക്കുന്നതു പോലെ തന്നെ നമുക്ക് ഇടയില്‍ കടന്നുവന്ന ഒരു ശീലമാണിത്. ഇന്ത്യന്‍ സ്വത്വത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വശം നാനാത്വത്തില്‍ ഏകത്വം എന്നതാണെന്ന് വിശ്വസിക്കാന്‍ ആരും നമ്മളെ നിര്‍ബന്ധിച്ചിട്ടില്ല. അത് നമ്മുടെ രക്തത്തിലും ശ്വാസത്തിലും അലിഞ്ഞ് ചേര്‍ന്നതാണ്. ഞങ്ങള്‍ക്കറിയാവുന്ന ഇന്ത്യയില്‍ സംവാദങ്ങളും വിയോജിപ്പുകളും ഉണ്ടായിരുന്നു. 

ഇവിടെ ഉള്ള ഓരോ ഹിന്ദുവിനും മുസ്ലീം, ക്രിസ്ത്യന്‍, സിഖ് എന്നീ വിഭാഗത്തില്‍പ്പെട്ട സുഹൃത്തുക്കള്‍ ഉണ്ടായിരിക്കും. അങ്ങനെയാണ് ഞങ്ങള്‍ വളര്‍ന്ന് വന്നത്. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഈ സാഹോദര്യത്തെ നശിപ്പിക്കാന്‍ നിങ്ങള്‍ ദയവു ചെയ്ത് കൂട്ടു നില്‍ക്കരുത്. ഇവിടെ ജാവേദും ജോസഫും ജയദേവും വേണം. ഏത് ബില്ലിന്റെ പേരിലായാലും അത് അങ്ങനെ തന്നെയാകണം. ഞങ്ങള്‍ക്ക് ബിരിയാണിയും ക്രിസ്മസ് കേക്കുകളും പായസവും വേണം. ഈ സ്നേഹം ഇനി വരുന്ന തലമുറകളിലേക്കും പകരണം' എന്നാണ് അനൂപ് മേനോന്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്.

Read more topics: # anoop menon ,# facebook post
anoop menon facebook post

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES