കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ലെ ഗ്രാന്‍ഡ് പിക്‌സ് പുരസ്‌കാരം പായല്‍ കപാഡിയ സംവിധാനം ചെയ്ത  ഇന്ത്യന്‍ ചിത്രം 'ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ് ' കരസ്ഥമാക്കി 

Malayalilife
topbanner
 കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ലെ ഗ്രാന്‍ഡ് പിക്‌സ് പുരസ്‌കാരം പായല്‍ കപാഡിയ സംവിധാനം ചെയ്ത  ഇന്ത്യന്‍ ചിത്രം 'ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ് ' കരസ്ഥമാക്കി 

കാന്‍ ഫിലിം ഫെസ്റ്റിവലിലെ ലെ ഗ്രാന്‍ഡ് പിക്‌സ്  പുരസ്‌കാരം കരസ്ഥമാക്കി പായല്‍ കപാഡിയ സംവിധാനം ചെയ്ത ഇന്ത്യന്‍ ചിത്രം 'ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്'. ആദ്യമായാണ് ഒരു ഇന്ത്യന്‍ വനിതയുടെ ചിത്രം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മത്സരിക്കുന്നത്. ഈ ചരിത്ര നേട്ടത്തില്‍ ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന നിമിഷം കൂടിയാണ്. മലയാളത്തില്‍ നിന്നുള്ള അഭിനേതാക്കളായ കനി കുസൃതി, ദിവ്യ പ്രഭാ, ഹ്രിദ്ധു ഹാറൂണ്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ ചിത്രം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മത്സരിക്കുന്നതും ബഹുമതി കരസ്ഥമാക്കുന്നതും. 

മുംബൈയില്‍ താമസിക്കുന്ന നഴ്സുമാരാണ് പ്രഭയും അനുവുവുമായി കനി കുസൃതിയും ദിവ്യപ്രഭയും എത്തുമ്പോള്‍ ഷിയാസ് എന്ന കഥാപാത്രത്തെ ഹൃദു ഹാറൂണും പാര്‍വതി എന്ന കഥാപാത്രത്തെ ഛായാ കഥമും അവതരിപ്പിക്കുന്നു. ഫ്രഞ്ച് ആസ്ഥാനമായുള്ള കമ്പനിയായ പെറ്റിറ്റ് ചാവോസിലൂടെ തോമസ് ഹക്കിമും ജൂലിയന്‍ ഗ്രാഫും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. കോ പ്രൊഡ്യൂസേഴ്സ് ഇന്ത്യന്‍ കമ്പനികളായ ചോക്ക് & ചീസ് ഫിലിംസ്, അനദര്‍ ബര്‍ത്ത് എന്നിവയും അതുപോലെ തന്നെ നെതര്‍ലാന്‍ഡിലെ ബാല്‍ദര്‍ ഫിലിം, ലക്‌സംബര്‍ഗിലെ ലെസ് ഫിലിംസ് ഫൗവ്‌സ്, ഇറ്റലി എന്നിവരാണ്. ഇരുപത്തിയഞ്ച് ദിവസങ്ങളിലായി മുംബൈയില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം രത്‌നഗിരിയില്‍ ആണ് ഓള്‍ വീ ഇമാജിന്‍ ആസ് ലൈഫിന്റെ  പതിനഞ്ച് ദിവസത്തെ ചിത്രീകരണം നടന്നത്. രണബീര്‍ ദാസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റിങ് : ക്ലെമന്റ് പിന്റക്‌സ്, സംഗീതം : തോപ്‌ഷേ, പി ആര്‍ ഓ : പ്രതീഷ് ശേഖര്‍.

all we imagine as light creates

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES