ഹിറ്റ് മേക്കര്‍ ടി. എസ് സുരേഷ് ബാബു വീണ്ടും, നായികയായി  റായ് ലക്ഷ്മി, കൂടാതെ മമ്മൂക്കയുടെ സഹോദരീപുത്രന്‍ അഷ്‌കര്‍ സൗദാനും; ഡിഎന്‍എ ജൂണ്‍ 14-ന്

Malayalilife
topbanner
 ഹിറ്റ് മേക്കര്‍ ടി. എസ് സുരേഷ് ബാബു വീണ്ടും, നായികയായി  റായ് ലക്ഷ്മി, കൂടാതെ മമ്മൂക്കയുടെ സഹോദരീപുത്രന്‍ അഷ്‌കര്‍ സൗദാനും; ഡിഎന്‍എ ജൂണ്‍ 14-ന്

കോട്ടയം കുഞ്ഞച്ചന്‍, കിഴക്കന്‍ പത്രോസ്, പ്രായിക്കര പാപ്പാന്‍, കന്യാകുമാരി എക്‌സ്പ്രസ്സ്, ഉപ്പുകണ്ടം ബ്രദേര്‍സ്, മാന്യന്മാര്‍, സ്റ്റാന്‍ലിന്‍ ശിവദാസ്, പാളയംതുടങ്ങി ഒട്ടനവധി ഹിറ്റ് സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച പ്രിയ സംവിധായകന്‍ ടി.എസ്. സുരേഷ് ബാബു ഒരിടവേളക്ക് ശേഷം യുവ നടന്‍ അഷ്‌കര്‍ സൗദാനെ നായകനാക്കി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഡിഎന്‍എ. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി.അബ്ദുള്‍ നാസ്സര്‍ നിര്‍മ്മിക്കുന്ന ഡിഎന്‍എ ജൂണ്‍ പതിനാലിന് കേരളത്തിനകത്തും പുറത്തും പ്രദര്‍ശനത്തിനെത്തുന്നു.

എ.കെ. സന്തോഷിന്റെ തിരക്കഥയില്‍ പൂര്‍ണ്ണമായും, ഇന്‍വസ്റ്റിഗേറ്റീവ്- ആക്ഷന്‍-മൂഡിലുള്ള ഈ ചിത്രത്തില്‍ മലയാളത്തിലെ മികച്ച ടെക്‌നീഷ്യന്‍സും അണിനിരക്കുന്നുണ്ട്. ആക്ഷന്‍ രംഗങ്ങള്‍ ഈ ചിത്രത്തിന്റെ ഏറെ ആകര്‍ഷകമായ ഒരു ഘടകമാണ്.

അഷ്‌കര്‍ സൗദാനെ കൂടാതെ ബാബു ആന്റണി, റായ് ലക്ഷ്മി, ഹന്ന റെജി കോശി,  അജു വര്‍ഗീസ്, രണ്‍ജി പണിക്കര്‍, ഇര്‍ഷാദ്, രവീന്ദ്രന്‍, ഇനിയ, ഗൗരിനന്ദ, സ്വാസിക, സലീമ, സീത, ശിവാനി, അഞ്ജലി അമീര്‍, റിയാസ് ഖാന്‍, ഇടവേള ബാബു, സുധീര്‍ (ഡ്രാക്കുള ഫെയിം), കോട്ടയം നസീര്‍,  പത്മരാജ് രതീഷ്, സെന്തില്‍ കൃഷ്ണ, കൈലാഷ്, കുഞ്ചന്‍, രാജാ സാഹിബ്, മജീദ്, ബാദുഷ, ജോണ്‍ കൈപ്പള്ളില്‍, രഞ്ജു ചാലക്കുടി, രാഹുല്‍ തുടങ്ങിയ വന്‍ താരനിര തന്നെ ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. 

ഛായാഗ്രഹണം: രവിചന്ദ്രന്‍, എഡിറ്റര്‍: ജോണ്‍ കുട്ടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അനീഷ് പെരുമ്പിലാവ്, ആര്‍ട്ട് ഡയറക്ടര്‍: ശ്യാം കാര്‍ത്തികേയന്‍, പ്രൊഡക്ഷന്‍ ഇന്‍ചാര്‍ജ്: റിനി അനില്‍ കുമാര്‍, വിതരണം: സെഞ്ച്വറി, ഗാനരചന: സുകന്യ (സിനിമാ താരം), സംഗീതം: ശരത്, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അനില്‍ മേടയില്‍, സൗണ്ട് ഫൈനല്‍ മിക്‌സ്: എം.ആര്‍.രാജാകൃഷ്ണന്‍ , പശ്ചാത്തലസംഗീതം: പ്രകാശ് അലക്സ്, സംഘട്ടനം: സ്റ്റണ്ട് സില്‍വ, കനല്‍ കണ്ണന്‍, പഴനി രാജ്, റണ്‍ രവി, നൃത്തസംവിധാനം: രാകേഷ് പട്ടേല്‍ (മുംബൈ), വസ്ത്രാലങ്കാരം: നാഗരാജന്‍ വേളി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ജസ്റ്റിന്‍ കൊല്ലം, അസോസിയേറ്റ് ഡയറക്ടര്‍: വൈശാഖ് നന്ദിലത്തില്‍, അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍: സ്വപ്ന മോഹന്‍, ഷംനാദ് കലഞ്ഞൂര്‍, വിമല്‍ കുമാര്‍ എം.വി, സജാദ് കൊടുങ്ങല്ലൂര്‍, ടോജി ഫ്രാന്‍സിസ്, സൗണ്ട് എഫക്റ്റ്‌സ്: രാജേഷ് പി എം, വിഎഫ്എക്‌സ്: മഹേഷ് കേശവ് (മൂവി ലാന്‍ഡ്), സ്റ്റില്‍സ്: ശാലു പേയാട്, പിആര്‍ഒ: വാഴൂര്‍ ജോസ്, അജയ് തുണ്ടത്തില്‍, ആതിര ദില്‍ജിത്ത്, പബ്ലിസിറ്റി ഡിസൈന്‍: അനന്തു എസ് കുമാര്‍, യെല്ലോ ടൂത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: അനൂപ് സുന്ദരന്

Read more topics: # ഡിഎന്‍എ
t s suresh babu again ashkar soudan

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES