ഈ കവലയിലൊരു പുലി
യുണ്ടങ്കിലതി വനാണേ...
ഉടയവനൊരുമ്പട്ട വാട്ടാണേ...
തിരയൊഴിയാ തീരത്തെ കുഞ്ഞാടേ-
എം.ജി.ശ്രീകുമാര്‍ ,റിമി ടോമി, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരുടെ ആലാപനത്തിനൊപ്പം മലയാളത്തിന്റെ ഒരു പിടി ജനപ്രിയരായ അഭിനേതാക്കള്‍ ആടിത്തകര്‍ക്കുകയാണ്...ഒരു വലിയ സദസ്സിനൊപ്പം സ്റ്റേജില്‍ പാടുന്ന ഒരു മ്യൂസിക്ക് ട്രൂപ്പിന്റെ പാട്ടിലൂടെയാണ് ഈ ഗാനത്തിന്റെ ദൃശ്യങ്ങള്‍ മിന്നി മറിയുന്നത്.
ഇമ്പമാര്‍ന്ന ഈ ഗാനത്തിനൊപ്പം മനോഹരമായ വിഷ്വല്‍സും കോര്‍ത്തിണക്കുവാന്‍ മഹേഷ്.പി.ശ്രീനിവാസന്‍ എന്ന സംവിധായകന്‍ ശ്രമിച്ചിരിക്കുന്നു.മഹേഷ് - പി.ശീനിവാസന്‍ സംവിധാനം ചെയ്യുന്ന കുടുംബ സതീയും കുഞ്ഞാടും എന്ന ചിത്രത്തിലെ ഒരു ഗാനമാണിത്.
ഈ ഗാനമിപ്പോള്‍ പുറത്തുവിട്ടിരിക്കുന്നു.
പ്രേക്ഷകരെ ഏറെ ആകര്‍ഷിക്കും വിധത്തില്‍ ഒരുക്കിയ ഈ ഗാനം സോഷ്യല്‍ മീഡിയായില്‍ ഏറെ വൈറലായിരിക്കുകയാണ്.മൂന്നു വ്യത്യസ്ഥ സംഭവങ്ങളിലൂടെ ഒരു പോയിന്റില്‍ എത്തപ്പെടുന്ന ഒരു കഥ പറച്ചിലാണ് ഈ ചിത്രത്തിനു വേണ്ടി സംവിധായകനായ മഹേഷ് സ്വീകരിച്ചിരിക്കുന്നത്-
ഇന്‍ഡി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്നി പീറ്റേഴ്‌സ് നിര്‍മ്മിക്കുന്ന ഈ ചിത്രം മെയ് മുപ്പത്തി ഒന്നിന് പ്രദര്‍ശനത്തിനെത്തുന്നതിന്റെഭാനമായിട്ടാണ് ഈ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുന്നത്.
നാട്ടിലെ പൊലീസ്സിന് തലവേദനയാകുന്ന ഒരു പ്രശ്‌നം,ഒരു പ്രവാസി കുടുംബത്തിലെ ചില പ്രശ്‌നങ്ങള്‍, ആ നാട്ടിലെത്തുന്ന ഒരു മ്യൂസിക്ക് ഗ്രൂപ്പിന്റെ പ്രശ്‌നങ്ങള്‍ ഇതെല്ലാം ഒരുകേന്ദ്രത്തിലെത്തുന്നിടത്താണ് ചിത്രത്തിന്റെ ക്ലൈമാക്‌സ്.അപ്രതീക്ഷിതമായ വഴിത്തിരിവുകളും, സസ്‌പെന്‍സുമൊക്കെ നല്‍കിക്കൊണ്ടാണ് ചിത്രത്തിന്റെ അവതരണം.
ഫണ്‍ ഫാമിലി എന്റെര്‍ടൈനര്‍ധ്യാന്‍ ശ്രീനിവാസനു പുറമേ, കലാഭവന്‍ ഷാജോണ്‍, അന്നാ രേഷ്മ രാജന്‍, സ്‌നേഹാ ബാബു. സലിം കുമാര്‍, പക്രു . ജാഫര്‍ ഇടുക്കി, മണിയന്‍പിള്ള രാജു, ബെന്നി പീറ്റേഴ്‌സ്, കോബ്രാ രാജേഷ്, സാജു നവോദയാ , സ്‌നേഹാശ്രീകുമാര്‍, മങ്കാമഹേഷ്, ഷാജി മാവേലിക്കര , ബിന്ദു എല്‍സി, മജീദ് എന്നിവരും പ്രധാന താരങ്ങളാണ്.തിരക്കഥ സംഭാഷണം - ശ്രീകുമാര്‍ അറക്കല്‍ഗാനങ്ങള്‍ - സജില്‍ ശ്രീകുമാര്‍, നാടന്‍പാട്ട് - മണികണ്ഠന്‍.
സംഗീതം - ശ്രീജു ശ്രീധര്‍ഛായാഗ്രഹണം - ലോവല്‍ എസ്.എഡിറ്റിംഗ് - രാജാ മുഹമ്മദ്.
കലാസംവിധാനം -രാധാകൃഷ്ണന്‍ -പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് - ഡി. മുരളി
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ദീപു എസ്.കുമാര്‍.
വാഴൂര്‍ ജോസ്.
ഫോട്ടോ - ശാലു പേയാട്