തമിഴിലേക്ക് ചുവടുവച്ച് സുരാജ് വെഞ്ഞാറുംമൂടും;  അരങ്ങേറ്റ ചിത്രം വിക്രം -  എസ്. ജെ സൂര്യ കൂട്ടുകെട്ടിലൊരുങ്ങുന്ന വമ്പന്‍ ചിത്രത്തിലൂടെ

Malayalilife
തമിഴിലേക്ക് ചുവടുവച്ച് സുരാജ് വെഞ്ഞാറുംമൂടും;  അരങ്ങേറ്റ ചിത്രം വിക്രം -  എസ്. ജെ സൂര്യ കൂട്ടുകെട്ടിലൊരുങ്ങുന്ന വമ്പന്‍ ചിത്രത്തിലൂടെ

വിക്രമിന്റെ 'ചിയാന്‍ 62' എന്ന ചിത്രത്തിലൂടെ സുരാജ് വെഞ്ഞാറമൂട് തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു. 'ചിയാന്‍ 62'ലെ പ്രധാന കഥാപാത്രങ്ങളി ലൊരാളായാണ് സുരാജ് തമിഴിലേക്ക് ചുവടുവക്കുന്നത്.

എസ്. യു. അരുണ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിയാന്‍ 62 എന്ന് താത്കാലികമായി പേരിട്ട ചിത്രത്തില്‍ എസ്. ജെ സൂര്യയും പ്രധാവന കഥാപാത്രമാകും.വന്‍ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം എച്ച്ആര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ റിയ ഷിബുവാണ് നിര്‍മ്മിക്കുന്നത്.

'പനിയാരും പത്മിനിയും', 'സേതുപതി', 'സിന്ദുപദ്', 'ചിത്ത ' എന്നീ ഹിറ്റ് ചിത്രങ്ങള്‍ എസ്.യു. അരുണ്‍കുമാര്‍ സംവിധാനം ചെയ്തിട്ടുണ്ട്. .ജി.വി. പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. വിക്രമും എസ് ജെ സൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ആരാധകര്‍ക്കിടയില്‍ മാത്രമല്ല, സിനിമാലോകത്തും ഏറെ പ്രതീക്ഷയാണ് നല്‍കുന്നത്. 

ചിയാന്‍ വിക്രം നായകനായി വരാനിരിക്കുന്ന ചിത്രം തങ്കലാനാണ്. പ്രകടനത്തില്‍ വിക്രം വീണ്ടും വിസ്മയിപ്പിക്കുന്ന ചിത്രമായിരിക്കും തങ്കലാന്‍ എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്

വിഷ്ണു നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രം നടന്ന സംഭവം എന്ന ചിത്രത്തിലൂടെ ഇടവേളയ്ക്കുശേഷം സുരാജ് വെഞ്ഞാറമൂട് ചിരിപ്പിക്കാന്‍ എത്തുകയാണ്. ബിജു മേനോനും ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. പി.ആര്‍. ഒ പ്രതിഷ് ശേഖര്‍.

suraj venjaramoodu tamil

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES