സിനിമാ നിരൂപണങ്ങളേക്കുറിച്ച് അഞ്ജലി മേനോന്‍ പരാമര്‍ശിച്ചത് ാമൂഹിക മാധ്യമങ്ങളില്‍ ഏറെ സംവാദത്തിന് ഇടയാക്കിയിരുന്നു. വിഷയത്തില്‍ സംവിധായകയെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള നിരവധി അഭിപ്രായങ്ങളാണ് ഉയരുകയാണ്. സിനിമ നിരൂപണം ചെയ്യുന്നവര്‍ സിനിമയെ പറ്റിയും അതിന്റെ പ്രക്രിയയെ പറ്റിയും അറിഞ്ഞിരിക്കണമെന്ന് സംവിധായിക അഞ്ജലി മേനോന്‍ പങ്ക് വച്ചതാണ് വിവാദത്തിന് കാരണമായത്.
സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് ഇതിന് മറുപടിയെന്നോണം താന്‍ ചിത്രം സംവിധാനം ചെയ്യാന്‍ വേണ്ടി പോലും സിനിമയെ കുറിച്ച് പഠിച്ചിട്ടില്ല, പിന്നെയാണ് അഭിപ്രായം പറയാന്‍ എന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചതും ശ്രദ്ധേയമായിരുന്നു. ഇതിന് പിന്നാലെ താന്‍ പറഞ്ഞത് തെറ്റിദ്ധരിക്കപ്പെടുകയാണെന്നും താന്‍ പങ്ക് വച്ചത് എന്താണെന്നും അഞ്ജലി മേനോന്‍ വ്യക്തമാക്കിയിരിക്കുകയാണ്.
ഒരു സിനിമ റിവ്യൂ ചെയ്യുന്നതിനു മുന്‍പ് അതെങ്ങനെയാണ് ഉണ്ടാകുന്നതെന്ന് അറിഞ്ഞിരിക്കണമെന്നും പലപ്പോഴും ഇതിനെപ്പറ്റി യാതൊരു ധാരണയുമില്ലാത്തവരാണ് റിവ്യൂ ചെയ്യുന്നതെന്നും അഞ്ജലി പറഞ്ഞു. എല്ലാം മനസ്സിലാക്കി റിവ്യൂ ചെയ്താല്‍ അതു മറ്റുളളവര്‍ക്കു കൂടി ഗുണം ചെയ്യുമെന്നും അഞ്ജലി കൂട്ടിച്ചേര്‍ത്തു. എന്നാല്‍, തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടു എന്നു മനസ്സിലാക്കിയ അഞ്ജലി സോഷ്യല്‍ മീഡിയ പേജിലൂടെ ഇതു വിശദീകരിച്ചു കൊണ്ട് പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുകയാണ്.
വളരെ പ്രൊഫഷ്ണലായി ഫിലിം റിവ്യൂ ചെയ്താല്‍ അതു ചലച്ചിത്ര പ്രക്രിയയെക്കുറിച്ച് മനസ്സിലാക്കാന്‍ എത്രത്തോളം സഹായിക്കുമെന്നാണ് ഞാന്‍ അഭിമുഖത്തില്‍ പറഞ്ഞത്. ഫിലിം ജേണലിസ്റ്റായ എംഡിഎം ഉദയ താര നായരെപ്പോലുള്ളവരാണ് അതിനു ഉദാഹരണം. സാധാരണക്കാരായ ആളുകള്‍ വരെ റിവ്യൂ എഴുതുന്ന കാലമാണ് അതുകൊണ്ട് പ്രൊഫഷണല്‍ റിവ്യൂകള്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തേണ്ടതാണ്. ഞാന്‍ പ്രേക്ഷകരുടെ അഭിപ്രായങ്ങളെ ബഹുമാനിക്കുന്നു.സിനിമ കാണാനും വിമര്‍ശിക്കാനും അവര്‍ക്കു അവകാശമുണ്ട്. മാത്രമല്ല കാണികളില്‍ നിന്നുളള അഭിപ്രായങ്ങള്‍ക്കായി ഞാന്‍ കാത്തിരിക്കുകയാണ്. ഞാന്‍ പറഞ്ഞ വാക്കുകള്‍ ചില സംശയങ്ങളുണ്ടാക്കിയെന്നു തോന്നുന്നു അതുകൊണ്ടാണ് ഈ കുറിപ്പ് പങ്കുവയ്ക്കുന്നത് അഞ്ജലി കുറിച്ചു.
ഉസ്താദ് ഹോട്ടല്‍, ബാംഗ്ലൂര്‍ ഡേയ്‌സ്,കൂടെ; എന്നീ ചിത്രങ്ങള്‍ക്കു ശേഷം അഞ്ജലി മേനോന്‍ ഒരുക്കുന്ന ചിത്രമാണ് വണ്ടര്‍ വുമണ്‍. ഗര്‍ഭിണികളുടെ കഥ പറയുന്ന ചിത്രം നവംബര്‍ 18 നു സോണി ലിവില്‍ റിലീസ് ചെയ്യും.ചിത്രത്തിന്റെ പ്രഖ്യാപനത്തിന്റെ ഭാഗമായി അഭിനേതാക്കള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസിറ്റീവ് പ്രെഗ്‌നന്‍സി ടെസ്റ്റിന്റെ ചിത്രം ഏറെ വൈറലായിരുന്നു.പുതിയ ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കിലാണ് അഞ്ജലി മേനോന്‍. മറ്റു താരങ്ങളായ പാര്‍വ്വതി, നിത്യ മേനന്‍, സയനോറ, പത്മപ്രിയ, നാദിയ മൊയ്തു എന്നിവരും അഞ്ജലിയ്‌ക്കൊപ്പമുണ്ട്. പ്രചരണത്തിന്റെ ഭാഗമായി അഞ്ജലി നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകള്‍ ആണ് ചര്‍ച്ചയായി മാറിയത്.
അഞ്ജലി മേനോന്റെ വാക്കുകള്‍
സോഷ്യല്‍ മീഡിയയില്‍ ഒക്കെ കണ്ടിട്ടുണ്ട്, ആദ്യ സീന്‍ കഴിഞ്ഞാന്‍ ഒരു ട്വീറ്റ് വരും, ഇന്റര്‍വെല്ലിനും സിനിമ കഴിഞ്ഞിട്ടും ട്വീറ്റ് വരും. പലതും ഫാന്‍സുമായി ബന്ധപ്പെട്ടതാണെങ്കിലും ഇങ്ങനെ ചെയ്യുന്നത് ഉത്തരവാദിത്വമില്ലായ്മയാണ്. സിനിമ കണ്ട ശേഷം സിനിമയെക്കുറിച്ചുള്ള അഭിപ്രായം പറയാം. ഞാന്‍ ഈ വര്‍ഷം മൂന്ന് സിനിമകളാണ് ചെയതത്. അതില്‍ ഒരു ഡോക്യുമെന്ററി ഇന്ത്യന്‍ എക്സ്പ്രസ് സ്‌ക്രീന്‍ എന്ന സിനിമ പേജിന്റെ എഡിറ്ററായിരുന്ന ഉദയ താര നായര്‍ എന്ന സ്ത്രീയെക്കുറിച്ചായിരുന്നു. അവര്‍ ഒരു മലയാളിയാണ്. നിരവധി സിനിമകള്‍ റിവ്യൂ ചെയ്തിട്ടുള്ള വ്യക്തിയാണ്. 'ഷോലെ' ഇറങ്ങിയപ്പോള്‍ എല്ലാവരും അതൊരു മോശം സിനിമയാണെന്ന് പറഞ്ഞു, അതൊരു കള്‍ട്ട് ക്ലാസിക് ആകുമെന്ന് പറഞ്ഞയാളായിരുന്നു അവര്‍.
റിവ്യൂ ചെയ്യുന്നതിന് മുന്‍പ് ഒരു സിനിമ എങ്ങനെയാണ് ഉണ്ടാകുന്നതെന്നും അതിന്റെ പ്രോസസ് എന്താണെന്നും അറിഞ്ഞിരിക്കണമെന്നാണ് അവര്‍ പറഞ്ഞത്. റിവ്യൂ ചെയ്യുന്നതിന് മുന്‍പ് അവര്‍ക്ക് കിട്ടിയ തയ്യാറെപ്പുകളെക്കുറിച്ച് അറിഞ്ഞപ്പോള്‍ അത്ഭുതപ്പെട്ടുപോയി. അവരുടെ ബോസ് രാജ് കുമാറിന്റെ സെറ്റിലേക്ക് അവരെ അയച്ചു, എങ്ങനെയാണ് ഷൂട്ട് ചെയ്യുന്നതെന്ന് കാണാന്‍. എഡിറ്റിങ് എന്താണെന്ന് കാണാന്‍ ഋഷികേശ് മുഖര്‍ജിയുടെ അടുത്തേയ്ക്ക് അയച്ചു. അങ്ങനെ പലരുടെയും അടുത്ത് പോയി പഠിച്ച ശേഷമാണ് അവര്‍ ആദ്യത്തെ റിവ്യൂ എഴുതുന്നത്. പക്ഷേ പലപ്പോഴും റിവ്യൂവേഴ്സിന് അത്തരത്തിലൊരു ബാക്ക്ഗ്രൗണ്ട് ഉണ്ടാകാറില്ല. ഇത് വളരെപ്രധാനപ്പെട്ടതാണെന്ന് തോന്നുന്നു. പ്രത്യേകിച്ച് ടെക്നിക്കല്‍ കാര്യങ്ങളെക്കുറിച്ച് പറയുമ്പോള്‍.
സിനിമക്ക് ലാഗുണ്ട് എന്ന് പറയുന്നത് കേള്‍ക്കുമ്പോള്‍ എനിക്ക് ചിരിയാണ് വരാറുള്ളത്. ഇത്തരം കമന്റുകള്‍ പറയുന്നതിന് മുമ്പ് എഡിറ്റിങ് എന്താണെന്ന് ആദ്യം കുറച്ചെങ്കിലും അറിഞ്ഞിരിക്കണം. ഡയറക്ടര്‍ തന്റെ സിനിമക്ക് ഒരു പേസ് തീരുമാനിച്ചിട്ടുണ്ടാകുമല്ലോ. അതേക്കുറിച്ചും സിനിമയുടെ പ്രമേയത്തെ കുറിച്ചും മനസിലാക്കിയിരിക്കണം. ഒരു ബന്ധവുമില്ലാത്ത ചില സിനിമകളുമായി താരതമ്യം ചെയ്ത് സംസാരിക്കുന്നത് കാണാം. ടെക്നിക്കല്‍ ഏരിയകളിലെ കമന്റുകളെ സ്വാഗതം ചെയ്യുന്നയാളാണ് ഞാന്‍. ഫിലിം ക്രിട്ടിസിസം വളരെ പ്രധാനപ്പെട്ടതാണെന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. സിനിമാ നിരൂപകരുടെ റിവ്യൂ വായിക്കാന്‍ എനിക്ക് ഏറെ ഇഷ്ടവുമാണ്. റിവ്യൂ ചെയ്യുന്നവര്‍ ഇക്കാര്യം മനസിലാക്കി ചെയ്യാന്‍ ശ്രമിക്കണം. അതേസമയം റിവ്യു ചെയ്യുന്ന മാധ്യമത്തെ കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ്. സിനിമ എന്ന മാധ്യമത്തെ മനസിലാക്കിയ ശേഷം റിവ്യു ചെയ്യുന്നത് എല്ലാവര്‍ക്കും ഗുണകരമാകും. ആ രീതിയിലുള്ള ഒരു എജ്യുക്കേഷന്‍ വളരെ പ്രധാനപ്പെട്ടതാണ്,'