സംവിധായിക അഞ്ജലി മേനോന്‍ തമിഴില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നു. കെആര്‍ജി സ്റ്റുഡിയോയുമായി സഹകരിച്ചാണ് തമിഴില്‍ ആദ്യ ചിത്രം നിര്‍മിക്കുന്നത്. അഞ്ജലി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
'സന്തോഷ വാര്‍ത്ത നിങ്ങളുമായി പങ്കുവെക്കുന്നു, അടുത്ത ചിത്രം കെആര്‍ജി സ്റ്റുഡിയോയുമായി സഹകരിച്ച് തമിഴില്‍ ആരംഭിക്കുന്നു. എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ഥനയും ഉണ്ടാകണം'; എന്നാണ് അഞ്ജലി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ചിത്രത്തെ കുറിച്ചുള്ള മറ്റുവിവരങ്ങള്‍ ഒന്നും തന്നെ സംവിധായിക പുറത്തു വിട്ടിട്ടില്ല.
അഞ്ജലി മേനോന്റെ ആദ്യ തമിഴ് ചിത്രം കൂടിയാകും ഈ പ്രോജക്ട്. നമുക്ക് ഒരുമിച്ച് മനോഹരമായ ഒരു സിനിമ ഒരുക്കാം എന്നും അഞ്ജലി മേനോന്‍ വ്യക്തമാക്കി.
2022 ല്‍ പുറത്തിറങ്ങിയ വണ്ടര്‍ വുമന്‍ എന്ന സിനിമയാണ് അഞ്ജലി അവസാനമായി സംവിധാനം ചെയ്തത്. സോണി ലിവ്വിലൂടെടെയായിരുന്നു റിലീസ് ചെയ്തത്. ഛായാഗ്രാഹണം നിര്‍വഹിച്ചത് മനേഷ് മാധവനായിരുന്നു. തിരക്കഥയും അഞ്ജലി മേനോന്റേതായിരുന്നു നാദിയ മൊയ്തുവിനും നിത്യാ മേനനുമൊപ്പം പാര്‍വതി, പത്മപ്രിയ, സയനോര, അര്‍ച്ചന പദ്മിനി, അമൃത സുഭാഷ്, രാധ ഗോമതി, നിലമ്പൂര്‍ ആയിഷ തുടങ്ങി നിരവധിപ്പേര്‍ ചിത്രത്തില്‍ അഭിനയിക്കുകയുണ്ടായി. 2018 ല്‍ പുറത്തിറങ്ങിയ 'കൂടെ'യാണ് അഞ്ജലിയുടേതായി അവസാനം തിയറ്ററുകളിലെത്തിയ സിനിമ. പൃഥ്വിരാജും നസ്രിയയുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്