Latest News

പുരുഷനില്‍ നിന്നും സ്ത്രീയായ ചിത്രങ്ങള്‍ പങ്കുവച്ച് അഞ്ജലി അമീര്‍! താരം പോസ്റ്റ് ചെയ്ത വീഡിയോ വൈറല്‍

Malayalilife
പുരുഷനില്‍ നിന്നും സ്ത്രീയായ ചിത്രങ്ങള്‍ പങ്കുവച്ച് അഞ്ജലി അമീര്‍!  താരം പോസ്റ്റ് ചെയ്ത വീഡിയോ വൈറല്‍

സിനിമയില്‍ നായികയാകുന്ന ആദ്യ ട്രാന്‍സ് വുമണ്‍ ആണ് അഞ്ജലി അമീര്‍. മോഡലിങ്ങിലൂടെ മമ്മൂട്ടിയുടേ പേരന്‍പ് സിനിമയിലൂടെയാണ് അഞ്ജലി അമീര്‍ ശ്രദ്ധേയയയായത്. തുടര്‍ന്ന് ബിഗ്ബോസിലെ മത്സരാര്‍ഥിയായും പ്രേക്ഷകര്‍ അഞ്ജലിയെ കണ്ടു. എന്നാല്‍ ആരോഗ്യപ്രശ്നങ്ങള്‍ മൂലം ബിഗ്ബോസില്‍ നിന്നും ഇടയ്ക്ക് വച്ച് അഞ്ജലി പുറത്തേക്ക് പോയി. പ്ലസ്ടൂവോടെ മുടങ്ങിയ തന്റെ പഠനം പുനരാരംഭിച്ച അഞ്ജലി കോളേജില്‍ പഠിത്തം തുടരുകയാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ട്രാന്‍സിഷന്‍ വീഡിയോ ആണ് സാധാരണക്കാരും സെലിബ്രിറ്റികളുമെല്ലാം തങ്ങളുെ പഴയ ചിത്രങ്ങളും പുതിയ ചിത്രങ്ങളും ഉള്‍പ്പെടുത്തി ട്രാന്‍സിഷന്‍ വീഡിയോ പങ്കുവയ്ക്കാറുണ്ട്. തങ്ങള്‍ക്ക് വര്‍ഷങ്ങള്‍കൊണ്ട് ഉണ്ടായ മാറ്റമാണ് പലരും ടാര്ന്‍സിഷന്‍ വീഡിയോകളിലൂടെ പ്ങ്കുവയ്ക്കാറുളളത്. ഇപ്പോള്‍ അഞ്ജലി അമീറും അത്തരത്തില്‍ ഒരു വീഡിയോ പങ്കുവച്ചതാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കോഴിക്കോട് താമരശ്ശേരി സ്വദേശി ജംഷീര്‍ ആയിരുന്ന താന്‍ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി രൂപമാറ്റം വരുത്തിയതാണ് അഞ്ജലി അമീര്‍ വീഡിയോയിലൂടെ കാണിക്കുന്നത്. ജംഷീര്‍ ആയിരുന്ന കാലം മുതല്‍ ഉള്ള താരത്തിന്റെ പഴയകാല പാസ്‌പോര്‍ട്ട് സൈസ് ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയുള്ളതാണ് വീഡിയോ.എന്റെ മനോഹരമായ യാത്ര.... എന്റെ പരിവര്‍ത്തനം' എന്നായിരുന്നു അഞ്ജലി വീഡിയോയില്‍ കുറിച്ചത്. അപമാനം, ഏകാന്തത, വേദന എന്നീ ഹാഷ് ടാഗുകള്‍ ഉള്‍പ്പെടുത്തിയാണ് അഞ്ജലി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Read more topics: # anjali ameer trancition,# video
anjali ameer trancition video

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES