Latest News

രണ്ട് ദിനം കൊണ്ട് 230 കോടി; ഇന്ത്യയില്‍ നിന്ന് മാത്രം 130 കോടി; ജവാനെയും പഠാനെയും പിന്നിലാക്കി ആനിമല്‍ ബോക്സ് ഓഫീസ് കലക്ഷന്‍

Malayalilife
 രണ്ട് ദിനം കൊണ്ട് 230 കോടി; ഇന്ത്യയില്‍ നിന്ന് മാത്രം 130 കോടി; ജവാനെയും പഠാനെയും പിന്നിലാക്കി ആനിമല്‍ ബോക്സ് ഓഫീസ് കലക്ഷന്‍

ബോക്സ് ഓഫീസില്‍ കൊടുങ്കാറ്റായി ബോളിവുഡ് താരം രണ്‍ബീര്‍ കപൂറിന്റെ  ആനിമല്‍  രണ്ട് ദിവസം കൊണ്ട് ചിത്രം ഇന്ത്യയില്‍ നിന്ന് മാത്രം നേടിയത് 130 കോടിയിലധികമാണ്. ആദ്യ ദിനത്തില്‍ 63.8 കോടി രൂപയാണ് ചിത്രം കലക്ട് ചെയ്തത് .ഇത് രണ്‍ബീറിന്റെ കരിയറിലെ ഏറ്റവും മികച്ച ഓപ്പണിംഗാണ്. 

സന്ദീപ് റെഡ്ഡി വംഗയുടെ  ഈ ഗ്യാങ്‌സ്റ്റര്‍ ഡ്രാമ രണ്ടാം ദിനത്തില്‍ ആദ്യ ദിന കലക്ഷനേക്കാള്‍ 4.37% വര്‍ദ്ധിച്ചു. ഇത് മൂന്നാം ദിനത്തില്‍ ശക്തമായ കലക്ഷന് കളമൊരുക്കി.ആനിമല്‍ ബോക്സ് ഓഫീസ് കലക്ഷന്‍ രണ്ടാം ദിനം: റിപ്പോര്‍ട്ടുകള്‍ പ്രകാരം  ആനിമല്‍  രണ്ടാം ദിനത്തില്‍ കലക്ട് ചെയ്തത് 66.59 കോടി രൂപയാണ്. സിനിമയുടെ ഹിന്ദി പതിപ്പ് മാത്രം സ്വന്തമാക്കിയത് 59.87 കോടി രൂപയാണ്.  ആനിമല്‍  തെലുഗു പതിപ്പ് 6.28 കോടി രൂപയും തമിഴ് പതിപ്പ് 0.44 കോടി രൂപയുമാണ് നേടിയത്.

ആനിമല്‍ ബോക്സ് ഓഫീസ് കലക്ഷന്‍ മൂന്നാം ദിനം (ആദ്യകാല കണക്കുകള്‍): ഡിസംബര്‍ 1ന് റിലീസായ ചിത്രം മൂന്നാം ദിനത്തിലേയ്ക്ക് കടക്കുമ്പോള്‍, ചില ബോളിവുഡ് ബോക്സ് ഓഫീസ് റെക്കോഡുകള്‍ തകര്‍ക്കുമെന്നാണ് സൂചന. ഞായറാഴ്ച അവധി ദിനത്തില്‍ ചിത്രം മികച്ച കലക്ഷന്‍ നേടുമെന്നാണ് അഡ്വാന്‍സ് ബുക്കിംഗ് ഡാറ്റകള്‍ നല്‍കുന്ന സൂചന. മൂന്നാം ദിനത്തില്‍ ചിത്രം ബോക്സ് ഓഫീസില്‍ 68 കോടിയോളം രൂപ നേടുമെന്നാണ് കണക്കുക്കൂട്ടല്‍. 

ഹിന്ദിയില്‍ നിന്ന് മാത്രം 63 കോടി രൂപ നേടുമെന്നും പറയപ്പെടുന്നു.ആനിമല്‍ ആഗോള കലക്ഷന്‍: ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ മികച്ച നമ്പറുകള്‍ സ്വന്തമാക്കുമ്പോള്‍ ചിത്രം ആഗോള കലക്ഷനിലും ശ്രദ്ധ നേടുകയാണ്.റിലീസ് ചെയ്ത് രണ്ട് ദിവസത്തിനുള്ളില്‍ തന്നെ ചിത്രം ആഗോളതലത്തില്‍ 230 കോടി രൂപ കലക്ട് ചെയ്തു. ട്രേഡ് അനലിസ്റ്റ് രമേഷ് ബാലയാണ് ഇക്കാര്യം പങ്കുവച്ചത്. വടക്കേ അമേരിക്കയില്‍  ആനിമല്‍  അഞ്ച് മില്യണ്‍ ഡോളര്‍ എന്ന നാഴിക കല്ലിലേയ്ക്ക് അടുക്കുകയാണ്. നിലവില്‍ 4.5 മില്യണ്‍ ഡോളറാണ് ചിത്രം ഇവിടെ നിന്നും വാരിക്കൂട്ടിയത്.

വിക്കി കൗശല്‍ നായകനായി എത്തിയ  സാം ബഹാദൂറി നൊപ്പമാണ്  സന്ദീപ് റെഡ്ഡി വംഗയുടെ  ആനിമല്‍  റിലീസിനെത്തിയത്. രണ്‍ബീര്‍ കപൂര്‍, അനില്‍ കപൂര്‍, ബോബി ഡിയോള്‍, രശ്മിക മന്ദാന എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.ധനികനായ വ്യവസായി ബല്‍ബീര്‍ സിങ്ങിന്റെ മകന്‍ അര്‍ജുന്‍ സിങ് ആയാണ് ചിത്രത്തില്‍ രണ്‍ബീര്‍ കപൂര്‍ പ്രത്യക്ഷപ്പെടുന്നത്. അനില്‍ കപൂര്‍ ആണ് ബല്‍ബീര്‍ സിങ്ങിന്റെ വേഷത്തിലെത്തിയത്. രശ്മിക മന്ദാന രണ്‍ബീറിന്റെ ഭാര്യയായും ബോബി ഡിയോള്‍ രണ്‍ബീറിന്റെ ശത്രുവായും വേഷമിട്ടു

ചിത്രത്തില്‍ അഭിനയിക്കാന്‍ താരങ്ങള്‍ വാങ്ങിയ പ്രതിഫലത്തിന്റെ വിവരങ്ങളാണ് പുറത്ത് വരുന്നുണ്ട് ചിത്രത്തില്‍ നായകനായി അഭിനയിച്ച രണ്‍ബീര്‍ കപൂറിന് നല്‍കിയ പ്രതിഫലം 70 കോടിയാണെന്നാണ് റിപ്പോര്‍ട്ട്. നായികയായെത്തിയ രശ്മിക മന്ദാനയ്ക്ക് ലഭിക്കുന്നത് ഏഴ് കോടിയും. ചിത്രത്തില്‍ നായകന്റെ പിതാവായി എത്തിയ അനില്‍ കപൂര്‍ വാങ്ങിയത് രണ്ട് കോടി രൂപയാണ്. പ്രതിനായകനായ ബോബി ഡിയോള്‍ വാങ്ങിയത് നാല് കോടി രൂപയുമാണെന്നാണ് വിവരം.

അനിമലിന്റെ വിജയത്തില്‍ വികാരഭരിതനായി നടന്‍ ബോബി ഡിയോള്‍
ആരാധകരോട് നന്ദി പറയുന്ന ബോബി ഡിയോളിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട് അനിമലില്‍ പ്രതിനായകനായാണ് താരം എത്തുന്നത്.
ദൈവം ശരിക്കും ദയയുളളവനാണ്. ഞങ്ങളുടെ സിനിമയ്ക്ക് ഇത്രയും സ്നേഹം ലഭിക്കുന്നത് ഒരു സ്വപ്നം പോലെ തോന്നുന്നു 'നടന്‍ പറയുന്നു. സന്തോഷാശ്രു പൊഴിക്കുന്ന ബോബി ഡിയോളിനൊപ്പം ചിത്രത്തിലെ അണിയറപ്രവര്‍ത്തകരെയും കാണാന്‍ സാധിക്കും.
 

Read more topics: # ആനിമല്‍
animaL box office collection

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES