Latest News

സംവിധായകരാകാൻ കഷ്ടപ്പെടുന്നവരുടെ ജീവിത കഥയുമായി ആൻഡ് ദി ഓസ്‌ക്കാർ ഗോസ് ടു; ടോവിനോ ചിത്രത്തിന്റെ ടീസർ

Malayalilife
സംവിധായകരാകാൻ കഷ്ടപ്പെടുന്നവരുടെ ജീവിത കഥയുമായി ആൻഡ് ദി ഓസ്‌ക്കാർ ഗോസ് ടു; ടോവിനോ ചിത്രത്തിന്റെ ടീസർ

ടൊവീനോ തോമസ് നായകനാവുന്ന സലിം അഹമ്മദ് ചിത്രം 'ആൻഡ് ദി ഓസ്‌കാർ ഗോസ് ടു'വിന്റെ ടീസർ പുറത്തെത്തി. കാർ യാത്രയാണ് ടീസറിലുള്ളത്, ടൊവീനോയെ കൂടാതെ സിദ്ദിഖ് ആണ് 39 സെക്കന്റ് ദൈർഘ്യമുള്ള ടീസറിൽ ഉള്ളത്.

അനു സിത്താരയാണ് ചിത്രത്തിലെ നായിക. ലാൽ, ശ്രീനിവാസൻ, സലിംകുമാർ തുടങ്ങിയവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും.സംവിധായകരാവാനായി കഷ്ടപ്പെടുന്ന ആളുകളുടെ ജീവിതമാണ് ചിത്രത്തിന്റെ ഇതിവൃത്തം. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ചിത്രമായ 'ആൻഡ് ദി ഓസ്‌ക്കാർ ഗേസ് ടൂ' റിലീസിന് ഒരുങ്ങുകയാണ്.

ആദാമിന്റെ മകൻ അബു, പത്തേ മാരി എന്നീ ശ്രദ്ധേയ ചിത്രങ്ങൾ ചെയ്ത സലിം അഹമ്മദ് ചിത്രംലോസ്ആഞ്ചലസ്, കാനഡ, ചെന്നൈ എന്നിവിടങ്ങളിലായാണ് ചിത്രീകരിച്ചിരിക്കുന്നക്. മധു അമ്പാട്ടാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ശബ്ദസംവിധാനം റസൂൽ പൂക്കുട്ടി. ബിജിബാലാണ് സംഗീത സംവിധാനം.

Read more topics: # and the oscar goes to,# movie teaser
and the oscar goes to movie teaser

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക