തുടര്‍വിജയങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട നായികയായി മാറുകയാണ് അനശ്വര രാജന്‍. പോയ വര്‍ഷത്തെ ഹിറ്റ് ചിത്രങ്ങളായ എബ്രഹാം ഓസ്ലറിലും ഗുരുവായൂര്‍ അമ്പലനടയിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത അനശ്വര 2025 ല്‍ രേഖാചിത്രത്തിലൂടെ വീണ്ടും ബോക്‌സ് ഓഫിസിലെ മിന്നും താരമായി മാറിയിരുന്നു. ഇപ്പോളിതാ സജിന്‍ ഗോപുവും അനശ്വര രാജനും പ്രധാനവേഷത്തില്‍ എത്തുന്ന 'പൈങ്കിളി' എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെ നടി ദേഷ്യപ്പെടുന്ന വീഡിയോയാണ് സോഷ്യലിടത്തില്‍ വലിയ വിമര്‍ശനത്തിന് കാരണമാിയിരിക്കുകയാണ്.
പ്രമോഷന്‍ പരിപാടിക്കിടെ നടി അനശ്വര രാജനോട് ആരാധകര്‍ ഉയര്‍ത്തിയ ചോദ്യവും അതിന് നടി നല്‍കിയ മറുപടിയുമായാണ് വിമര്‍ശനത്തിന് കാരണം.ഒരു പാട്ട് പാടുമോ എന്നാണ് ആരാധകന്‍ ചോദിച്ചത്. ഇതിന് അല്‍പം ദേഷ്യം കടിച്ചമര്‍ത്തി കുസൃതിയില്‍ അനശ്വര പ്രതികരിക്കുന്നതാണ് വീഡിയോ. എന്നാല്‍ നടിയുടെ പെരുമാറ്റം ചിലര്‍ക്ക് ദഹിച്ചിട്ടില്ല. രൂക്ഷവിമര്‍ശനമാണ് ഇക്കൂട്ടര്‍ നടിക്കെതിരെ ഉയര്‍ത്തുന്നത്. എന്തിനാണ് അനശ്വര ചൂടാകുന്നതെന്നാണ് ചിലര്‍ കമന്റ് ചെയ്യുന്നത്. 'ഒരു പാട്ട് പാടാന്‍ ആവശ്യപ്പെട്ടവര്‍ തന്നെ അല്ലേ അവളുടെ സിനിമ കാണേണ്ടത്, അവളെ പിന്തുണച്ച് ഫെയ്മസ് ആക്കുന്നത്. അവരില്ലെങ്കില്‍ നടി ഇല്ല. ഇതൊക്കെ എല്ലാവര്‍ക്കുമറിയാം', എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്.
നടിയുടെ പുതിയ ചിത്രമായ പൈങ്കിളി വാലന്റൈന്‍സ് ദിനത്തിലാണ് റിലീസാകുക. സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ 'രോമാഞ്ചം', 'ആവേശം' എന്നീ ചിത്രങ്ങളുടെ സംവിധായകനായ ജിത്തു മാധവന്‍ രചന നിര്‍വ്വഹിക്കുന് ചിതമാണ് പൈങ്കിളി. ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്‌സിന്റെയും അര്‍ബന്‍ ആനിമലിന്റേയും ബാനറില്‍ ഫഹദ് ഫാസില്‍, ജിത്തു മാധവന്‍ എന്നിവര്‍ ചേര്‍ന്നാണ് പൈങ്കിളിയുടെ നിര്‍മ്മാണം. ചന്തു സലിംകുമാര്‍, അബു സലിം, ജിസ്മ വിമല്‍, ലിജോ ജോസ് പെല്ലിശ്ശേരി, റിയാസ് ഖാന്‍, അശ്വതി ബി, അമ്പിളി അയ്യപ്പന്‍, പ്രമോദ് ഉപ്പു, അല്ലുപ്പന്‍, ശാരദാമ്മ, വിജയ് ജേക്കബ്, ദേവനന്ദ, ദീപു പണിക്കര്‍, സുനിത ജോയ്, ജൂഡ്‌സണ്‍, അജയ്, സുലേഖ, പ്രണവ് യേശുദാസ്, ഷിബുകുട്ടന്‍, അരവിന്ദ്, പുരുഷോത്തമന്‍, നിഖില്‍, സുകുമാരന്‍ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.