തണ്ണീര്‍ മത്തന്‍ ദിനങ്ങളിലൂടെ മലയാളി പ്രക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് അനശ്വര രാജന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായി മാറിയ താരത്തിന് നിരവധി ആരാധകരും ഏറെയാണ്. അനശ്വര തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് . എന്നാല്‍ ഇപ്പോള്‍ അനശ്വര പുതിയതായി സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ഒരു വിഡിയോ ആണ് തരംഗമായി മാറുന്നത്. ഗിറ്റാറും കയ്യില്‍ പിടിച്ച് പാട്ടുപാടുന്ന അനശ്വരയാണ് വിഡിയോയില്‍ കാണാനാകുന്നത്.
മോഹന്‍ലാല്‍ ചിത്രമായ ഗ്രാന്‍ഡ് മാസ്റ്ററിലെ അകലെയോ നീ അകലെയോ എന്ന ഗാനമാണ് അനശ്വര ഗിറ്റാറുപയോഗിച്ച് ആലപിക്കുന്നത്. രസകരമായ അടിക്കുറിപ്പാണ് അനശ്വര് വിഡിയോയുടെ കൂടെ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'അറിയാത്ത പണി ചെയ്യുന്നതിന്റെ അഹങ്കാരം ആ മുഖത്ത് ഉണ്ടോന്ന് നോക്കിയേ'എന്നായിരുന്നു അനശ്വരയുടെ പോസ്റ്റ്. നിരവധി ട്രോളുകളാണ് വിഡിയോയ്ക്ക് താഴെ ഇപ്പോള്‍ നിറയുന്നത്. എന്നാല്‍ വിഡിയോയ്ക്ക് ഒരാള്‍ നല്‍കിയിരിക്കുന്ന കമന്റ് സംഭവം കൊള്ളാം, മേലില്‍ ആവര്‍ത്തിക്കരുത് എന്നാണ്. അതോടൊപ്പം യേശുദാസ് പാടുവോ ഇങ്ങനെ എന്നും ചിലര്‍ ചോദിക്കുന്നുണ്ട് വീഡിയോയ്ക്ക് കമന്റായി ചോദിക്കുന്നുമുണ്ട്.
RECOMMENDED FOR YOU:
no relative items