Latest News

അച്ചായത്തി ലുക്കില്‍ അനാര്‍ക്കലി മരയ്ക്കാര്‍; മുണ്ട് മടക്കിക്കുത്തിയ താരത്തിന്റെ ചിത്രങ്ങള്‍ വൈറല്‍

Malayalilife
അച്ചായത്തി ലുക്കില്‍ അനാര്‍ക്കലി മരയ്ക്കാര്‍; മുണ്ട് മടക്കിക്കുത്തിയ താരത്തിന്റെ ചിത്രങ്ങള്‍ വൈറല്‍

ളരെ കുറച്ച് സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുളളുവെങ്കിലും അനാര്‍ക്കലി മരയ്ക്കാര്‍ എന്ന പേര് മലയാളസിനിമ പ്രേക്ഷകരുടെ മനസ്സില്‍ പതിഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയിയല്‍ സജീവമായ താരം തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ച് എത്താറുണ്ട്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ജിക്‌സണ്‍ ഫ്രാന്‍സിസിന്റെ ഫോട്ടാഗ്രഫിയിലുളളതാണ് മിക്ക ചിത്രങ്ങളും. ഏഴ് ലക്ഷത്തിലേറെ ഫോളോവേഴ്‌സാണ് താരത്തിനുള്ളത്. കിടിലന്‍ ലുക്കില്‍ വേറിട്ട ഫോട്ടോഷൂട്ടുകള്‍ താരം ഇടയ്ക്കിടയ്ക്ക് പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ജിക്‌സണിന്റെ വിവാഹ തലേന്ന് ചട്ടയും മുണ്ടുമണിഞ്ഞെത്തിയ അനാര്‍ക്കലിയുടെ മേക്കോവര്‍ വൈറലായിരിക്കുകയാണ്

കഴിഞ്ഞ ദിവസം വരനും വധുവിനുമൊപ്പം നീന്തല്‍ക്കുളത്തില്‍ കിടക്കുന്ന ചിത്രം അനാര്‍ക്കലി പങ്കുവെച്ചിരുന്നു. അതിന് പിന്നാലെയാണിപ്പോള്‍ ചട്ടയുടുത്ത് മുണ്ടും മടക്കി കുത്തി നനഞ്ഞുകുളിച്ച് നില്‍ക്കുന്നൊരു ചിത്രവുമായി എത്തിയിരിക്കുന്നത്.പള്ളിപെരുന്നാള്‍ വൈബ്‌സ് എന്ന് കുറിച്ചുകൊണ്ടാണ് ചിത്രം അനാര്‍ക്കലി പങ്കുവെച്ചിരിക്കുന്നത്. അരുണ്‍ അശോകനാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. രസകരമായ നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. 2016 ല്‍ ആനന്ദം എന്ന ചിത്രത്തിലൂടെയെത്തിയ അനാര്‍ക്കലി പിന്നീട് വിമാനം, മന്ദാരം, ഉയരെ തുടങ്ങയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടുകയുണ്ടായി. നായികയായി അമല, കിസ്സ തുടങ്ങിയ സിനിമകളാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന സിനിമകള്‍.


 

Read more topics: # anarkali marikar,# latest photoshoot
anarkali marikar latest photoshoot

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക