Latest News

ഗായിക അമൃത സുരേഷ് ആശുപത്രിയില്‍; ചേച്ചി ആശുപത്രിയിലെന്ന് ചിത്രത്തിനൊപ്പം കുറിച്ചത് സഹോദരി അഭിരാമി; ഇനിയെങ്കിലും അവളെ ജീവിക്കാന് വിടൂവെന്ന് കുറിച്ച് പങ്ക് വച്ച പോസ്റ്റ് പിന്‍വലിച്ച നിലയില്‍ 

Malayalilife
 ഗായിക അമൃത സുരേഷ് ആശുപത്രിയില്‍; ചേച്ചി ആശുപത്രിയിലെന്ന് ചിത്രത്തിനൊപ്പം കുറിച്ചത് സഹോദരി അഭിരാമി; ഇനിയെങ്കിലും അവളെ ജീവിക്കാന് വിടൂവെന്ന് കുറിച്ച് പങ്ക് വച്ച പോസ്റ്റ് പിന്‍വലിച്ച നിലയില്‍ 

ബാലയുമായുള്ള വിവാദങ്ങള്‍ക്കിടെ ഗായിക അമൃത സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗായികയുടെ സഹോദരി അഭിരാമി സുരേഷാണ് വിവരം പങ്കുവച്ചത്. ആശുപത്രിയില്‍ നിന്നുള്ള അമൃതയുടെ ചിത്രത്തിനൊപ്പമായിരുന്നു അഭിരാമിയുടെ കുറിപ്പ്.

എന്റെ സഹോദരിയെ ഇനിയെങ്കിലും വിധത്തില്‍ ഉപദ്രവിക്കുന്നത് നിര്‍ത്തൂ. ഞാന്‍ നിന്നെ വെറുക്കുന്നു, ഞാന്‍ നിന്നെ വെറുക്കുന്നു, ഞാന്‍ നിന്നെ വെറുക്കുന്നു. അവളെ ജീവിക്കാന്‍ അനുവദിക്കൂ...നിങ്ങള്‍ക്ക് ഇപ്പോള്‍ സന്തോഷമായില്ലേ'' - എന്നാണ് അഭിരാമി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. എന്നാല്‍ കുറച്ച് സമയം കഴിഞ്ഞ് പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു. എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല.

നടന്‍ ബാലയുമായുള്ള വിവാഹമോചനവും ബന്ധപ്പെട്ടുള്ള വിമര്‍ശനങ്ങളും വലിയ തോതില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ബാലയെ കുറ്റപ്പെടുത്തി മകള്‍ അവന്തിക കൂടി രംഗത്തെത്തിയപ്പോള്‍ സൈബറാക്രമണങ്ങള്‍ കൂടുതല്‍ ശക്തമായി.

മകളെ തന്നെ കാണിക്കുന്നില്ല എന്ന ആരോപണവുമായി ബാല രംഗത്തെത്തിയതാണ് വിവാദങ്ങള്‍ക്ക് തുടക്കം. പിന്നാലെ അച്ഛനെതിരെ മകള്‍ അവന്തിക തന്നെ രംഗത്തെത്തുകയായിരുന്നു. പിന്നാലെ ബാലയില്‍ നിന്ന് നേരിട്ട ക്രൂര പീഡനങ്ങളെക്കുറിച്ച് അമൃതയും തുറന്നു പറഞ്ഞു. എന്നാല്‍ ഇതിന്റെ പേരില്‍ അമൃതയ്ക്കും മകള്‍ക്കും നേരെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് ഉണ്ടായത്.

amritha suresh hospitalized

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES