ദീപാവലി ആഘോഷിച്ച് ഗായിക അമൃത സുരേഷും കുടുംബവും. അമ്മയ്ക്കും മകള്‍ക്കും സഹോദരിക്കുമൊപ്പമായിരുന്നു അമൃതയുടെ ആഘോഷം. ഇതിന്റെ വീഡിയോ തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ അവര്‍ പങ്കുവച്ചിട്ടുണ്ട്. 14 വര്‍ഷത്തെ വേദനയ്ക്ക് ശേഷം ഉപദ്രവങ്ങളൊന്നുമില്ലാത്ത, സമാധാനത്തിന്റെ ദീപാവലിയാണിതെന്ന് അമൃത പറയുന്നു.
ഒരു വര്‍ഷത്തോളമായി വ്‌ളോഗ് ചെയ്തിട്ടെന്ന് അമൃത പറയുമ്പോള്‍ എയറില്‍ നിന്ന് ഇറങ്ങി വ്‌ളോഗിലേക്ക് എത്തിയിരിക്കുകയാണെന്ന് അഭിരാമി തമാശ പറയുന്നു. അച്ഛനുള്ള സമയത്ത് പടക്കമൊക്കെ പൊട്ടിച്ച് ദീപാവലി ആഘോഷിക്കുമായിരുന്നു എന്നും ഇത്തവണ പടക്കമൊന്നും ഇല്ലെങ്കിലും ചെറിയ രീതിയില്‍ ആഘോഷിക്കുന്നുവെന്നും അമൃത പറഞ്ഞു.
'14 വര്‍ഷത്തെ വനവാസത്തിനു ശേഷം രാവണനെ നിഗ്രഹിച്ച് ശ്രീരാമനും ലക്ഷ്മണനും സീതയും തിരിച്ചുവരുമ്പോള്‍ അവിടുത്തെ പ്രജകള്‍ അവരെ സ്വാഗതം ചെയ്യാന്‍ ചെരാതുകള്‍ കത്തിച്ചുവെച്ച് വരവേറ്റു എന്നാണ് ഐതിഹ്യം. തിന്മയെ നന്മയുടെ പ്രകാശം കൊണ്ട് അകറ്റുക എന്ന് അര്‍ഥം.
ഞങ്ങള്‍ക്ക് ഈ ദീപാവലി 14 വര്‍ഷത്തെ വേദനകള്‍ക്ക് ശേഷം മനസ്സുകൊണ്ട് സന്തോഷത്തിലേക്കും സമാധാനത്തിലേക്കും ഉപദ്രവങ്ങളൊന്നുമില്ലാത്ത ഒരു ദീപാവലിയാണ് ഇത്തവണ, അമൃത വീഡിയോയില്‍ പറയുന്നു'. യാഥാര്‍ഥ്യങ്ങളൊക്കെ മനസ്സിലാക്കിയതിന് എല്ലാവരോടും നന്ദി പറയുന്നു എന്ന് അമൃതയുടെ അമ്മയും കൂട്ടിച്ചേര്‍ത്തു.