Latest News

ജന്മദിനത്തില്‍ നിങ്ങള്‍ എനിക്ക് നല്‍കിയ സന്തോഷത്തിനും സര്‍പ്രൈസിനും നന്ദി പറയാന്‍ വാക്കുകളില്ല; ഇത് എക്കാലത്തെയും ഏറ്റവും മികച്ച ജന്മദിനം; ജന്മദിനം സ്വപ്നംപോലെ സുന്ദരമാക്കിയ ഭര്‍ത്താവിന് നന്ദി അറിയിച്ച് അമൃതയുടെ കുറിപ്പ്

Malayalilife
 ജന്മദിനത്തില്‍ നിങ്ങള്‍ എനിക്ക് നല്‍കിയ സന്തോഷത്തിനും സര്‍പ്രൈസിനും നന്ദി പറയാന്‍ വാക്കുകളില്ല; ഇത് എക്കാലത്തെയും ഏറ്റവും മികച്ച ജന്മദിനം; ജന്മദിനം സ്വപ്നംപോലെ സുന്ദരമാക്കിയ ഭര്‍ത്താവിന് നന്ദി അറിയിച്ച് അമൃതയുടെ കുറിപ്പ്

ക്കഴിഞ്ഞ ദിവസമായിരുന്നു അമൃത സുരേഷിന്റെ ജന്മദിനം. തന്റെ ജന്മദിന വിശേഷങ്ങളും ആശംസകളുമൊക്കെ ഇന്‍സ്റ്റഗ്രാം വഴി ഗായിക പങ്ക് വച്ചിരുന്നു. ഗോപി സുന്ദറുമായുള്ള ജീവിതം ആരംഭിച്ചതിന് ശേഷമെത്തിയ ആദ്യ ജന്മദിനം ആയതിനാല്‍ തന്നെ ഇത്തവണത്തെ ജന്മജിനം അമൃതയ്ക്ക് ഏറെ പ്രത്യേകത നിറഞ്ഞതുമായിരുന്നു. അതുകൊണ്ട് തന്റെ പിറന്നാള്‍ ദിനം സ്‌പെഷ്യലാക്കിയ ഗോപി സുന്ദറിന് നന്ദി പറഞ്ഞ് അമൃത കുറിച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

സര്‍പ്രൈസ് പാര്‍ട്ടിയായിരുന്നു അമൃതയ്ക്കായി ഗോപി സുന്ദര്‍ ഒരുക്കിയത് സഹോദരി അഭിരാമിയുടേയും സഹായത്തോടെയായിരുന്നു. അര്‍ധരാത്രിയില്‍ കേക്ക് മുറിച്ച് ആഘോഷിക്കുന്നതിന്റെ വീഡിയോകള്‍ അമൃതയും സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു.

അമൃതയുടെ കുറിപ്പ് ഇങ്ങനെ
'ഓ... ഗോപി സുന്ദര്‍ എന്റെ ജന്മദിനത്തില്‍ നിങ്ങള്‍ എനിക്ക് നല്‍കിയ സന്തോഷത്തിനും സര്‍പ്രൈസിനും നന്ദി പറയാന്‍ വാക്കുകളില്ല. ഇത് എക്കാലത്തെയും മികച്ച ഏറ്റവും മികച്ച ജന്മദിനമായിരുന്നു എനിക്ക്. നിങ്ങള്‍ എന്റെ പ്രത്യേക ദിവസം ഒരു സ്വപ്നംപോലെ സുന്ദരമാക്കി. എന്റെ ഭര്‍ത്താവേ... നിങ്ങളാണ് ഏറ്റവും മികച്ചത്.' 'നന്ദി നന്ദി നന്ദി. 

പരിശ്രമങ്ങള്‍ക്കും ആസൂത്രണങ്ങള്‍ക്കും നിങ്ങളുടെ സ്‌ക്വാഡിന് പ്രത്യേക നന്ദിയും ആലിംഗനങ്ങളും... എന്റെ സഹോദരി അഭി എന്നത്തേയും പോലെ.. അവിശ്വസനീയം.' 'ഒരിക്കല്‍ കൂടി പറയട്ടെ ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു' ?അമൃത കുറിച്ചു. നിരവധി പേരാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ ആശംസകള്‍ നേര്‍ന്ന് എത്തുന്നത്.

പിറന്നാള്‍ ആഘോഷത്തിനിടെ അമൃതയ്ക്കായി കരുതിവച്ച 'ആ അപ്രതീക്ഷിത' സമ്മാനവും ഗോപി സുന്ദര്‍ കൈമാറിയിരുന്നു.അടുത്തിടെയാണ് പ്രണയത്തിലാണെന്നും ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിച്ചെന്നും ഗോപി സുന്ദറും അമൃത സുരേഷും വെളിപ്പെടുത്തിയത്. ജീവിതത്തിലെ വിഷമഘട്ടങ്ങള്‍ പിന്നിട്ട് ഒരുമിച്ചു മനോഹര യാത്ര ആരംഭിക്കുകയാണെന്നും ആരാധകരുടെ സ്നേഹവും പ്രാര്‍ത്ഥനയും എന്നും തങ്ങളുടെ കൂടെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും അമൃത വ്യക്തമാക്കിയിരുന്നു.
 
ഒരേ വേദിയില്‍ ആദ്യമായി പരിപാടി അവതരിപ്പിക്കുന്നതിനിടെ ഇരുവരും ഒരുമിച്ച് ഗാനങ്ങള്‍ ആലപിക്കുന്നതും നൃത്തം ചെയ്യുന്നതും, പിന്നാലെ ചുവന്ന റോസാപ്പൂവ് അമൃതയ്ക്ക് നല്‍കി പ്രപ്പോസ് ചെയ്യുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ഇടം പിടിച്ചിരുന്നു. ആദ്യ ഭാര്യയുമായി വേര്‍പിരിഞ്ഞ ഗോപി സുന്ദര്‍ കഴിഞ്ഞ 9 വര്‍ഷത്തോളം ഗായിക അഭയ ഹിരണ്മയിയുമായി ലിവിങ് റിലേഷനിലായിരുന്നു. ഏറ്റവും അവസാനമായി 2021 ഓഗസ്റ്റിലാണ് ഗോപി സുന്ദറും അഭയയുമായിട്ടുള്ള ചിത്രം സംഗീത സംവിധായകന്‍ ഫേസ്ബുക്കില്‍ പങ്കുവച്ചത്.

ഐഡിയ സ്റ്റാര്‍ സിങ്ങറിലൂടെ സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. നടന്‍ ബാല 2010ല്‍ അമൃതയെ വിവാഹം ചെയ്തിരുന്നു. എന്നാല്‍ 2019ല്‍ ഇരുവരും വിവാഹ ബന്ധം വേര്‍പെടുത്തി. ആ ബന്ധത്തില്‍ അവന്തിക എന്ന് പേരുളള ഒരു മകളുണ്ട്. അടുത്തിടെയാണ് ഇരുവരും തമ്മില്‍ പ്രണിയത്തിലാണെന്നുള്ള സംശയത്തിന് വഴിവച്ചുകൊണ്ട് അമൃത സുരേഷ് ഫേസ്ബുക്കില്‍ പോസ്റ്റ് ഇടുന്നത്. ''പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്...' എന്ന അടിക്കുറുപ്പോടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് ഇരുവരും തങ്ങള്‍ പ്രണയത്തിലാണെന്ന് തങ്ങളുടെ ആരാധകര്‍ക്ക് സൂചന നല്‍കിയത്.

amritha suresh birthday special post

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക