രണ്ടാംതവണയും അയോദ്ധ്യ രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തി അമിതാഭ് ബച്ചന്‍; കല്യാണ രാമനൊപ്പം നടന്‍ ദര്‍ശനം നടത്തുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍           

Malayalilife
topbanner
 രണ്ടാംതവണയും അയോദ്ധ്യ രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തി അമിതാഭ് ബച്ചന്‍; കല്യാണ രാമനൊപ്പം നടന്‍ ദര്‍ശനം നടത്തുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍           

യോദ്ധ്യ രാമക്ഷേത്രത്തില്‍ രണ്ടാം തവണയും ദര്‍ശനം നടത്തി ബോളിവുഡിന്റെ 'ബിഗ്ബി' അമിതാഭ് ബച്ചന്‍. ഒരു ജ്വല്ലറി ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് താരം അയോദ്ധ്യയില്‍ എത്തിയത്. മെഗാസ്റ്റാറിന്റെ വരവോടെ മഹര്‍ഷി വാല്‍മീകി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലും അയോദ്ധ്യാധാമിലെ വേദിയിലും വിപുലമായ സുരക്ഷാ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയത്. 

രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്ന ബച്ചന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലടക്കം ശ്രദ്ധനേടുകയാണ്.കല്യാണ്‍ ജുവല്ലേഴ്സ് ഉടമ ടി.എസ്. കല്യാണരാമനും അമിതാഭിനൊപ്പം അയോദ്ധ്യയിലെത്തി. രാംലല്ലയില്‍ ചാര്‍ത്തുന്നതിനായി മാലയും സമര്‍പ്പിച്ചാണ് കല്യാണരാമന്‍ മടങ്ങിയത്. ഇതിന്റെ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്. 

ജനുവരി 22ന് നടന്ന പ്രാണപ്രതിഷ്ഠ ചടങ്ങില്‍ മകന്‍ അഭിഷേക് ബച്ചനൊപ്പമാണ് അമിതാഭ് പങ്കെടുത്തത്. പ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കുന്നതിന് മുന്‍പുതന്നെ താരം അയോദ്ധ്യയില്‍ 14കോടിയോളം രൂപ നല്‍കി സ്ഥലം വാങ്ങിയെന്ന വാര്‍ത്തയും ശ്രദ്ധനേടിയിരുന്നു. രാജ്യം ഉറ്റുനോക്കിയ പ്രതിഷ്ഠാ ചടങ്ങുകളില്‍ ബോളിവുഡിലെ പ്രമുഖരെ കൂടാതെ, ക്രിക്കറ്റ് താരങ്ങള്‍, രാഷ്ട്രീയക്കാര്‍, പ്രശസ്ത കലാകാരന്മാര്‍, രാജ്യത്തെ മുന്‍നിര വ്യവസായികള്‍ എന്ന

amitabh bachchan visits ayodhya

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES