Latest News

അപകടത്തിലാകുന്ന ആളേയും വഹിച്ചുകൊണ്ടുള്ള ഒരു ആംബുലന്‍സ്‌ യാത്ര ; സമയ യാത്ര ഉടന്‍ തിയറ്ററുകളിലെത്തും

Malayalilife
അപകടത്തിലാകുന്ന ആളേയും വഹിച്ചുകൊണ്ടുള്ള ഒരു ആംബുലന്‍സ്‌ യാത്ര ;  സമയ യാത്ര ഉടന്‍ തിയറ്ററുകളിലെത്തും

അശ്രദ്ധവും അവിവേകവുമായ മോട്ടോര്‍ സൈക്കിള്‍ യാത്രയിലൂടെ അപകടത്തിലാകുന്ന ആളേയും വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് യാത്ര പ്രമേയമാക്കി മലയാളത്തില്‍ പുതുമയുള്ള ഒരു ചിത്രമൊരുങ്ങി. കുട്ടികളുടെ നാടകവേദിയായ സുഹൃത്ത് നാടകക്കളരിയിലൂടെ പ്രസിദ്ധനായ വിതുര സുധാകരന്‍ ആണ് സമയ യാത്ര എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തത്.

മതിയായ ചികിത്സാ സംവിധാനങ്ങളില്ലാത്ത മലയോര ഗ്രാമത്തില്‍ നിന്ന് നഗരത്തിലേക്കുള്ള ആംബുലന്‍സ് യാത്ര, അപ്രതീക്ഷിതമായ തടസ്സങ്ങളും സമയവും താണ്ടി ജീവിതത്തിനും മരണത്തിനുമിടയിലെ യാത്രയായി പരിണമിക്കുന്നു. തിരക്കഥയും സംഭാഷണവും എഴുതി ചിത്രം നിര്‍മ്മിച്ചതും സുധാകരന്‍ തന്നെയാണ്. സുഹൃത്ത്് സിനിമയുടെ ബാനറില്‍ നിര്‍മ്മിച്ച ഈ ചിത്രം കഥാപാത്രങ്ങളെക്കാള്‍ കഥാമുഹൂര്‍ത്തങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. 

ബൈജു മുത്തുനേശന്‍, സോപാനം ശിവന്‍, മുന്‍ഷി ദിലീപ്, രംഗാസേഥ്, ആശാനായര്‍, ബീയാട്രിക്‌സ് അലക്‌സിസ്, ബേബി അനാമിയ എസ്.ആര്‍, വട്ടിയൂര്‍ക്കാവ് വിശ്വം, വേറ്റിനാട് പ്രഭാകരന്‍ തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. സഹജീവിയുടെ ദുരന്തം ആഘോഷങ്ങളാല്‍ മറയ്ക്കുന്ന പുതിയ കാലത്തിന്റെ പ്രതിഫലനമായ ഡെത്ത് സോംഗ് ഉള്‍പ്പെടെ രണ്ട് ഗാനങ്ങള്‍ ചിത്രത്തിലുണ്ട്. ബി.ടി.അനില്‍കുമാര്‍ രചിച്ച് സതീഷ് രാമചന്ദ്രന്‍ സംഗീതം പകര്‍ന്ന ഗാനങ്ങള്‍ ആലപിച്ചത് അനില്‍റാം, മധുവന്തി നാരായണന്‍ എന്നിവരാണ്. ഛായാഗ്രഹണം റെജു ആര്‍.അമ്പാടി. എഡിറ്റര്‍ ശ്യാം സാംബശിവന്‍. കലാസംവിധാനം ഷിബുരാജ്. പശ്ചാത്തലസംഗീതം  പ്രഭാത് ഹരിപ്പാട്.

ക്രിയേറ്റീവ് ഹെഡ്: ഡോ.സന്തോഷ് സൗപര്‍ണ്ണിക. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ശ്രീകുമാര്‍. പി.ആര്‍.ഒ: റഹിം പനവൂര്‍. സ്റ്റുഡിയോ: ഐക്കണ്‍ മീഡിയ തിരുവനന്തപുരം. അസിസ്റ്റന്റ് ഡയറക്ടര്‍: രാജീവ് ആര്‍. മേക്കപ്പ്: ആതിര പട്ടാഴി. സൗണ്ട് മിക്‌സിംഗ്: വിഷ്ണു വി.നായര്‍.സൗണ്ട്, വി.എഫ്.എക്‌സ്: ആര്‍.ആര്‍.പ്രഭാത് സ്റ്റുഡിയോ. ഡിസൈന്‍: ജിജോ റൂട്ട് മീഡിയ, സുരേഷ് വിതുര. 

ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പ്രകാശനം തിരുവനന്തപുരം മാനവീയം വീഥിയില്‍ പൊതുജനങ്ങളെ സാക്ഷിയാക്കി നടന്നു. ഗാനരചയിതാവ് ബി.ടി.അനില്‍കുമാര്‍, സംഗീത സംവിധായകന്‍ സതീഷ് രാമചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് പോസ്റ്റര്‍ പ്രകാശനം നിര്‍വ്വഹിച്ചു. സംവിധായകന്‍ വിതുര സുധാകരന്‍, ഡോ.സന്തോഷ് സൗപര്‍ണ്ണിക, ബൈജു മുത്തുനേശന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ചിത്രം ഉടന്‍ തിയറ്ററുകളിലെത്തും.   


 

Read more topics: # ambulance journey ,# movie
ambulance journey movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES