Latest News

അച്ചിവീട്ടില്‍ കിടക്കുന്ന ഒരാള്‍ ഉണ്ടായിരുന്നു അതുകൊണ്ടാണ് എല്ലാം നഷ്ടമായത്; അച്ചിവീട്ടില്‍ സുഖമല്ലേ എന്നുചോദിച്ച ആള്‍ക്ക് അമ്പിളി ദേവിയുടെ ചുട്ടമറുപടി

Malayalilife
 അച്ചിവീട്ടില്‍ കിടക്കുന്ന ഒരാള്‍ ഉണ്ടായിരുന്നു അതുകൊണ്ടാണ് എല്ലാം നഷ്ടമായത്; അച്ചിവീട്ടില്‍ സുഖമല്ലേ എന്നുചോദിച്ച ആള്‍ക്ക് അമ്പിളി ദേവിയുടെ ചുട്ടമറുപടി

മിനിസ്‌ക്രീന്‍ സീരിയല്‍ ആരാധകര്‍ക്ക് സുപരിചിതരായ താരങ്ങളാണ് നടന്‍ ആദിത്യന്‍ ജയനും അമ്പിളി ദേവിയും. ജനുവരിയില്‍ വിവാഹിതരായ ഇരുവരും ഇപ്പോള്‍ ഒരു പൊന്നൊമനയെ പ്രതീക്ഷിക്കുകയാണ്. വിവാഹം നടന്നു എട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും ഇവരെ ഇവരെ ജീവിക്കാന്‍ വിടാതെ പിന്തുടരുകയാണ് ദോഷൈകദൃക്കുകള്‍. ഇപ്പോള്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തെച്ചൊല്ലിയാണ് ഇവര്‍ക്ക് വിമര്‍ശനങ്ങളെത്തുന്നത്. അതിന് അമ്പിളിദേവി നല്കിയ കമന്റും വൈറലാകുകയാണ്.

വിവാഹം മുതല്‍ക്ക് തന്നെ നിരവധി വിവാദങ്ങളിലൂടെ കടന്നുപോയ ദമ്പതികളാണ് ആദിത്യനും അമ്പിളിയും. പുനര്‍വിവാഹത്തിന്റെ പേരില്‍ ഇരുവരും കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ടു. ഇപ്പോള്‍ ഒരു കണ്‍മണിയെ പ്രതീക്ഷിച്ച് മകന്‍ അപ്പുവിന് ഒപ്പം സന്തുഷ്ട ജീവിതമാണ് ദമ്പതികള്‍ നയിക്കുന്നതെങ്കിലും പലരീതിയിലും ഇവരെ ചിലര്‍ ബുദ്ധിമുട്ടിക്കുകയാണ്. ഇവര്‍ ഒന്നിച്ചതും രണ്ടുപേര്‍ക്കും ഒരു തുണ ലഭിച്ചതും ഇഷ്ടപ്പെടാതെ രീതിയിലാണ് ചിലര്‍ കമന്റുകള്‍ ഇടുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് ഒരു ചാനലില്‍ ഇരുവരുടെയും അഭിമുഖം എത്തിയിരുന്നു.

ഇപ്പോള്‍ വീട്ടു വിശേഷങ്ങള്‍ പങ്കു വച്ച് ഇരുവരും പങ്കെടുത്ത ഒരു പരിപാടിയുടെ വീഡിയോ ദമ്പതികള്‍ പങ്കു വച്ചിരുന്നു . വീഡിയോ പങ്കുവെച്ചതിന് പിന്നാലെയായി കടുത്ത വിമര്‍ശനങ്ങളായിരുന്നു ഇവര്‍ക്കെതിരെ ഉയര്ന്നുവന്നത്. അച്ചിവീട്ടില്‍ പരമസുഖം എന്നായിരുന്നു ആദിത്യനെ കൊള്ളിച്ച് അതിലെ ഒരു കമന്റ്. ഇപ്പോള്‍ അതിന് ചുട്ടമറുപടിയുമായി അമ്പിളിദേവി എത്തിയിരിക്കയാണ്.


അച്ചിവീട്ടില്‍ കിടക്കുന്ന ഒരാള് ഉണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് എല്ലാം നഷ്ടമായതെന്നും പറഞ്ഞായിരുന്നു അമ്പിളി ദേവി തുടങ്ങിയത്. ഇപ്പോള്‍ ആണൊരുത്തനാണ് തനിക്കൊപ്പമുള്ളത്. ഇവിടെ നില്ക്കുന്നില്ലെന്ന വിഷമം മാത്രമേയുള്ളൂ. പോസ്റ്റിന് കീഴില് ഇത്തരത്തിലൊരു കമന്റ് കണ്ടിരുന്നുവെന്നും അതിനാലാണ് ഇങ്ങനെയൊരു കമന്റെന്നും അമ്പിളി കുറിച്ചിരുന്നു. സംസാരത്തിലും പ്രവര്‍ത്തിയിലും മാന്യതയുള്ളയാളാണ് ആദിത്യനെന്നും ഇത്തരത്തിലുള്ള കമന്റുകള് അവഗണിച്ചൂടേയെന്നുമായിരുന്നു ഒരാളുടെ ചോദ്യം. തൃശൂരിലെ ഫഌറ്റിലാണ് ആദിത്യന്‍ താമസിക്കുന്നത്. അമ്പിളിദേവിയുടെ ചെക്കപ്പിന്റെയോ വിശേഷദിവസങ്ങളിലോ ചവറയിലെ വീട്ടില്‍ ഇടയ്ക്ക് വന്ന് താമസിക്കാറാണ് ചെയ്യുന്നതെന്നാണ് യാഥാര്‍ഥ്യം. ഇനിയും തങ്ങളെ വേറെ വിട്ടൂടെയെന്നും ബുദ്ധിമുട്ടിക്കരുതെന്നും ദമ്പതികള്‍ അഭ്യര്‍ഥിക്കുന്നു.

 

ambili devi responds to a negative comment

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES