മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയുടെ പ്രീ വെഡ്ഡിങ് ആഘോഷങ്ങളില്‍ ആടിത്തിമിര്‍ത്ത് ബോളിവുഡ് താരങ്ങള്‍. സംഗീത് സെറിമണിയില്‍ രണ്‍വീര്‍ സിങ്-ദീപിക പദുക്കോണ്‍,സംഗീത് സെറിമണിയില്‍ രണ്‍വീര്‍ സിങ്-ദീപിക പദുക്കോണ്‍, അഭിഷേക് ബച്ചന്‍-ഐശ്വര്യ റായ് ദമ്പതികളുടെ കിടിലന്‍ ഡാന്‍സ് കണ്ട് അമ്പരക്കുകയാണ് ആരാധകര്‍.
പാര്‍ട്ടിയില്‍ ഏറെ ശ്രദ്ധ നേടിയത് ഐശ്വര്യയും ദീപികയും ആയിരുന്നു. ഐശ്വര്യയും ദീപികയും ഒരുമിച്ചുളള ഡാന്‍സിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ദീപികയെ കൊണ്ട് ഡാന്‍സ് ചെയ്യിപ്പിക്കുന്ന ഐശ്വര്യയുടെ വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. പഞ്ചാബി ഗാനം ആലപിച്ചപ്പോഴാണ് ദിപീകയെ കൈ പിടിച്ചുകൊണ്ടുപോയി ഐശ്വര്യ ഡാന്‍സ് ചെയ്യിപ്പിച്ചത്.