Latest News

സിഗരറ്റ് വലിക്കുന്ന ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്ത അമല പോളിനെതിരെ വിമര്‍ശനവുമായി ആരാധകര്‍ രംഗത്ത് !!

Malayalilife
 സിഗരറ്റ് വലിക്കുന്ന ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്ത അമല പോളിനെതിരെ വിമര്‍ശനവുമായി ആരാധകര്‍ രംഗത്ത് !!

ഹുക്ക വലിക്കുന്നതും പുക വലിക്കുന്നതുമായി ബന്ധപ്പെട്ട് പല മടിമാരും വിവാദത്തില്‍ വന്നിട്ടുണ്ട്. പലരും സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ച ഫോട്ടോയുടെ അടിസ്ഥാനത്തിലാണ് വിവാദത്തില്‍ അകപ്പെട്ടത്. ഹന്‍സിക ഹുക്ക വലിക്കുന്ന ഫോട്ടോ അടുത്തിടെ വിവാദത്തിലായിരുന്നു. മഹ എന്ന സിനിമയുടെ പോസ്റ്ററിലായിരുന്നു ഹന്‍സിക ഹുക്ക വലിക്കുന്ന ഫോട്ടോയുണ്ടായത്. ഇപ്പോഴിതാ പുക വലിക്കുന്ന ഫോട്ടോ ഷെയര്‍ ചെയ്തതിന് അമല പോളിനെതിരെ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ആരാധകര്‍. സിഗരറ്റ് വലിക്കുന്ന ഫോട്ടോ ഇന്‍സ്റ്റാഗ്രാമിലാണ് അമല പോള്‍ ഷെയര്‍ ചെയ്തതത്. പാര്‍വ്വതിയുടെ ഹുക്കവലിയും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ്.

പുകവലിയെ പ്രോത്സാഹിപ്പിക്കുന്നതിനല്ല ഫോട്ടോ ഷെയര്‍ ചെയ്തതെന്ന് അമല പോള്‍ പറയുന്നു. ഒരു ഹോളിവുഡ് ആരാധികയുടെ സ്വപ്നത്തില്‍ ജീവിക്കുകയാണ്. എല്ലാ താരങ്ങള്‍ക്കും ജനപ്രീതി നേടിയ ഒരു സ്‌മോക്കിംഗ് ഷോട്ടുണ്ടാകുമെന്നും ഇതാണ് തന്റേതെന്നുമാണ് അമല പോള്‍ പറയുന്നത്.

 

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES