മലയാള സിനിമയില്‍ വിവാഹത്തിനു ശേഷവും കുട്ടിത്തം മാറാത്ത നടിയാണ് നസ്‌റിയ. വിവാഹ ശേഷം മലയാള സിനിമയിലേക്ക് തിരിച്ചു വന്ന നസ്‌റിയക്ക് മികച്ച സ്വീകരണമാണ് ലഭിച്ചത്. സിനിമയില്‍ അത്ര സജീവമല്ലെങ്കിലും നസ്‌റിയയോട് മലയാളികള്‍ക്ക് അന്നും ഇന്നും ഒരു കൊച്ചു കുട്ടിയാണ്. ഏതു ചടങ്ങായാലും നസ്‌റിയ ഉണ്ടെങ്കില്‍ പിന്നെ ക്യാമറ താരത്തിനു പിന്നാലെയാകും. സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്റെ കുഞ്ഞിന്റെ മാമോദീസാച്ചടങ്ങിലും താരമായത് നസ്‌റിയ തന്നെയാണ്. പല ചടങ്ങിലും സിനിമാ താരങ്ങളും അവരുടെ കുടുംബങ്ങളും എത്തുന്നതും അവരുടെ ചിത്രങ്ങളും വാര്‍ത്തകള്‍ തന്നെയാണ്.
ചടങ്ങിന്റെ വിഡിയോയില്‍ നിറഞ്ഞുനില്‍ക്കുന്നത് നസ്‌റിയ ആണ്. നസ്‌റിയ അനുജന്‍ നവീനൊപ്പമാണ് ചടങ്ങിനെത്തിയത്. ടൊവീനോ തോമസ്, അപര്‍ണ ബാലമുരളി, സിജു വില്‍സന്‍, കുഞ്ചന്‍, രമേഷ് പിഷാരടി തുടങ്ങിയവരും ചടങ്ങിനെത്തി. എങ്കിലും കുഞ്ഞിനെ കളിപ്പിക്കുകയും മറ്റുള്ളവരോട് തമാശ പറഞ്ഞ് പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന നസ്‌റിയ തന്നെയായിരുന്നു ചടങ്ങിലെ താരം.
അല്‍ഫോന്‍സ് പുത്രന്റെ 'നേരം' എന്ന ചിത്രത്തില്‍ നസ്‌റിയ ആയിരുന്നു നായിക. നേരത്തിലൂടെയാണ് താരം മലയാളത്തിലെ മുന്‍നിര നായികാ പദവി സ്വന്തമാക്കുന്നതും. വിവാഹശേഷം അജ്ഞലി മേനോന്‍ സംവിധാനം ചെയ്ത 'കൂടെ'യില്‍ മാത്രമാണ് നസ്‌റിയ അഭിനയിച്ചത്. എന്തായാലും 2019 ലെ ആദ്യത്തെ ഫോട്ടോ വൈറല്‍ താരമായിരിക്കുകയാണ് നസ്‌റിയ. സോഷ്യല്‍ മീഡിയയില്‍ വൈറലാണ് താരത്തിന്റെ കുട്ടിത്തം.