സോഷ്യല്‍ മീഡിയയിലൂടെ പങ്ക് വെക്കുന്ന് ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെയും താരമാവുന്നവരാണ് ഇപ്പോഴത്തെ ജെനറേഷന്. ഒരൊറ്റ സെല്‍ഫിയിലൂടെ ജീവിതം മാറിമറഞ്ഞ എറണാകുളം സ്വദേശിയാണ് അല്‍ക്കു. ഈ കൊച്ചിക്കാരന് ഫ്രീക്കന്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി എന്നുമാത്രമല്ല സിനിമാനടനുമായി.
ട്രാഫിക്ക് പോലീസ് പെറ്റി അടിക്കുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥനുള്ള ഫ്രെയിമില്‍ അല്‍ക്കു എടുത്ത ഒരു സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ ഇട്ടു പിന്നെ അല്‍ക്കുവിന്റെ തലവര തന്നെ മാറി പിന്നാലെ സിനിമയില്‍ അവസരവും കിട്ടി. സുജിത് വാസുദേവ് സംവിധാനം ചെയ്ത്, അനുശ്രീ നായികയായെത്തിയ ഓട്ടര്‍ഷയില്‍ ഒരു ചെറിയ വേഷത്തില്‍ അല്ക്കുവെത്തി.എറണാകുളത്ത് ഓട്ടോ ഡ്രൈവറായി ജോലി ചെയ്യുകയാണ് അല്‍ക്കു സിനിമയില്‍.
അടുത്തതായി വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന ക്യാമ്ബസ് ചിത്രത്തിലാണ് അല്‍ക്കു ഇനി അഭിനയിക്കുക. ചിത്രത്തില്‍ ബിടെക് വിദ്യാര്‍ത്ഥി ആയിട്ടാകും അല്‍ക്കു എത്തുക. നാല്‍പ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കും.