നടന്‍ അലന്‍സിയറിന്റെ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. മെലിഞ്ഞ് ഉണങ്ങിയുള്ള താരത്തിന്റെ ലുക്കാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. അലന്‍സിയറിന് മാരകമായ എന്തോ അസുഖമാണെന്നും അതുകൊണ്ടാണ് മെലിഞ്ഞതെന്നുമൊക്കെയായിരുന്നു ചര്‍ച്ചകള്‍. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ച് താരം തന്നെ എത്തിയിരിക്കുകയാണ്.
സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്ന വ്യാജപ്രചാരണം വേദനിപ്പിച്ചുവെന്നും ഒരു സിനിമയ്ക്ക് വേണ്ടി ശരീരഭാരം കുറച്ചതാണെന്നും ലൊക്കേഷനിലെ ഫോട്ടോകള്‍ പ്രചരിപ്പിച്ച് താന്‍ മരണാസന്നനാണെന്ന വാര്‍ത്തകള്‍ കൊടുത്തത് തീര്‍ത്തും മനുഷ്യത്വരഹിതമായ പ്രവൃത്തിയാണെന്നും അലന്‍സിയര്‍ പറഞ്ഞു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
ഒരു സിനിമയിലെ വേഷത്തിനു വേണ്ടിയാണ് തന്റെ മെലിഞ്ഞ ലുക്ക് എന്ന് അദ്ദേഹം വ്യക്തമാക്കി. തനിക്ക് മാരകമായ അസുഖമുണ്ടെന്ന അഭ്യൂഹങ്ങളില്‍ നിരാശ പ്രകടിപ്പിക്കുകയും ചെയ്തു. വരാനിരിക്കുന്ന ഒരു സിനിമയിലെ വേഷത്തിനു വേണ്ടിയാണ് തന്റെ മെലിഞ്ഞ ലുക്ക് എന്ന് അദ്ദേഹം വ്യക്തമാക്കി. തനിക്ക് മാരകമായ അസുഖമുണ്ടെന്ന അഭ്യൂഹങ്ങളില്‍ നിരാശ പ്രകടിപ്പിക്കുകയും ചെയ്തു.
'ആടുജീവിതത്തിനായി പൃഥ്വിരാജ് ശരീരഭാരം കുറച്ചപ്പോള്‍ എല്ലാവരും അത് ഡെഡിക്കേഷനായി ആഘോഷിച്ചു. പക്ഷേ ഞാന്‍ അങ്ങനെ ചെയ്തപ്പോള്‍ ആളുകള്‍ പറഞ്ഞു ഞാന്‍ മരണക്കിടക്കയിലാണെന്ന്. എനിക്ക് ഈ മാനസികാവസ്ഥ മനസ്സിലാകുന്നില്ല' എന്നാണ് അലന്‍സിയര്‍ പറഞ്ഞത്.
പ ലപ്പോഴും ശരീരഭാരം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യേണ്ടിവരുമെന്നും, അത്തരം മാറ്റങ്ങളെ രോഗത്തിന്റെ ലക്ഷണങ്ങളായി തെറ്റായി വ്യാഖ്യാനിക്കരുതെന്നും നടന്‍ പറഞ്ഞു.
വ്യാപകമായ കിംവദന്തികള്‍ തന്നെ വ്യക്തിപരമായി മാത്രമല്ല തൊഴില്‍പരമായും വല്ലാതെ വേദനിപ്പിച്ചുവെന്ന് നടന്‍ പറഞ്ഞു. ആളുകള്‍ എനിക്ക് അസുഖമാണെന്ന് പറഞ്ഞാല്‍, സിനിമാ സംഘം പരിഭ്രാന്തരാകില്ലേ? പിന്നെ ആരെങ്കിലും എന്നെ മറ്റൊരു സിനിമയ്ക്ക് വിളിക്കുമോ? സെറ്റില്‍ ഞാന്‍ തളര്‍ന്നുപോകുമെന്ന് കരുതി സിനിമാക്കാര്‍ മടിക്കും. തെറ്റായ പ്രചാരണം ഒരു നടന്റെ കരിയര്‍ നശിപ്പിക്കും. എന്റെ മരണത്തെപ്പോലും ആഗ്രഹിക്കുന്ന തരത്തിലുള്ള കമന്റുകള്‍ കണ്ടത് ഞെട്ടിക്കുന്നതായിരുന്നു. അതാണ് ഏറ്റവും സങ്കടകരമായ കാര്യം' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു നടന്റെ ഉപകരണം അവന്റെ ശരീരമാണ്, ആ ഉപകരണം കഥാപാത്രത്തിനനുസരിച്ച് മാറണം. ഒരു സിനിമയ്ക്ക് വേണ്ടി ഞാന്‍ ഭാരം കുറച്ചു, ഇപ്പോള്‍ മറ്റൊരു സിനിമയ്ക്ക് വേണ്ടി ഞാന്‍ ഭാരം കുറയ്ക്കുകയാണ്. സമര്‍പ്പണം എന്നാല്‍ അതല്ലേ?'' അദ്ദേഹം ചോദിച്ചു.