Latest News

'സ്വന്തമായി ഒരു സാന്‍ട്രോ കാര്‍; സിനിമയില്‍ ഡയലോഗുള്ളൊരു ഒരു വേഷം; 15 വര്‍ഷം അലഞ്ഞ അയാള്‍ ഇന്ന് നായകന്‍; ഒന്നുമില്ലായ്മയില്‍ നിന്നും ആഗ്രഹഹിച്ചത് നേടി എടുത്തവന്റെ പേരാണ് ജോജു ജോര്‍ജ്; നടന്റെ വീട്ടിലെ വാഹന നിരകളുടെ വീഡിയോ പങ്ക് വച്ച അഖില്‍ മാരാര്‍ എഴുതിയ കുറിപ്പ്

Malayalilife
'സ്വന്തമായി ഒരു സാന്‍ട്രോ കാര്‍; സിനിമയില്‍ ഡയലോഗുള്ളൊരു ഒരു വേഷം; 15 വര്‍ഷം അലഞ്ഞ അയാള്‍ ഇന്ന് നായകന്‍; ഒന്നുമില്ലായ്മയില്‍ നിന്നും ആഗ്രഹഹിച്ചത് നേടി എടുത്തവന്റെ പേരാണ് ജോജു ജോര്‍ജ്; നടന്റെ വീട്ടിലെ വാഹന നിരകളുടെ വീഡിയോ പങ്ക് വച്ച അഖില്‍ മാരാര്‍ എഴുതിയ കുറിപ്പ്

ലയാള സിനിമയിലെ മികച്ച നടന്മാരില്‍ ഒരാളായി മാറിയിരിക്കുകയാണ് ജോജു ജോര്‍ജ്. സിനിമയില്‍ ഒന്നു മുഖം കാണിക്കുക എന്ന ആഗ്രഹത്തോടെ  വര്‍ഷങ്ങള്‍ ലൊക്കേഷനുകളില്‍ കയറിയിറങ്ങി നടന്ന കഥ മുമ്പും ജോജു പങ്ക് വച്ചിട്ടുണ്ട്. ജൂനിയര്‍ ആര്‍ട്ടിസ്റ്റ് വേഷങ്ങളില്‍ നിന്നും ഇന്ന് നായകസ്ഥാനത്തേക്ക് ഉയര്‍ന്നതിനു പിന്നില്‍ ജോജുവിന്റെ വര്‍ഷങ്ങളുടെ കാത്തിരിപ്പും അധ്വാനവുമുണ്ട്. 

ജാജുവിനെ കുറിച്ച് സംവിധായകന്‍ അഖില്‍ മാരാര്‍ എഴുതിയ കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 

കുറിപ്പ് ഇങ്ങനെ:

സ്വന്തമായി ഒരു സാന്‍ട്രോ കാര്‍. സിനിമയില്‍ ഡയലോഗ് ഉള്ള ഒരു വേഷം. ഇതായിരുന്നു ആഗ്രഹം. അതിന് വേണ്ടി അയാള്‍ 15 വര്‍ഷം അലഞ്ഞു. കാലം ഇന്നയാളെ നായകനാക്കി പത്തോളം സിനിമകളുടെ നിര്‍മാതാവ് ആക്കി. ഒന്നുമില്ലായ്മയില്‍ നിന്നും ആഗ്രഹിച്ചത് നേടി എടുത്തവന്റെ നിശ്ചയ ദാര്‍ഢ്യത്തിന്റെ ശക്തിയാണ് ജോജു ജോര്‍ജ്. വാഹനങ്ങളെ മക്കളെ പോലെ സ്‌നേഹിക്കുന്ന ഒരു വണ്ടി പ്രാന്തന്റെ വീടിനു മുന്നില്‍ ഇങ്ങനെ ഒരു കാഴ്ച്ച കണ്ടപ്പോള്‍ അതങ്ങു ഞാന്‍ കാമറയില്‍ ആക്കി എന്ന് മാത്രം. സ്വപ്നം കാണുന്നവര്‍ക്ക് പ്രചോദനം ഇത്തരം ജീവിതങ്ങള്‍ ആണല്ലോഅഖില്‍ കുറിച്ചു.

പോര്‍ഷെ കെയിന്‍, ബിഎംഡബ്ല്യു എം3, ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍, ഔഡി ആര്‍എസ് 7, മിനി കൂപ്പര്‍, മിറ്റ്‌സ്തുബിഷി പജീറോ, ജീപ്പ് റാംഗ്ലര്‍ തുടങ്ങിയ ആഡംബര കാറുകളും ട്രയംഫ്, ബിഎംഡബ്ല്യു സ്‌കൂട്ടര്‍ സി 400 ജിടി തുടങ്ങിയ ഇരുചക്ര വാഹനങ്ങളും വിഡിയോയില്‍ കാണാം.

ജോജു നായകനായ ഒരു താത്വിക അവലോകനം എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമാണ് അഖില്‍ മാരാര്‍.ജോസഫ്, ചോല, പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ജോജു നായകനിരയിലേക്ക് ഉയര്‍ന്നത്.

 

akhil marar FB POST about joju georges

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES