Latest News

ബിഗ് ബോസിനെ കുറ്റം പറഞ്ഞു പിന്നീട് ഷോയില്‍ പോയി വിജയിച്ചു; ഇറങ്ങിയ ശേഷം വീണ്ടും കുറ്റം പറഞ്ഞു എന്നിട്ട് നാണം ഇല്ലാതെ വലിഞ്ഞു കയറി പോയി; വലിഞ്ഞു കയറി ചെല്ലാന്‍ തന്റെ ഭാര്യ വീടല്ല ബിഗ് ബോസ്സ് ഹൗസ് എന്ന്  വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി അഖില്‍ മാരാര്‍ 

Malayalilife
ബിഗ് ബോസിനെ കുറ്റം പറഞ്ഞു പിന്നീട് ഷോയില്‍ പോയി വിജയിച്ചു; ഇറങ്ങിയ ശേഷം വീണ്ടും കുറ്റം പറഞ്ഞു എന്നിട്ട് നാണം ഇല്ലാതെ വലിഞ്ഞു കയറി പോയി; വലിഞ്ഞു കയറി ചെല്ലാന്‍ തന്റെ ഭാര്യ വീടല്ല ബിഗ് ബോസ്സ് ഹൗസ് എന്ന്  വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി അഖില്‍ മാരാര്‍ 

ബിഗ് ബോസ് മലയാളം അഞ്ചാം സീസണിന്റെ ടൈറ്റില്‍ വിന്നറായിരുന്നു അഖില്‍ മാരാര്‍. കഴിഞ്ഞ ദിവസം അഖില്‍ വീണ്ടും ബിഗ് ബോസിലേക്ക് എത്തിയിരുന്നു. മത്സരാര്‍ത്ഥിയായിട്ടല്ല, അതിഥിയായിട്ടാണ് അഖില്‍ ബിഗ് ബോസ് ഹൗസിലേക്ക് എത്തുന്നത് എന്നൊരു വ്യത്യാസം മാത്രം. 

അഖില്‍ മാരാര്‍ നായകനാവുന്ന പുതിയ ചിത്രം മിഡ്‌നൈറ്റ് ഇന്‍  മുള്ളന്‍കൊല്ലിയുടെ പ്രൊമോഷനു വേണ്ടിയാണ് ഇത്തവണത്തെ വരവ്. അഖിലൊപ്പം ബിഗ് ബോസ് താരങ്ങളായ അഭിഷേക് ശ്രീകുമാറും സെറീനാ ജോണ്‍സണും എത്തിയിരുന്നു.ഇതിന്റെ പ്രമോകളെല്ലാം സോഷ്യലിടത്ത് മില്യണ്‍ കാഴ്ചക്കാരെയും നേടി. ഇതിനിടെ അഖിലിനെതിരെ വിമര്‍ശന കമന്റിട്ട് നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു. 

'ബിഗ് ബോസിനെ കുറ്റം പറഞ്ഞിട്ട് നാണമില്ലാതെ വലിഞ്ഞു കയറി പോയി', എന്നതായിരുന്നു വിമര്‍ശനം. ഇവര്‍ക്ക് മറുപടിയുമായി അഖില്‍ മാരാര്‍ തന്നെ നേരിട്ട് എത്തിയിരിക്കുകയാണ്.

തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ ഓരോന്നിനും അഖില്‍ മാരാര്‍ മറുപടി നല്‍കുന്നുണ്ട്. സിനിമ കാണാത്തവന് എന്ത് ലാലേട്ടന്‍.. ക്രിക്കറ്റ് അറിയാത്തവന് എന്ത് സച്ചിന്‍. ഫുട്‌ബോള്‍ അറിയാത്തവന് എന്ത് മെസ്സി. അത് പോലെ എന്നെ അറിയാത്തവര്‍ക്ക് എന്തും പറയാമെന്ന് അഖില്‍ പറയുന്നു.

അഖില്‍ മാരാരുടെ വാക്കുകള്‍ ഇങ്ങനെ

കഴിഞ്ഞ ദിവസത്തെ എന്റെ ബിഗ് ബോസ്സ് എന്‍ട്രി കുറച്ചു പേരുടെ കുരു പൊട്ടിച്ചു...പ്രോമോ 24മണിക്കൂര്‍ കൊണ്ട് FB യില്‍ ഒന്നര മില്യണ്‍.. ഇന്‍സ്റ്റാഗ്രാമില്‍ 3.2മില്യണ്‍... യൂ ടൂബില്‍ 7ലക്ഷം ഇത്രയും ഇമ്പാക്ട് ഉണ്ടായാല്‍ സ്വാഭാവികമായും കുരു പൊട്ടും...ഞാന്‍ ബിഗ് ബോസിനെ കുറ്റം പറഞ്ഞു പിന്നീട് ഷോയില്‍ പോയി വിജയിച്ചു.. ഇറങ്ങിയ ശേഷം വീണ്ടും കുറ്റം പറഞ്ഞു എന്നിട്ട് നാണം ഇല്ലാതെ വലിഞ്ഞു കയറി പോയി..ഇതാണ് ഇവരുടെ വാദം...

ഇതില്‍ ആദ്യത്തെ കാര്യം.. ഞാന്‍ പലപ്പോഴായി പറഞ്ഞിട്ടുള്ള കാര്യമാണ്.. ബിഗ് ബോസ്സില്‍ കയറി പറ്റാന്‍ എന്ത് നാറിയ പണിയും കാണിച്ചു നടക്കുന്ന ചിലരുടെ സ്വഭാവം.. ബിഗ് ബോസിലെ ചില മത്സരാര്‍ഥികളുടെ ഷോ കഴിഞ്ഞുള്ള പുറത്തെ പെരുമാറ്റം ഇതാണ് ഷോ കാണാത്ത ഞാന്‍ ബിഗ് ബോസിലേക്ക് പോകുന്നോ എന്ന ചോദ്യത്തിന് സര്‍ക്കാസം നിറഞ്ഞ ഒരു മറുപടി നല്‍കിയത്..

പിന്നീട് എന്നെ വെല്ലുവിളിച്ചപ്പോള്‍ ആണ് പോകണം എന്ന തീരുമാനം എടുത്തത്...ഒന്നെമുക്കാല്‍ മണിക്കൂര്‍ ആണ് ഞാന്‍ ഒഡിഷനില്‍ സംസാരിച്ചത്.. അവര്‍ എന്നെ എടുത്തത് എന്നോടുള്ള സ്‌നേഹം കൊണ്ടല്ല അവര്‍ക്ക് ഞാന്‍ ഗുണപ്പെടും എന്ന് തോന്നിയത് കൊണ്ടാണ്.. എന്നെ ആദ്യ ആഴ്ച പുറത്താക്കും എന്നാണ് സോഷ്യല്‍ മീഡിയ ഒന്നടങ്കം ചര്‍ച്ച ചെയ്തത്.. ഞാന്‍ ജയിച്ചതിന്റെ കാരണം ഷോ കണ്ടവരോട് ചോദിച്ചാല്‍ അവര്‍ പറഞ്ഞു തരും..സിനിമ കാണാത്തവന് എന്ത് ലാലേട്ടന്‍.. ക്രിക്കറ്റ് അറിയാത്തവന് എന്ത് സച്ചിന്‍.. ഫുട്‌ബോള്‍ അറിയാത്തവന് എന്ത് മെസ്സി.. അത് പോലെ എന്നെ അറിയാത്തവര്‍ക്ക് എന്തും പറയാം...

ഇനി രണ്ട്
എന്നെ ഞാനാക്കിയ എന്റെ ഷോ കഴിഞ്ഞ സീസണില്‍ സമൂഹത്തില്‍ വളരെയധികം മോശമായി മാറുന്നത് കണ്ടപ്പോള്‍ ലാലേട്ടന്‍ പോലും അപഹാസ്യനായി മാറുമ്പോള്‍ അവരോട് ഞാന്‍ നേരിട്ടു പറഞ്ഞു.. അവരത് ശ്രദ്ധിച്ചില്ല.. പിന്നീട് സിബിന്റെ പുറത്തു പോകല്‍.. ആ വിഷയത്തെ കുറിച്ച് ഞാന്‍ പറഞ്ഞപ്പോള്‍ കൂട്ടത്തില്‍ മുന്‍പ് ഒഡിഷന് പോയ ചില പെണ്‍കുട്ടികളോട് ഇവര്‍ മോശമായി പെരുമാറിയ കാര്യം സൂചിപ്പിച്ചു..തന്തയില്ലായ്മ അലങ്കാരം ആക്കിയ ചില പാപരാശികള്‍ അത് ബിഗ് ബോസില്‍ പോകാന്‍ കിടന്ന് കൊടുക്കണം എന്ന രീതിയില്‍ ആക്കി മാറ്റി.. ഞാന്‍ എന്ത് പറഞ്ഞു എന്നത് കേള്‍ക്കാതെ ചില കഴുതകള്‍ ഇതെടുത്തു എന്റെ തലയില്‍ വെച്ച്..

ഈ വിഷയത്തില്‍ ഷോയിലെ രണ്ട് പേരുടെ കാര്യമാണ് ഞാന്‍ പറഞ്ഞത്.. അല്ലാതെ ഏഷ്യാനെറ്റിനെ കുറിച്ചോ ബിഗ് ബോസ്സിനെ കുറിച്ചോ ആയിരുന്നില്ല.. ഈ വിഷയത്തില്‍ ഹോട്ട് സ്റ്റാറും ഏഷ്യാനെറ്റും ഏറ്റവും മികച്ച രീതിയില്‍ നടപടി എടുത്തു.. തലപ്പത്തുള്ള ഈ രണ്ട് പേരെയും പുറത്താക്കി. ഈ സീസണ്‍ പ്രോമോ മുതല്‍ ശ്രദ്ധിച്ചാല്‍ എത്രത്തോളം മികച്ച രീതിയില്‍ ആണ് ബിഗ് ബോസ്സ് ടീം പണിയെടുക്കുന്നതെന്ന് പ്രേക്ഷകര്‍ക്ക് മനസ്സിലാകും..

ഇനി വലിഞ്ഞു കയറി ചെല്ലാന്‍ എന്റെ ഭാര്യ വീടല്ല ബിഗ് ബോസ്സ് ഹൗസ്.. 150കോടി മുടക്കി ജിയോ ഹോട്സ്റ്റര്‍ ചെയ്യുന്ന ഒരു ഷോയില്‍ അവര്‍ എന്നെ വിളിച്ചത് എന്റെ വിമര്‍ശനം സത്യാമായിരുന്നു എന്നത് കൊണ്ടും എനിക്ക് ബിഗ് ബോസ്സ് പ്രേക്ഷകര്‍ക്കിടയില്‍ ഉള്ള സ്വീകാര്യതയും കൊണ്ടാണെന്നു ഈ വിമര്‍ശന കുരു പൊട്ടികള്‍ തിരിച്ചറിയുക..ഇനി ഏറ്റവും പ്രധാനപെട്ട കാര്യം വിമര്‍ശനം ഉന്നയിക്കുന്നത് കൂടുതല്‍ മെച്ചപ്പെടാന്‍ ആണ്.. ഞാന്‍ മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നത് ജനങ്ങള്‍ക്ക് കൂടുതല്‍ നേട്ടം കിട്ടാന്‍ ആണ്..വയനാട്ടില്‍ ഉയരുന്ന ടൌണ്‍ ഷിപ്പിന് എന്റെ വിമര്‍ശനവും ഒരു കാരണമായിട്ടുണ്ട്..

അത് കൊണ്ട് നാളെ ഞാന്‍ മുഖ്യമന്ത്രി ആയാല്‍ പണ്ട് മുഖ്യമന്ത്രിയെ വിമര്‍ശിച്ചു നടന്നിട്ട് ദാ വലിഞ്ഞു കയറി മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുന്നു എന്നൊരു വിഡ്ഢി പറഞ്ഞാല്‍ എന്ത് തോന്നും.. ലാലേട്ടന്റെ അല്ലെങ്കില്‍ മമ്മൂക്കയുടെ മോശം പടം വരുമ്പോള്‍ കുറ്റം പറയുന്ന മലയാളി നല്ല സിനിമ പോയി കാണും..സച്ചിനും, ധോണിയും, കോലിയും മോശമായി കളിച്ചാല്‍ നമ്മള്‍ കുറ്റം പറയും..എനിക്ക് കിട്ടിയ നേട്ടങ്ങള്‍ എന്റെ പരിശ്രമം, ക്ഷമ, കഴിവ്, ക്രാന്ത ദര്‍ശനികത ഇവയൊക്കെ കൊണ്ട് ഞാന്‍ നേടി എടുത്തതാണ്.. അത് ജനങ്ങള്‍ തിരിച്ചറിഞ്ഞത് കൊണ്ടാണ് അവരെന്നെ സ്‌നേഹിക്കുന്നതും.. അപ്പൊ 12ന് സിനിമ കാണാന്‍ മറക്കണ്ട.

akhil marar react criticism

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES