Latest News

'അന്ന് ലവ് ലെറ്റര്‍ എഴുതാനുള്ള വിവരമൊന്നുമില്ല, അതുകൊണ്ട് ഫോണ്‍ വിളിച്ചു'; ഡയറക്ടറി നോക്കിയാണ് നമ്പര്‍ കണ്ടുപിടിച്ചത്; അന്ന് എനിക്ക് 15 വയസ്സായിരുന്നു; 'പ്രിയം' സിനിമയിലെ നായിക ഫോണ്‍ വിളിച്ചതിനെക്കുറിച്ച് അജു വര്‍ഗീസ് പറയുന്നതിങ്ങനെ 

Malayalilife
 'അന്ന് ലവ് ലെറ്റര്‍ എഴുതാനുള്ള വിവരമൊന്നുമില്ല, അതുകൊണ്ട് ഫോണ്‍ വിളിച്ചു'; ഡയറക്ടറി നോക്കിയാണ് നമ്പര്‍ കണ്ടുപിടിച്ചത്; അന്ന് എനിക്ക് 15 വയസ്സായിരുന്നു; 'പ്രിയം' സിനിമയിലെ നായിക ഫോണ്‍ വിളിച്ചതിനെക്കുറിച്ച് അജു വര്‍ഗീസ് പറയുന്നതിങ്ങനെ 

'പ്രിയം' സിനിമയിലെ നായിക ദീപ നായരെ താന്‍ പണ്ട് ഫോണ്‍ വിളിക്കുമായിരുന്നു എന്ന വെളിപ്പെടുത്തലുമായി നടന്‍ അജു വര്‍ഗീസ്. അടുത്തിടെ ആറ്റുകാല്‍ പൊങ്കാലയ്ക്ക് നാട്ടിലെത്തിയപ്പോള്‍, നടന്‍ അജു വര്‍ഗീസ് തന്നെ പണ്ട് വിളിക്കുമായിരുന്നു എന്ന് ദീപ നായര്‍ പറഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അജു. അന്ന് താനൊരു പത്താം ക്ലാസ്സുകാരന്‍ മാത്രമായിരുന്നുവെന്നും കുഞ്ചാക്കോ ബോബന്‍ ആരാധകനായ തനിക്ക് സിനിമയിലെ 'ആനി' എന്ന കഥാപാത്രത്തോടുള്ള ഇഷ്ടം കൊണ്ടാണ് വിളിച്ചതെന്നും അജു പറഞ്ഞു. 

 പുതിയ ചിത്രം 'വാഴ 2'വിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് താരം പഴയ ഓര്‍മ്മകള്‍ പങ്കുവെച്ചത്. 'ദീപ ചേച്ചി പറഞ്ഞത് ഞാന്‍ കേട്ടിരുന്നു. എനിക്ക് ഒരുപാട് പോസ്റ്ററുകള്‍ വന്നിരുന്നു. ചേച്ചി ഇപ്പോള്‍ എന്റെ സുഹൃത്താണ്. പണ്ട് ലവ് ലെറ്റര്‍ എഴുതാനുള്ള വിവരമൊന്നും എനിക്കില്ലായിരുന്നു. അതുകൊണ്ട് ഫോണ്‍ വിളിച്ചു. ഡയറക്ടറി നോക്കിയാണ് നമ്പര്‍ കണ്ടുപിടിച്ചത്. എന്തൊക്കെയാണ് സംസാരിച്ചതെന്ന് ഇപ്പോള്‍ ഓര്‍മ്മയില്ല. ഇടയ്ക്കിടെ വിളിക്കുമായിരുന്നു'- അജു ചിരിയോടെ പറഞ്ഞു. 

സിനിമയോടുള്ള ഭ്രാന്ത് മൂത്ത് താന്‍ ദീപ നായരെ മാത്രമല്ല പല പ്രമുഖരെയും വിളിച്ചിട്ടുണ്ടെന്ന് അജു വെളിപ്പെടുത്തി. 'ഞാനന്ന് വലിയ ചാക്കോച്ചന്‍ ഫാനാണ്. അനിയത്തിപ്രാവ്, നിറം, മയില്‍പ്പീലിക്കാവ് ഒക്കെ കണ്ട് നില്‍ക്കുന്ന സമയം. അങ്ങനെയാണ് 'പ്രിയം' കാണുന്നതും ദീപ ചേച്ചിയോട് ഇഷ്ടം തോന്നുന്നതും. അന്നത്തെ ടെലിഫോണ്‍ ഡയറക്ടറി നോക്കി ഞാന്‍ മമ്മൂക്കയെയും ചാക്കോച്ചനെയുമൊക്കെ വിളിച്ചിട്ടുണ്ട്. പക്ഷേ അവരാരും ഫോണ്‍ എടുത്തില്ല. ആകെ ഫോണ്‍ എടുത്തത് ദീപ ചേച്ചി മാത്രമാണ്. അന്ന് എനിക്ക് 15 വയസ്സ് മാത്രമേയുള്ളൂ.'- അജു പറഞ്ഞു. 

വര്‍ഷങ്ങള്‍ക്ക് ശേഷം അജു വലിയൊരു നടനായി മാറിയപ്പോള്‍ താന്‍ അജുവിന്റെ ആരാധികയായി മാറിയെന്ന് ദീപ നായരും മുന്‍പ് പറഞ്ഞിരുന്നു. നടി മഞ്ജിമ മോഹന്‍ വഴിയാണ് ദീപ ഓസ്ട്രേലിയയില്‍ സെറ്റില്‍ഡ് ആണെന്ന് അജു അറിഞ്ഞത്. എന്നാല്‍ ഇരുവരും നേരിട്ട് കാണുന്നത് കഴിഞ്ഞ വര്‍ഷം മാത്രമായിരുന്നു.

aju varghese about deepa nayar

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES