Latest News

ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന ശാലിനിയുടെ കൈ ചേര്‍ത്തുപിടിച്ച് അജിത്ത്; മൈനര്‍ സര്‍ജറിക്ക് വിധേയേയായ നടിയെ കാണാന്‍ വിദേശത്ത് നിന്ന് പറന്നെത്തി നടന്‍; താരങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍

Malayalilife
topbanner
ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന ശാലിനിയുടെ കൈ ചേര്‍ത്തുപിടിച്ച് അജിത്ത്; മൈനര്‍ സര്‍ജറിക്ക് വിധേയേയായ നടിയെ കാണാന്‍ വിദേശത്ത് നിന്ന് പറന്നെത്തി നടന്‍; താരങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍

ടിയും തമിഴ് സൂപ്പര്‍താരം അജിത്തിന്റെ ഭാര്യയുമായ ശാലിനി ശസ്ത്രക്രിയക്ക് വിധേയയായി. ചെന്നൈയിലെ ആശുപത്രിയില്‍ നടന്ന മൈനര്‍ സര്‍ജറി വിജയമായിരുന്നു. ഇതിനിടെ അസര്‍ബൈജാനില്‍ ഷൂട്ടിലായിരുന്ന ഭര്‍ത്താവ് അജിത്തും ശാലിനിക്ക് അരികിലെത്തി. വിടാമുയര്‍ച്ചിയുടെ ഷൂട്ട് നിര്‍ത്തിവച്ച് ഭാര്യയ്ക്ക് അടുത്തെത്തിയ താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയുടെ മനം കവരുകയാണ്.

ശാലിനിയുടെ കൈ ചേര്‍ത്തുപിടിച്ച് ആശുപത്രി കിടക്കയില്‍ ഇരിക്കുന്ന അജിത്ത് ആണ് ചിത്രത്തില്‍. ചെന്നൈയിലെ ആശുപത്രിയില്‍  മൈനര്‍ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലാണ് ശാലിനി. ശാലിനി തന്നെയാണ് ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. എക്കാലവും സ്‌നേഹംമാത്രം എന്ന അടിക്കുറിപ്പോടെയാണ് അജിത്തിനൊപ്പമുള്ള ചിത്രം ശാലിനി പങ്കുവച്ചത്.  

ശസ്ത്രക്രിയ സമയത്ത് അജിത്ത് ഒപ്പമുണ്ടായിരുന്നില്ല. വിടാമുയര്‍ച്ചി സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി അസര്‍ബൈജാനില്‍ ആയിരുന്നു.എന്നാല്‍ ആശുപത്രിയില്‍ എല്ലാ സജ്ജീകരണങ്ങളും അജിത്ത് ഒരുക്കിയിരുന്നു. ഡോക്ടര്‍മാരോട് വിവരങ്ങള്‍ ആരായുകയും ചെയ്തു. ഷൂട്ടിന് ഇടവേള വരുത്തി അജിത്ത് പെട്ടെന്ന് എത്തുകയായിരുന്നു.

അടുത്തദിവസം തന്നെ ചിത്രീകരണത്തിനായി അജിത്ത് വീണ്ടും അസര്‍ബൈജാനിലേക്ക് തിരിക്കും.മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്നചിത്രത്തില്‍ തൃഷയാണ് നായിക.അമര്‍ക്കളം സിനിമയില്‍ അഭിനയിക്കുമ്പോഴാണ് അജിത്തും ശാലിനിയും പ്രണയത്തിലാകുന്നത്.

 

ajith kumar with shalin minor surgery

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES