തമിഴ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ അജിത്തിന് ബൈക്ക് റേസും വളരെ ഇഷ്ടമുള്ള കാര്യമാണ്. 'തുനിവ്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ താരം ലഡാക്കില്‍ ബൈക്കില്‍ യാത്ര പോയത് വലിയ വാര്‍ത്തയായിരുന്നു. നടി മഞ്ജു വാര്യരും അന്ന് താരത്തിനൊപ്പം റൈഡിന് ഉണ്ടായിരുന്നു. അടുത്തിടെ മറ്റൊരു പര്യടനം കൂടി പൂര്‍ത്തിയാക്കിയതിന്റെയും പുതിയ യാത്രയുടെയും വിവരങ്ങള്‍ അജിത്തിന്റെ മാനേജര്‍ സുരേഷ് ചന്ദ്ര പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.
വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളിലൂടെ കഠിനമായ കാലാവസ്ഥയില്‍ അജിത്ത് ബൈക്ക് റൈഡിംഗ് നടത്തി. എല്ലാ ഇന്ത്യന്‍ സംസ്ഥാനങ്ങളിലൂടെയും നേപ്പാളിലും ഭൂട്ടാനിലും സഞ്ചരിച്ച അജിത്തിന്റെ ലോക പര്യടനത്തിന്റെ അടുത്ത ഘട്ടം 2023 നവംബറില്‍ ആരംഭിക്കുമെന്നാണ് സുരേഷ് ചന്ദ്ര അറിയിച്ചിരിക്കുന്നത്. അജിത്ത് നായകനായി 'തുനിവ്' എന്ന ചിത്രമാണ് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. പൊങ്കല്‍ റിലീസായി പ്രദര്‍ശനത്തിന് എത്തിയ ചിത്രം വന്‍ ഹിറ്റായി മാറിയിരുന്നു.
മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അജിത് ഇനി അഭിനയിക്കുക