ആശുപത്രിവാസത്തിനു ശേഷം നടന്‍ അജിത് കുമാര്‍ വീട്ടിലെത്തി. ചെവിയുടെ താഴെ നീര്‍വീക്കവുമായി ബന്ധപ്പെട്ടു നനടത്തിയ ശസ്ത്രക്രിയയ്ക്കു ശേഷമാണ് അദ്ദേഹം വീട്ടിലേക്കു തിരിച്ചെത്തിയത്. ഡോക്ടര്‍മാര്‍ കുറച്ചു ദിവസത്തെ വിശ്രമം നിര്‍്‌ദേശിച്ചിട്ടുണ്ട്. ഇതിന് ശേഷം ഷൂട്ടിങ് തിരക്കുകളിലേക്ക് മടങ്ങും.
കഴിഞ്ഞ ദിവസമായിരുന്നു നടനെ ആശുപത്രിയില്‍ പ്രവേശിപ്പതായുള്ള വാര്‍ത്തകള്‍ പുറത്തെത്തിയത്. പിന്നാലെ അദ്ദേഹത്തിന് ബ്രെയിന്‍ ട്യൂമറാണ് എന്ന തരത്തിലും വാര്‍ത്തകള്‍ വന്നിരുന്നു. ചെന്നൈയിലെ അപ്പോളോ ഹോസ്പിറ്റലിലാണ് നടനെ പ്രവേശിപ്പിച്ചിരുന്നത്. വാര്‍ത്തയറിഞ്ഞ് ആരാധകര്‍ ആശുപത്രിയില്‍ തടിച്ചുകൂടിയിരുന്നു.
നാല് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയാണ് കഴിഞ്ഞതെന്നാണ് പറയപ്പെടുന്നത്. മധുരൈയില്‍ നിന്നും കേരളത്തില്‍ നിന്നും വിദഗ്ദ ഡോക്ടര്‍മാര്‍ അപ്പോളോ ആശുപത്രിയിലേയ്ക്ക് എത്തിയെന്നും വിവരമുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങളൊന്നും തന്നെ വന്നിട്ടില്ല.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളൊന്നും ഉപയോഗിക്കാത്ത അജിത്ത് കുമാറിനുവേണ്ടി മാനേജര്‍ സുരേഷ് ചന്ദ്രയാണ് അവശ്യ സമയങ്ങളില്‍ പ്രതികരണങ്ങള്‍ അറിയിക്കാറുള്ളത്. അജിത്ത് കുമാറിന് ബ്രെയിന്‍ ട്യൂമര്‍ ആണെന്ന് കണ്ടെത്തിയതായായുള്ള വാര്‍ത്ത വ്യാജമാണെന്ന് സുരേഷ് ചന്ദ്ര പറയുന്നു.
പതിവ് ആരോഗ്യ പരിശോധനകള്‍ക്കിടെ അദ്ദേഹത്തിന്റെ ചെവിയ്ക്ക് താഴെ ഒരു നീര്‍വീക്കം കണ്ടെത്തുകയായിരുന്നു. അര മണിക്കൂറിനുള്ളില്‍ അത് ചികിത്സിച്ചു. കഴിഞ്ഞ രാത്രി തന്നെ അദ്ദേഹത്തെ ജനറല്‍ വാര്‍ഡിലേയ്ക്കും മാറ്റിയിരുന്നു. അപ്പോളോ ആശുപത്രിയില്‍ നിന്ന് ഇന്ന് രാത്രിയോ നാളെയോ അദ്ദേഹം വീട്ടിലേയ്ക്ക് പോകും', എന്നും സുരേഷ് ചന്ദ്ര പറയുന്നു.
അജിത്ത് നായകനായി വിഡാ മുയര്‍ച്ചിയെന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. സംവിധാനം നിര്‍വഹിക്കുന്നത് മഗിഴ്! തിരുമേനിയാണ്. അസെര്‍ബെയ്!ജാനിലെ ചിത്രീകരണത്തില്‍ പ്രധാനപ്പെട്ട ഒരു ഭാഗം അടുത്തിടെ പൂര്‍ത്തിയായിരുന്നു. അജിത്തിന്റെ വിഡാ മുയര്‍ച്ചി എന്ന സിനിമയുടെ എഴുപത് ശതമാനം പൂര്‍ത്തിയായി എന്നും ഇനി 30 ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത് എന്നുമാണ് അടുത്തിടെയുണ്ടായ റിപ്പോര്‍ട്ട്.
വിഡാ മുയര്‍ച്ചിയുടെ പ്രധാന താരങ്ങളുടെ രംഗങ്ങളടക്കം ചിത്രീകരിക്കാന്‍ ബാക്കിയുണ്ട് എന്നും റിപ്പോര്‍ട്ടുണ്ട്. അജിത്ത് നായകനാകുന്ന വിഡാ മുയര്‍ച്ചിയുടെ ഒടിടി റൈറ്റ്!സ് നെറ്റ്ഫ്ലിക്സ് നേടിയപ്പോള്‍ ഓഡിയോ റൈറ്റ്!സ് സോണി മ്യൂസിക് സൗത്തും സാറ്റലൈറ്റ് റൈറ്റ്!സ് സണ്‍ ടിവിയുമാണ് എന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. അജിത്തിന്റെ നായികയായി എത്തുന്നത് തൃഷയാണ്. സംവിധായകന്‍ മഗിഴ് തിരുമേനിയുടെ പുതിയ ചിത്രമായ വിഡാ മുയര്‍ച്ചിയിലൂടെ അജിത്ത് വീണ്ടും തമിഴകത്ത് മുന്‍നിരയില്‍ എത്തും എന്നുമാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്.