മലയാളത്തിലെ യുവടിനടിമാരില്‍ ശ്രദ്ധേയയാണ് അഹാന കൃഷ്ണ.സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നധ്യമായ നടി തന്റെ വിശേഷങ്ങളൊക്കെ പങ്ക് വക്കാറുണ്ട്.തന്റെ ചിത്രങ്ങളും സിനിമ വിശേഷങ്ങളും മാത്രമല്ല അഹാന പങ്കുവെക്കാറുണ്ട്. ജീവിതത്തിലെ രസകരമായ നിമിഷങ്ങളും താന്‍ പാടിയ പാട്ടുകളും തന്റേയും സഹോദരിമാരുടേയും ഡാന്‍സുമൊക്കെ അഹാന നിരന്തരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ ധാരാളം ഫോളോവേഴ്സുമുണ്ട് അഹാനയ്ക്ക്.
എന്നാല്‍ നിരന്തരം സോഷ്യല്‍ മീഡിയയുടെ സൈബര്‍ ആക്രമണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമെല്ലാം അഹാന ഇരയാകേണ്ടി വരാറുണ്ട്. ഇപ്പോഴിതാ തന്റെ പോസ്റ്റിന് ലഭിച്ചൊരു മോശം കമന്റിന് അഹാന നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുകയാണ്.
അഹാനയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലായിരുന്ന അധിക്ഷേപ കമന്റിട്ടത്. അഹാന താന്‍ പാട്ടുപാടുന്നൊരു വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. നാ കുച്ച് പൂച്ചാ നാ കുച്ച് മാങ്ക എന്ന ഗാനമായിരുന്നു വീഡിയോയില്‍ അഹാന ആലപിച്ചത്. പിന്നാലെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. താരത്തെ അഭിനന്ദിച്ചു കൊണ്ടും പ്രോത്സാഹനം നല്‍കിയുമൊക്കെ നിരവധി പേരെത്തി. ഇതിനിടെ ഒരാള്‍ നടത്തിയ കമന്റിനാണ് അഹാന മറുപടി നല്‍കിയിരിക്കുന്നത്.
'രണ്ടു ചാണക പീസ് തരട്ടേ' എന്നായിരുന്നു അഹാനയുടെ പോസ്റ്റിന് താഴെ ഒരാള്‍ കമന്റ് ചെയ്തത്. ഇതിനായിരുന്നു താരത്തിന്റെ മറുപടി.സാധരണ ഇത്തരം കമന്റിടുന്നവരെ ബ്ലോക്ക് ചെയ്യാറാണ് പതിവെന്നും എന്നാല്‍ താങ്കളെപ്പോലെയുള്ള ഒരാളെ പ്രശസ്തനാക്കിയിട്ട കര്യമുള്ളുവെന്ന് അഹാന മറുപടിയില്‍ കുറിക്കുന്നു. മനുഷ്യനായാല്‍ അല്പം ആത്മാഭിമാനം ഉണ്ടാകുന്നത് നല്ലതാണെന്ന് അഹാന അധിക്ഷേപ കമന്റിട്ടയാളോട് പറയുന്നു.
സാധരണയായി നിങ്ങളെപ്പോലെയുള്ളവരെ ബ്ലോക്ക് ചെയ്യാറാണ് പതിവ്. എന്നാല്‍ ഒരു വ്യത്യസ്തതയ്ക്ക് വേണ്ടി ഇത് നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നു. മനുഷ്യനായാല്‍ അല്പം ആത്മാഭിമാനം ഉണ്ടാകുന്നത് നല്ലതാണ്. അവനവനോടൊങ്കിലും ആത്മാര്‍ഥ സ്‌നേഹം വേണം. ഇത്തരത്തിലുള്ള ബുദ്ധിശൂന്യമായ ഡയലോഗുകള്‍ കൊണ്ട് ഇങ്ങനെയുള്ള പൊതുമധ്യത്തില്‍ സ്വയം അപഹാസ്യനാവുകയും വിഢിയാവുകയും ചെയ്യരുത്' അഹാന മറുപടിയായി എഴുതി.
അഹാനയുടെ മറുപടിയെ പിന്തുണച്ച് നിരവധിപ്പേര്‍ രംഗത്തെത്തി. 'അടി' എന്ന അഹാനയുടെ ചിത്രം ഇനി പുറത്തിറങ്ങാനുണ്ട്. ഷൈന്‍ ടോം ചാക്കോയാണ് ഈ സിനിമയിലെ നായകന്‍.നടന്‍ കൃഷ്ണ കുമാറിന്റെ മകളായ അഹാന ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെയാണ് സിനിമയിലെത്തുന്നത്. പിന്നാലെ സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം ഞണ്ടുകളുടെ നാട്ടിലൊരു ഇടവേള എന്ന ചിത്രത്തിലൂടെ മടങ്ങിയെത്തുകയായിരുന്നു. പിന്നാലെ പതിനെട്ടാം പടി, ലൂക്ക, തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു.
പിടികിട്ടാപ്പുള്ളിയാണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. നാന്‍സി റാണി, അടി എന്നിവയാണ് അണിയറയിലുള്ളത്. ഇതിനിടെ മീ മൈ സെല്‍ഫ് ആന്റ് ഐ എന്ന വെബ് സീരീസിലും അഭിനയിച്ചു. അഹാനയുടെ പാതയിലൂടെ സഹോദരിമാരായ ഇഷാനിയും ഹന്‍സികയും സിനിമയിലെത്തിയിരുന്നു. മറ്റൊരു സഹോദരിയായ ദിയയും സോഷ്യല്‍ മീഡിയ താരമാണ്.